For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബ്രേക്ഫാസ്റ്റിന് ഇവ വേണ്ട!!

|

ഒരു ദിവസത്തെ ഭക്ഷണത്തില്‍ പ്രാതലാണ് ഏറ്റവും പ്രധാനമെന്നു പറയാം. ദിവസത്തേയ്ക്കു വേണ്ട ഊര്‍ജം മുഴുവന്‍ ശരീരം സംഭരിയ്ക്കന്നത് പ്രാതലില്‍ നിന്നാണ്.

ബ്രേക്ഫാസ്റ്റ് കഴിച്ചതു കൊണ്ടായില്ല, ഇത് പോഷകപ്രദമായിരിക്കുകയും വേണം. വൈറ്റമിനുകളും പ്രോട്ടീനും ധാതുക്കളുമെല്ലാം ഇതിലടങ്ങിയിരിക്കണം.

പ്രാതലായി കഴിയ്ക്കാവുന്ന ചില ഭക്ഷണങ്ങളുണ്ട്, എന്നാല്‍ പ്രാതലായി കഴിയക്കരുതാത്ത ഭക്ഷണങ്ങളുമുണ്ട്. ഇത്തരം കഴിയ്ക്കരുതാത്ത ഭക്ഷണങ്ങള്‍ ഏതൊക്കെയെന്നറിയൂ,

പാന്‍കേയ്ക്ക്

പാന്‍കേയ്ക്ക്

പാന്‍കേയ്ക്ക് ബ്രേക്ഫാസ്റ്റായി ഉപയോഗിക്കരുത്. ഇതിലെ മൈദ, പഞ്ചസാര എന്നിവ ആരോഗ്യത്തിനു നല്ലതല്ല. ഉറക്കം വരുത്തുകയും ചെയ്യും.

മധുരമടങ്ങിയ ധാന്യങ്ങള്‍

മധുരമടങ്ങിയ ധാന്യങ്ങള്‍

ധാന്യങ്ങള്‍ നല്ലതാണ്. എന്നാല്‍ ഇവയില്‍ മധുരമോ കൃത്രിമസ്വാദുകളോ ചേര്‍ത്തിട്ടുണ്ടെങ്കില്‍ ഒഴിവാക്കുകയാണ് നല്ലത്.

ബ്രെഡ്

ബ്രെഡ്

ബ്രെഡ് പലരും പ്രാതലിന് ഉപയോഗിയ്ക്കുന്ന ഒരു ഭക്ഷണമാണ്. ഗോതമ്പു ബ്രെഡ് ദോഷം ചെയ്യില്ല. എ്ന്നാല്‍ വൈറ്റ് ബ്രെഡ് നല്ലതല്ലെന്നു മാത്രമല്ല, ഇതില്‍ ശരീരത്തിനാവശ്യമായ യാതൊരു വിധ പോഷകങ്ങളും അടങ്ങിയിട്ടുമില്ല.

കാപ്പി

കാപ്പി

ഒരു കപ്പ് കാപ്പിയിലും ഒന്നോ രണ്ടോ ബിസ്‌കറ്റിലും പ്രാതലൊതുക്കുന്നവരുണ്ട്. എന്നാല്‍ ഇത് നല്ലതല്ല. ഇതില്‍ നിന്നും ശരീരത്തിന് യാതൊരു വിധ പോഷണവും ലഭിയ്ക്കില്ല.

ഉരുളക്കിഴങ്ങ്‌

ഉരുളക്കിഴങ്ങ്‌

ഉരുളക്കിഴങ്ങു വറുത്തതിന്റെ രുചി മിക്കവാറും പേര്‍ ഇഷ്ടപ്പെടുന്ന ഒന്നാണ്. എന്നാല്‍ ഇത് പ്രാതലില്‍ യാതൊരു വിധത്തിലും ഉള്‍പ്പെടുത്തരുത്. രാവിലെത്തന്നെ ഇത് കഴിയ്ക്കുന്നത് കൊഴുപ്പു കൂടുതല്‍ കൂട്ടാനേ ഉപകരിക്കൂ.

നൂഡില്‍സ്

നൂഡില്‍സ്

നൂഡില്‍സ് ഇന്നത്തെക്കാലത്ത് പലരുടേയും ഇഷ്ടപ്പെട്ട ഭക്ഷണമാണ്. ഇതില്‍ യാതൊരു വിധ പോഷകങ്ങളുമില്ലെന്നു മാത്രമല്ല, സോഡിയത്തിന്റെ അളവു കൂടുതലുമാണ്.

ചിക്കന്‍ വറുത്തത്

ചിക്കന്‍ വറുത്തത്

തലേന്നു രാത്രി ബാക്കി വന്ന ചിക്കന്‍ വറുത്തത് പ്രഭാതഭക്ഷണത്തില്‍ ഉള്‍പ്പെടുത്താമെന്ന ചിന്ത വേണ്ട. ഇതിലെ ട്രാന്‍സ്ഫാറ്റ് ശരീരത്തിനു ദോഷം ചെയ്യും. വറുത്തതു കൊണ്ടു തന്നെ പ്രോട്ടീന്‍ അടങ്ങിയിട്ടുമുണ്ടാകില്ല്.

പാല്‍

പാല്‍

പ്രഭാതഭക്ഷണം പാലില്‍ മാത്രമൊതുക്കുന്നതും നല്ലതല്ല. ഇത് ഗ്യാസുണ്ടാകാന്‍ കാരണമാകും.

