For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബീറ്റ്‌റൂട്ടിന്റെ ആരോഗ്യവശങ്ങള്‍

|

ആരോഗ്യത്തിന് ഉത്തമമായ ഭക്ഷണങ്ങളില്‍ ഒന്നാണ് ബീറ്റ്‌റൂട്ട്. എന്നാല്‍ മധുരം കാരണം പലര്‍ക്കും ഇഷ്ടമില്ലാത്ത ഒന്നാണ് ഇത്.

ബീറ്റ്‌റൂട്ടിനുള്ള ആരോഗ്യുഗുണങ്ങള്‍ പലതാണ്. രക്തക്കുറവുള്ളവര്‍ക്കു ചേര്‍ന്ന നല്ലൊന്നാന്തരം ഭക്ഷണവസ്തുവാണിത്. ഇതു മാത്രമല്ല, രക്തം ശുദ്ധീകരിയ്ക്കുവാനും ഇത് നല്ലതു തന്നെ.

ബീറ്റ്‌റൂട്ടിന്റെ വിവിധ ആരോഗ്യവശങ്ങളെക്കുറിച്ചറിയൂ, ഈ പച്ചക്കറി കഴിയ്‌ക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് നിങ്ങള്‍ക്കു ബോധ്യം വരും.

ബീറ്റ്‌റൂട്ടിന്റെ ആരോഗ്യവശങ്ങള്‍

ബീറ്റ്‌റൂട്ടിന്റെ ആരോഗ്യവശങ്ങള്‍

ഫോളിക് ആസിഡ്, അയേണ്‍ എന്നിവ ബീറ്റ്‌റൂട്ടില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇതുകൊണ്ടുതന്നെ അനീമിയയുള്ളവര്‍ക്കു ചേര്‍ന്ന നല്ലൊന്നാന്തരം ഭക്ഷണമാണിത്. ഇത് ശരീരത്തിലെ ഹീമോഗ്ലോബിന്‍ ഉല്‍പാദനത്തെ സഹായിക്കുന്നു,

ബീറ്റ്‌റൂട്ടിന്റെ ആരോഗ്യവശങ്ങള്‍

ബീറ്റ്‌റൂട്ടിന്റെ ആരോഗ്യവശങ്ങള്‍

ബ്ലഡ് കൗണ്ട് വര്‍ദ്ധിപ്പിയ്ക്കുന്നതു കൊണ്ടുതന്നെ സ്ത്രീകള്‍ക്കു പറ്റിയ നല്ലൊരു ഭക്ഷണവസ്തുവാണിത്. പ്രത്യേകിച്ച് ആര്‍ത്തവസമയത്ത്.

ബീറ്റ്‌റൂട്ടിന്റെ ആരോഗ്യവശങ്ങള്‍

ബീറ്റ്‌റൂട്ടിന്റെ ആരോഗ്യവശങ്ങള്‍

ബിപി നിയന്ത്രിയ്ക്കുവാനും ബീറ്റ്‌റൂട്ട് സഹായിക്കുന്നു.

ബീറ്റ്‌റൂട്ടിന്റെ ആരോഗ്യവശങ്ങള്‍

ബീറ്റ്‌റൂട്ടിന്റെ ആരോഗ്യവശങ്ങള്‍

സെക്‌സ് ഹോര്‍മോണ്‍ ഉല്‍പാദനത്തിനും ബീറ്റ്‌റൂട്ട് നല്ലൊരു ഭക്ഷണം തന്നെ. പുരാതന റോമാക്കാര്‍ ബീറ്റ്‌റൂട്ട് സെക്‌സിനു ചേര്‍ന്ന ഒരു മരുന്നായി ഉപയോഗിച്ചിരുന്നു.

ബീറ്റ്‌റൂട്ടിന്റെ ആരോഗ്യവശങ്ങള്‍

ബീറ്റ്‌റൂട്ടിന്റെ ആരോഗ്യവശങ്ങള്‍

ശരീരം ശുദ്ധിയാക്കുവാനും ബീറ്റ്‌റൂട്ട് സഹായിക്കും. പ്രത്യേകിച്ച് ലിവര്‍, കുടല്‍, രക്തം എന്നിവ ശുദ്ധീകരിയ്ക്കുവാന്‍.

ബീറ്റ്‌റൂട്ടിന്റെ ആരോഗ്യവശങ്ങള്‍

ബീറ്റ്‌റൂട്ടിന്റെ ആരോഗ്യവശങ്ങള്‍

ബീറ്റ്‌റൂട്ട് ജ്യൂസ് ദിവസവും കുടിയ്ക്കുന്നത് മലബന്ധം അകറ്റുവാനും നല്ലതുതന്നെയാണ്.

ബീറ്റ്‌റൂട്ടിന്റെ ആരോഗ്യവശങ്ങള്‍

ബീറ്റ്‌റൂട്ടിന്റെ ആരോഗ്യവശങ്ങള്‍

ചര്‍മപ്രശ്‌നങ്ങള്‍, ഡാര്‍ക് സ്‌പോട്‌സ് എന്നിവ അകറ്റുവാനും ബീറ്റ്‌റൂട്ട് നല്ലതാണ്. ഇത് സ്വാഭാവികമായി തിളങ്ങുന്ന ചര്‍മം നല്‍കുന്നു.

Read more about: food ഭക്ഷണം
English summary

Beetroot Health Benefits

We are here to give you ample health benefits of beetroot to make you add the red vegetable in your diet and expand your palette. Beetroot is one vegetable that is rich in iron which boosts the immunity and guards the body against cancer.
Story first published: Friday, December 27, 2013, 20:35 [IST]
X
Desktop Bottom Promotion