For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

റെഡ് വൈന്‍ കുടിച്ചാല്‍....

By Shibu T Joseph
|

മദ്യം നല്ലൊരു സുഹൃത്താണെന്നു കരുതുന്ന വ്യക്തിയാണ് നിങ്ങളെങ്കില്‍ നിങ്ങളെ സന്തോഷിപ്പിക്കുവാന്‍ ഒരു വാര്‍ത്ത. റെഡ് വൈന്‍ മിതമായ രീതിയില്‍ കുടിക്കുന്നത് തലച്ചോറിന്റെ ആരോഗ്യം സംരക്ഷിക്കുമത്രെ. അടുത്തിടെ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ ഈ വാര്‍ത്ത ശരിവെയ്ക്കുന്നവയാണ്. നിങ്ങള്‍ വിവാഹവാര്‍ഷികമോ മറ്റെന്തെങ്കിലുമോ ആഘോഷിക്കുവാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ റെഡ് വൈന്‍ സുഹൃത്തുക്കള്‍ക്ക് നല്‍കുവാന്‍ മറക്കരുത്.

റെഡ് വൈന്‍ കുടിക്കുന്നത് ഹൃദയാരോഗ്യത്തിന് മാത്രമല്ല, തലച്ചോറിനെ ശക്തിപ്പെടുത്തുകയും ചെയ്യുമെന്നാണ് അടുത്തിടെ നടന്ന പഠനങ്ങള്‍ വെളിവാക്കുന്നത്. ജോര്‍ജ്ജ്ടൗണ്‍ യൂണിവേഴ്‌സിറ്റി മെഡിക്കല്‍ സെന്ററില്‍ നടന്ന പഠനം പറയുന്നത് അല്‍ഷിമേഴ്‌സിനെ അകറ്റിനിര്‍ത്തുവാന്‍ റെഡ് വൈനിന് സാധിക്കുമെന്നാണ്. റെഡ് വൈനില്‍ അടങ്ങിയിരിക്കുന്ന റെസ് വെററ്റോള്‍ എന്ന ഘടകമാണ് തലച്ചോറിന്റെ ആരോഗ്യം നിലനിര്‍ത്തുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നത്. അരക്കെട്ട് മെലിഞ്ഞതാക്കുന്നതിലും റെഡ് വൈന്‍ സഹായിക്കുമത്രെ. ആരോഗ്യപരമായ ഗുണങ്ങളാല്‍ ദിവസവും പ്രചാരമേറുകയാണ് റെഡ് വൈനിന്. ഹൃദയവും തലച്ചോറും ഒരു പോലെ സംരക്ഷിക്കുന്ന റെഡ് വൈനിന്റെ ഗുണങ്ങള്‍

