For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മധുരമുള്ളങ്കിയുടെ ഗുണങ്ങൾ

By Super
|

നാം അവഗണിച്ചു കളയുന്ന പച്ചക്കറിയായ മധുരമുള്ളങ്കിയുടെ ഗുണങ്ങൾ അനവധിയാണ്. ഹൃദയാഘാതം മുതൽ ക്യാൻസർ വരെ ചെറുക്കാനുള്ള അദ്ഭുതശേഷി ഇതിനുണ്ട്. പ്രതിരോധ വ്യവസ്ഥ, കാഴ്ചാശക്തി, എല്ലുകളുടെ ബലം, ചർമം എന്നിവക്കും ഗുണം ചെയ്യുന്നതാണ് ഈ പച്ചക്കറി.

രക്തത്തിലെ കൊളസ്ട്രോൾ നില താഴ്ത്താൻ സഹായിക്കുന്ന ഇത് ഒസ്റ്റിയോപോറോസിസി, റ്യുമാറ്റോയിട് ആർത്രൈറ്റിസ്, എന്നിവ വരാതെ സംരക്ഷിക്കുകയും തിമിരത്തെ അകറ്റി നി‍ർത്തുകയും രക്തസമ്മർദ്ദം നിയന്ത്രിക്കുകയും ചെയ്യുന്നു. അദ്ഭുതകരമായ ഗുണവിശേഷങ്ങൾ ലഭ്യമാക്കുന്ന ഈ വെജിറ്റബിളിനെ പരമാവധി ഭക്ഷണത്തിലുൾപ്പെടുത്താൻ ശ്രമിക്കുക. വെജിറ്റബിൾ ജ്യൂസുകളിലോ, സൂപ്പായോ, സലാഡായോ ഇതിനെ ഉപയോഗിക്കാം. അൽപം കയ്പ്പുനിറഞ്ഞതായതിനാൽ റായ്ട്ട നിർമ്മിച്ച് കഴിക്കുന്നതായിരിക്കും ഉത്തമം.

പെട്ടെന്ന് തടി കുറക്കാനോ ഫിറ്റ്നെസ് നിലനി‍ർത്താനോ ഉദ്ദേശിക്കുന്നവരാണ് നിങ്ങളെങ്കിൽ ഇത് അത്യുത്തമമായിരിക്കും. കലോറി കുറഞ്ഞാതകയാൽ വയ‍‍ർ നിറഞ്ഞ അനുഭൂതി നിങ്ങൾക്കുണ്ടാക്കുകയും അതേ സമയം തന്നെ ഉപാപജയ പ്രവ‍‍ർത്തനങ്ങളെ വരുതിയിലാക്കുകയും ചെയ്യുന്നു. എന്നും ഉപയോഗിച്ചാൽ നിങ്ങളും കണ്ണിന്റെച ആരോഗ്യത്തിന് അത്യുത്തമമാണെന്ന് മാത്രമല്ല ഇത് നിരവധി വിറ്റാമിനുകളും മിനറലുകളും പ്രധാനം ചെയ്യുകയും ചെയ്യുന്നു.

എന്തൊക്കെയാണ് ഇതിന്റെക ഗുണങ്ങൾ എന്ന് നോക്കാം.

1.ഹൃദയാരോഗ്യത്തിന്

1.ഹൃദയാരോഗ്യത്തിന്

ഹൃദയരോഗങ്ങൾ തടയുന്നതിനുള്ള ആന്റിങ ഇന്ഫ്ളഗമേറ്ററി ഗുണമുള്ളതാണ് ഈ പച്ചക്കറി. ഹൃദയവ്യവസ്ഥയെ സഹായിക്കുന്ന ഫോളേറ്റ്, വിറ്റാമിൻ ബി എന്നിവ ഇവയിൽ ധാരാളം അടങ്ങിയിട്ടുമുണ്ട്.

2.ക്യാന്സ്റിനെ തടയാൻ

2.ക്യാന്സ്റിനെ തടയാൻ

ക്യാൻസർസാധ്യതയെ തടയുന്ന ഫൈറ്റോനൂട്രിയന്റ്സും ആന്റിസടോക്സിടന്റ്സും ഇതിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇതിലെ പ്ലാന്റ് കോമ്പൗണ്ടും, ഗ്ലൂക്കോസിനോലൈറ്റും ട്യൂമർ വളർച്ചയെ തടയുന്നു. കുടൽ, മലാശയ, സ്തന ക്യാൻസറുകളെ തടയുന്നതിന് അത്യുത്തമമാണ് ഈ പച്ചക്കറി.

3.എല്ലുകൾക്ക് ബലം നൽകാൻ

3.എല്ലുകൾക്ക് ബലം നൽകാൻ

ഒസ്റ്റിയോപോറോസിസ്, റ്യുമാറ്റോയിട് ആർത്രൈറ്റിസ് എന്നീ അസുഖങ്ങൾ ഒഴിവാക്കുന്നതിന് ഇത് ഭക്ഷണത്തിൽ അമിതമായി ഉൾപ്പെടുത്തിയാൽ മതി. എല്ലിന്റെി വളർച്ചയെ സഹായിക്കുന്ന കാൽസ്യം, പൊട്ടാസ്യം, മറ്റു അവശ്യ മിനറലുകൾ എന്നിവ ഇതിൽ ധാരാളമുണ്ട്.

