For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബ്രൗണ്‍ റൈസ് നല്‍കും ഗുണങ്ങള്‍

By Shibu T Joseph
|

വിശപ്പടക്കുവാനാണ് ചോറ് എന്ന വാചകം പഴങ്കഥ. ഇന്ന് കാലം മാറി. കടയില്‍ പോയി അരി വാങ്ങുന്നത് തന്നെ വലിയൊരു പണിയാണ്. ഇന്ന് മാര്‍ക്കറ്റില്‍ പല തരത്തിലുള്ള അരികള്‍ ലഭ്യമാണ്. തവിടുകളയാത്ത അരി പോഷകദായനിയാണെന്നാണ് പഠനങ്ങള്‍ തെളിയിച്ചിട്ടുള്ളത്. വെള്ള അരിയില്‍ അടങ്ങിയിരിക്കുന്നതിനേക്കാള്‍ പോഷകഘടകങ്ങള്‍ തവിടുകളയാത്ത ബ്രൗണ്‍ അരിയില്‍ ഉണ്ടത്രേ. ഉമി മാത്രം കളഞ്ഞാണ് തവിട്ടുനിറത്തിലുള്ള അരി ഉണ്ടാക്കുന്നത്. വെള്ള അരി പല പ്രക്രിയകളിലൂടെ കടന്നുപോയി ഉണ്ടാക്കുന്നതിനാല്‍ അരിയിലെ പല ഔഷധഗുണങ്ങളും നഷ്ടപ്പെടുത്തും.

ഫൈബര്‍ ഘടകം ധാരാളം അടങ്ങിയതാണ് ബ്രൗണ്‍ റൈസ്, ദഹനപ്രക്രിയക്ക് കുടുതല്‍ ഉത്തമവുമാണ്. വിശപ്പിന്റെ ദൈര്‍ഘ്യം കൂ്ട്ടും, ശരീരത്തിന് ഒരു ദിവസത്തേക്ക് ആവശ്യമായ മാംഗനീസിന്റെ 80 ശതമാനവും ബ്രൗണ്‍ അരി നല്‍കും. ഇത് കാര്‍ബോഹൈഡ്രേറ്റുകളാലും പ്രോട്ടീനുകളാലും സമ്പന്നമാണ്. ബസ്മതി, ജാസ്മിന്‍, സുഷി അരികളെല്ലാം ഈ വാരിയന്റില്‍ ലഭിക്കും.

ചില ബ്രൗണ്‍ അരി പ്രത്യേകതളിതാ

മാംഗനീസ്

മാംഗനീസ്

ഒരു കപ്പ് തവിടുകളയാത്ത അരി നമ്മുടെ ശരീരത്ത് ദിവസം വേണ്ട 80 ശതമാനം മാംഗീനിസ് നല്‍കും. കാര്‍ബോഹൈഡ്രേറ്റില്‍നിന്നും ഊര്‍ജ്ജം നേടാം. അമിത കൊഴുപ്പ് ശരീരത്തില്‍ അടിഞ്ഞുകൂടുന്നത് തടയും.

ഭാരം കുറയ്ക്കാം

ഭാരം കുറയ്ക്കാം

തവിടുകളയാത്ത അരിയുടെ പ്രധാന ഗുണം ഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന ഘടകങ്ങള്‍ അടങ്ങിയിരിക്കുന്നുവെന്നതാണ്. ഇതില്‍ അടങ്ങിയിരിക്കുന്ന ഫൈബര്‍ കൊഴുപ്പിനെ ശരീത്തിലേയ്ക്ക് കടത്തിവിടാതെ സംരക്ഷിക്കുകയും ചെയ്യും. ഫൈബര്‍ വിശപ്പിനെ നിയന്ത്രിക്കുകയും ഇടയ്ക്കിടെ ആഹാരം കഴിക്കാനുള്ള പ്രവണത കുറയ്ക്കുയും ചെയ്യും.

നല്ല എണ്ണ

നല്ല എണ്ണ

ശരീരത്തിന് ഗുണം പ്രദാനംചെയ്യുന്നചില എണ്ണകള്‍ ബ്രൗണ്‍ റൈസിലുണ്ട്. നല്ല കൊഴുപ്പ് അടങ്ങിയ ഇത്തരം എണ്ണകള്‍ കൊളസ്‌ട്രോള്‍ നിയന്ത്രിക്കുന്നതിന് സഹായകരമാണ്.