ഡഫ്‌നട്‌സ്

ഡഫ്‌നട്‌സ്

ഡഫ്‌നട്‌സ് ചൂടാക്കി പ്രഭാതഭക്ഷണമാക്കുന്നവരുണ്ട്. ഇതിലെ മധുരം ദോഷമേ ചെയ്യൂ.

ചോറ്‌

ചോറ്‌

രാവിലെ ചോറു കഴിയ്ക്കുന്നവരുണ്ട്. ഉറക്കം വരുത്തുന്ന ഒരു ശീലമാണിത്.

ക്രീം, ചീസ്

ക്രീം, ചീസ്

ക്രീം, ചീസ് തുടങ്ങിയവയടങ്ങിയ ഭക്ഷണങ്ങള്‍ രാവിലെ തന്നെ കഴിയ്ക്കരുത്. ശരീരത്തിലെ കൊഴുപ്പ് പെട്ടെന്നുയരാന്‍ ഇത് ഇട വരുത്തും.

മൈദ

മൈദ

മൈദ കൊണ്ടുള്ള പലഹാരങ്ങളും രാവിലെ ഒഴിവാക്കുക. ഇത് ശരീരത്തിന് പോഷണം നല്‍കില്ലെന്നു മാത്രമല്ല, വയറിന് കനം തോന്നിയ്ക്കുകയും ചെയ്യും.

ജ്യൂസ്

ജ്യൂസ്

ജ്യൂസ് പ്രാതലിന് നല്ലതാണ്. എന്നാല്‍ പായ്ക്കറ്റിലെ ജ്യൂസുകളില്‍ കൃത്രിമമധുരവും പദാര്‍ത്ഥങ്ങളുമുണ്ട്. മാത്രമല്ല, പഴവര്‍ഗങ്ങളുടേതായ യാതൊരു ഗുണവും ഇവയില്‍ ഉണ്ടായിരിക്കുകയുമില്ല.

മുട്ട

മുട്ട

മുട്ട പലരുടേയും പ്രാതല്‍ ശീലമാണ്. എന്നാല്‍ എണ്ണ ചേര്‍ത്തുണ്ടാക്കിയ മുട്ട ഒഴിവാക്കുക. ഇത് കൊളസ്‌ട്രോള്‍ വരുത്തും.

ബര്‍ഗര്‍

ബര്‍ഗര്‍

ബര്‍ഗര്‍ പെട്ടെന്നു വയറു നിറഞ്ഞ തോന്നലുണ്ടാക്കും. എന്നാല്‍ കാര്യമില്ല, ഇതില്‍ യാതൊരു പോഷകങ്ങളുമില്ല. മാത്രമല്ല, കൊഴുപ്പടങ്ങിയിട്ടുമുണ്ട്.

പേസ്റ്ററി

പേസ്റ്ററി

പേസ്റ്ററിയും രാവിലെ ഒഴിവാക്കുക തന്നെ വേണം. ഇവയിലെ മധുരം രാവിലെ തന്നെ ഗ്ലൂക്കോസ് തോത് അധികമാകാന്‍ ഇട വരുത്തും.

ഫ്രോസണ്‍ ഭക്ഷണങ്ങള്‍

ഫ്രോസണ്‍ ഭക്ഷണങ്ങള്‍

ഫ്രോസണ്‍ ഭക്ഷണങ്ങള്‍ പ്രാതലായി യാതൊരു കാരണവശാലും കഴിയ്ക്കരുത്. ഇവയിലെ കൃത്രിമ പദാര്‍ത്ഥങ്ങള്‍ രാവിലെ തന്നെ ദോഷങ്ങളുണ്ടാക്കും.

റോളുകള്‍

റോളുകള്‍

രാവിലെ തന്നെ റെഡിമേയ്ഡായി ലഭിയ്ക്കുന്ന റോളുകള്‍ വാങ്ങി ചൂടാക്കി കഴിയ്ക്കുന്നവരുണ്ട്. ഇത് തീര്‍ച്ചയായും ഒഴിവാക്കണം. ഇവയിലെ ഇറച്ചിയും പച്ചക്കറികളുമൊന്നും പോഷണം നല്‍കില്ല.

ഫ്രഞ്ച് ടോസ്റ്റ്

ഫ്രഞ്ച് ടോസ്റ്റ്

ഫ്രഞ്ച് ടോസ്റ്റ് സ്വാദിഷ്ടമായ ഒന്നാണെങ്കിലും നല്ലൊരു പ്രഭാതഭക്ഷണമെന്ന ഗണത്തില്‍ പെടുത്താനാവില്ല. വൈറ്റ് ബ്രെഡ് ഉപയോഗിക്കുന്നതു കൊണ്ട് ഇവ ആരോഗ്യത്തിനു നല്ലതല്ല.

മസാല

മസാല

അധികം മസാല കലര്‍ന്ന കറികളും പ്രാതതിന് ഒഴിവാക്കണം. ഇവ വയറിന് അസ്വസ്ഥതയും ഗ്യാസുമുണ്ടാക്കും.

Read more about: food ഭക്ഷണം
English summary

Breakfast Item You Should Avoid

Morning foods are our first calorie intake for the day and they need to be proper. You need to have a wholesome breakfast but not a high calorie one. For example, fried potatoes and burger will give you lots of calories but very little energy and that is why they are not the right morning foods for you.
Story first published: Thursday, August 22, 2013, 6:51 [IST]
X
Desktop Bottom Promotion