4.കാഴ്ചശക്തിക്ക് ഉത്തമം

4.കാഴ്ചശക്തിക്ക് ഉത്തമം

പല രീതിയിൽ മധുരമുള്ളങ്കി നിങ്ങളുടെ ആഹാരത്തിൽ ഉൾപ്പെടുത്താം. സൂപ്പായോ സലാഡായോ ഉപയോഗിക്കാം. ലൂട്ടെയ്ൻ ധാരാളമുള്ളതിനാൽ ഇത് കാഴ്ചാശക്തിക്ക് ഉത്തമമാണ്. കണ്ണിന്റെ ആരോഗ്യത്തിന് സഹായിക്കുന്ന കരോട്ടിനോയിട് ഇതിൽ ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ തിമിരത്തെയും മാക്യുലാ‍ർ ഡീജെനറേഷനെയും ഇത് തടയുന്നു.

5.തടി കുറയ്ക്കാൻ

5.തടി കുറയ്ക്കാൻ

തടി കുറക്കാൻ ഉദ്ദേശിക്കുന്നവരാണ് നിങ്ങളെങ്കിൽ അതിന് ഏറ്റവും ഉത്തമമാണ് മധുരമുള്ളങ്കി. കലോറി കുറവായതിനാൽ ഇത് തടികുറക്കലിന് ഏറ്റവും പറ്റിയതാണ്. ഫൈബർ ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ ഇത് ദഹനത്തെയും സഹായിക്കുന്നു.

6.ആസ്തമക്ക് പരിഹാരം

6.ആസ്തമക്ക് പരിഹാരം

നിങ്ങളൊരു ആസ്തമ രോഗിയാണെങ്കിൽ ആഹാരത്തിൽ ഈ പച്ചക്കറിയെ ഉൾപ്പെടുത്തിക്കോളൂ. ആസ്തമരോഗശമനമുണ്ടാക്കുന്ന ആന്റിആഇൻഫ്ലമേറ്ററി ആന്റിു ഓക്സിഡന്റ്ന പ്രോപ്പർട്ടീസ് അടങ്ങിയതാണ് മധുരമുള്ളങ്കി. പതിവായി ഉപയോഗിച്ചാൽ ആസ്തമക്ക് അത്യുത്തമമാണ് ഈ പച്ചക്കറി.

7.ദഹനത്തിന്

7.ദഹനത്തിന്

ഫൈബർ ധാരാളമായി അടങ്ങിയതിനാൽ ദഹനത്തിന് അത്യുത്തമമാണ്. നിങ്ങളുടെ ദഹനവ്യവസ്ഥ തകരാറിലാണെങ്കിൽ അതിന് ഉത്തമപരിഹാരമാണ് മധുരമുള്ളങ്കി.

8.പ്രതിരോധവ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിന്

8.പ്രതിരോധവ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിന്

പ്രതിരോധ വ്യവസ്ഥയെ ശക്തിപ്പെടുത്തി ശരിയായ രീതിയിൽ പ്രവർത്തിക്കുന്നതിന് സഹായിക്കുന്നു. ആരോഗ്യകരമായ ആവരണങ്ങൾ ശരീരത്തിൽ ഉണ്ടാക്കുന്നതിന് ഇതിലെ ബീറ്റ കരോട്ടിൻ സഹായിക്കുന്നു. മസിലുകളുടെയും നാഡികളുടെയും ശരിയായ പ്രവർത്തനത്തിന് ഇതിലടങ്ങിയിരിക്കുന്ന പൊട്ടാസ്യവും സഹായിക്കുന്നു.

9.ചർമ്മത്തിന്

9.ചർമ്മത്തിന്

ചർമ്മസംബന്ധമായ നിരവധി പ്രശ്നങ്ങൾക്ക് പരിഹാരമാണ് മധുരമുള്ളങ്കി. വരണ്ടതും ഉണങ്ങിയതുമായി ചർമ്മം മൂലം ബുദ്ധിമുട്ടുന്നവർ മധുരമുള്ളങ്കി ജ്യൂസ് ശീലമാക്കിനോക്കൂ. ക്യാരറ്റുമായി ചേർത്ത് കഴിച്ചാൽ രുചികരമാക്കാം.

10.ബി.പി രോഗികൾക്കും

10.ബി.പി രോഗികൾക്കും

രക്തസമ്മർദ്ദനില നിയന്ത്രിക്കുന്നതിന് അത്യുത്തമമാണ് ഇത്. മഗ്നീഷ്യവും വിറ്റാമിൻ ബിയുമാണ് ഇതിന് സഹായിക്കുന്നത്. ഇതിലടങ്ങിയിരിക്കുന്ന മഗ്നീഷ്യം എല്ലുകൾക്കും ഹൃദയത്തിനും അത്യുത്തമമാണ്.

Read more about: food ഭക്ഷണം
English summary

Amazing health benefits of turnips

benefit your health in several ways. Its amazing health benefits include prevention of heart attack and other heart diseases and anti -cancer properties among many others.
Story first published: Friday, December 13, 2013, 14:07 [IST]
X
Desktop Bottom Promotion