ഹൃദയത്തിന് നല്ലത്

ഹൃദയത്തിന് നല്ലത്

പൂര്‍ണ്ണ ധാന്യം എന്നു പറയാം. പുറംതോട് കളയുന്നുവെന്നല്ലാതെ മറ്റൊന്നും ഈ അരിയില്‍ നഷ്ടപ്പെടുന്നില്ല. ഈ പൂര്‍ണ്ണത അരിയിലെ ശരീരത്തിനാവശ്യമായ എല്ലാ ഘടകങ്ങളും നിലനിര്‍ത്തുന്നതിനാല്‍ ഹൃദ്യോഗം കുറയ്ക്കുന്നതിനും ഉയര്‍ന്ന കൊളസ്‌ട്രോള്‍ വരാതിരിക്കാനും സഹായിക്കും

വിഷസംഹാരി

വിഷസംഹാരി

ഇത്തരം അരിയില്‍ വിഷസംഹാരി ഘടകങ്ങള്‍ അടങ്ങിയിട്ടുണ്ടെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. പ്രകൃതിദത്ത രാസപദാര്‍ത്ഥമായ ഫൈറ്റോ ന്യൂട്രിനാല്‍ സമ്പന്നമാണ് തവിടുകളയാത്ത അരി. അതിനാല്‍ പല അസുഖങ്ങളും ശരീരത്തിലെത്താതെ തടയുവാന്‍ ഈ ഘടകത്തിന് സാധിക്കും.

പ്രമേഹം കുറയ്ക്കും

പ്രമേഹം കുറയ്ക്കും

ഇതില്‍ അടങ്ങിയിരിക്കുന്ന മാഗ്നീഷ്യം 300 എന്‍സൈമുകള്‍ക്ക് പകരമാണ്. ശരീരത്തിലെ പഞ്ചസാരയുടെ അളവ് സംതുലനാവസ്ഥയില്‍ നിലനിര്‍ത്തുന്നതില്‍ മാഗ്നീഷ്യത്തിനുള്ള പങ്ക് അതുല്യമാണ്. കാര്‍ബോഹൈഡ്രേറ്റ് ഘടകവും ശരീരത്തിന് ഗുണം ചെയ്യും. പല പ്രക്രീയകളിലൂടെ കടന്നുപോയ മറ്റ് അരികളേക്കാള്‍ ശരീരത്തിന് നല്ലതാണ് ഇത്.

എല്ലുകള്‍ക്ക് നല്ലത്

എല്ലുകള്‍ക്ക് നല്ലത്

മാഗ്നീഷ്യം ഘടകം എല്ലുകള്‍ക്കും, ഞരമ്പുരള്‍ക്കും, പേശികള്‍ക്കും ബലം നല്‍കും. എല്ലുകളുടെ ബലത്തിന് കാത്സ്യം പോലെ പ്രധാനമാണ് മാഗ്നിഷ്യവും ശരീരത്തിനാവശ്യമായ മാഗ്നീഷ്യത്തിന്റെ മൂന്നില്‍ രണ്ടുഭാഗവും കാണപ്പെടുന്നത് എല്ലുകളിലാണ്.

കുട്ടികള്‍ക്ക് നല്ലത്

കുട്ടികള്‍ക്ക് നല്ലത്

ഫൈബര്‍ ഘടകങ്ങള്‍ ധാരാളം അടങ്ങിയിരിക്കുന്നതിനാലും ശുദ്ധീകരണപ്രക്രിയകളിലൂട കടന്നുപോകാത്തതിനാലും ചെറിയ കുട്ടികളുടെ ആദ്യഭക്ഷണമായി ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. ദ്രുതഗതിയിലുള്ള കുട്ടിയുടെ വളര്‍ച്ചയെ സഹായിക്കുന്ന ഘടകങ്ങളാണ് തവിടുകളയാത്ത അരിയില്‍ അടങ്ങിയിരിക്കുന്നത്. കുട്ടികള്‍ക്ക് ശ്വാസംമുട്ട് വരാതിരിക്കുന്നതിനും ഇത് സഹായകമാണ്.

Read more about: health food ആരോഗ്യം
English summary

Brown Rice Health Benefits

Brown rice is one of the most nutritious staple foods. Health benefits of having brown rice over white rice are numerous due to the nutritional content present in them.
Story first published: Thursday, November 14, 2013, 12:18 [IST]
X
Desktop Bottom Promotion