Benefits Of Red Wine On Brain Health
1)സ്‌ട്രോക്കിന് വിട
റെഡ് വൈനിന്റെ ഒരു പ്രധാന ഗുണമാണ് സ്‌ടോക്കിനെ അകറ്റുന്നുവെന്നത്. തലച്ചോറില്‍ ഒരു പ്രധാന പങ്ക് റെഡ് വൈന്‍ വഹിക്കുന്നുവെന്നാണ് പഠനങ്ങള്‍ പറയുന്നത്. റെസ് വെറാട്ടോള്‍ എന്ന ഘടകമാണ് റെഡ് വൈനിനെ അതിന് സഹായിക്കുന്നതത്രേ. മൃഗങ്ങളില്‍ ഈ പരീക്ഷണം വിജയകരമായി നടത്തി. റെസ് വേരാട്ടോള്‍ കുത്തിവെച്ച മൃഗങ്ങളില്‍ തലച്ചോറിന്റെ സെല്ലുകള്‍ക്ക് സംവേദനക്ഷമത കൂടിയതായി പഠനങ്ങള്‍ വെളിപ്പെടുത്തി. തലച്ചോറില്‍ രക്തം കട്ട പിടിക്കുന്നത് ഈ ഘടകം തടയും. രക്തം കട്ട പിടിച്ചാല്‍ തന്നെ എളുപ്പത്തില്‍ റിക്കവറി കിട്ടുകയും ചെയ്യും. തലച്ചോറിന് ക്ഷതം സംഭവിക്കുന്നത് ഒഴിവാക്കുകയും ചെയ്യും. റെഡ് വൈന്‍ കൊണ്ട് തലച്ചോറിന്റെ ക്ഷതം 40 ശതമാനം വരെ കുറയ്ക്കാമെന്നാണ് പഠനങ്ങള്‍ പറയുന്നത്. അമിതമായി കുടിക്കുന്നത് ആപത്താണ്. മിതമായ രീതിയില്‍ ആല്‍ക്കഹോളും റെഡ് വൈനും കുടിക്കുന്നത് നല്ലതാണ്.
2)അല്‍ഷിമേഴ്‌സിനെ പേടിക്കേണ്ട
അല്‍ഷിമേഴ്‌സ് വരുന്നതിനുള്ള സാധ്യത കുറവാണെന്നതാണ് റെഡ് വൈനിന്റെ മറ്റൊരു ഗുണം.ഒരു തുള്ളി പോലും മദ്യം കുടിച്ചിട്ടില്ലാത്തവര്‍ പറയുന്നത് അവര്‍ക്ക് അല്‍ഷിമേഴ്‌സ് വരാനുള്ള സാധ്യത കുറവാണെന്നാണ്. ഫ്രാന്‍സിലെ ജനങ്ങള്‍ കലോറി കൂടിയ ഭക്ഷണം അധികം കഴിച്ചിട്ടുപോലും അവരില്‍ ഹൃദ്യോഗങ്ങള്‍ കുറവാണ്. റെഡ് വൈന്‍ കുടിക്കുന്നതാണ് ഇതിന് കാരണം. ്
അല്‍ഷിമേഴ്‌സിന്റെ കാര്യത്തിലേയ്ക്ക ്‌വരുമ്പോള്‍ റെഡ് വൈന്‍ നല്‍കുന്ന ആരോഗ്യഗുണങ്ങള്‍ വിസ്മയിപ്പിക്കുന്നതാണ്. ഏത് ഘടകമാണ് ഇതിന് സഹായിക്കുന്നതെന്ന് ഇന്നും വെളിവാക്കപ്പെട്ടിട്ടില്ല. പക്ഷേ ശാസ്ത്രജ്ഞന്‍മാര്‍ വിശ്വസിക്കുന്നത് തലച്ചോറിനെ പ്രായമാക്കുന്നത് തടയുന്ന ഏതോ ഘടകം നിശ്ചയമായും ഇതിലുണ്ടെന്നു തന്നെയാണ്.
3)തലച്ചോറിലെ കോശങ്ങള്‍ക്ക് ക്ഷതം സംഭവിക്കില്ല
റെഡ് വൈനിന്റെ ഗുണങ്ങള്‍ നല്‍കുന്ന വിസ്മയം എളുപ്പത്തില്‍ തീരില്ല. റെഡ് വൈന്‍ കഴിക്കുന്നയാളിന്റെ തലച്ചോറ് എപ്പോഴും പ്രവര്‍ത്തനക്ഷമമാണ്. ആന്റി ഓക്‌സിഡന്റ് അടങ്ങിയതാണ് ഇതിന് കാരണം ഫ്രീ റാഡിക്കലുകളുടെ ആക്രമണത്തില്‍ നിന്നും ഇത് തലച്ചോറിനെ രക്ഷിക്കും. റാഡിക്കലുകളുടെ ആക്രമണമില്ലാത്ത തലച്ചോറ് യുവത്വം കാത്തുസൂക്ഷിക്കും. പാരമ്പര്യജീനുകളുടെ ആക്രമണത്തേയും പ്രതിരോധിക്കും. റെഡ് വൈനിലെ ഘടകങ്ങള്‍ ഈസ്ട്രജന്‍ ഉത്പാദിപ്പിക്കുകയും ശരീരത്തിലെ ഈസ്ട്രജന്‍ ഘടകങ്ങള്‍ കൂട്ടുകയും ചെയ്യുന്നു. തലച്ചോറിലെ കോശങ്ങള്‍ ആരോഗ്യത്തോടെ സൂക്ഷിക്കുന്നതില്‍ പങ്ക് വഹിക്കുന്ന ആന്റി ഓക്‌സിഡന്റാണ് ഈസ്ട്രജന്‍.

English summary

Benefits Of Red Wine On Brain Health

If you are person who consider alcohol as your best friend, then you have some good news in your plate! Moderate drinking of red wine can turn out to be a healthy option for your brain. There are numerous reports published on the benefits of red wine with every passing day. The recent findings say, that red wine has a great role to play with brain health. If you are thinking of a birthday bash or a perfect party on your anniversary don’t forget to serve your guests with red wine..
Story first published: Wednesday, December 4, 2013, 14:21 [IST]
X
Desktop Bottom Promotion