For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പിസ്തയുടെ ആരോഗ്യവശങ്ങള്‍

|

പശ്ചിമേഷ്യയില്‍ നിന്നെത്തുന്ന പിസ്‌ത പോഷകഗുണങ്ങള്‍ ഏറെയുള്ള അണ്ടിപരിപ്പാണ്‌. പിസ്‌ത ശരിക്കും ഒരു പഴമാണ്‌ എന്നാല്‍, പുറം തോട്‌ മാറ്റിയിട്ട്‌ അകത്തുള്ള മഞ്ഞ കുരുമാണ്‌ സാധാരണയായി കഴിക്കുക. അണ്ടിപരിപ്പുകളുടെ എല്ലാ ഗുണങ്ങളും ഇതിനുണ്ട്‌. പിസ്‌ത ആരോഗ്യത്തിന്‌ നല്‍കുന്ന ഗുണങ്ങള്‍ നിരവധിയാണ്‌.

പിസ്‌തയുടെ ആരോഗ്യ ഗുണങ്ങള്‍

ഹൃദയം

ഹൃദയം

ചീത്ത കൊളസ്‌ട്രോളായ എല്‍ഡിഎല്ലിന്റെ അളവ്‌ കുറയ്‌ക്കാന്‍ പിസ്‌ത സഹായിക്കും. അതേസമയം നല്ല കൊളസ്‌ട്രോളായ എച്ച്‌ഡിഎല്ലിന്റെ തോത്‌ ഉയര്‍ത്തുകയും ചെയ്യും. അതിനാല്‍ ഇവ ഹൃദ്രോഗ സാധ്യത കുറയ്‌ക്കുകയും നാഡികള്‍ക്ക്‌ ബലം നല്‍കി ഹൃദയത്തിന്റെ പ്രവര്‍ത്തനം ശക്തമാക്കുകയും ചെയ്യും.

പ്രതിജ്വലന ഗുണം

പ്രതിജ്വലന ഗുണം

പിസ്‌തയില്‍ വിറ്റാമിന്‍ എ, വിറ്റാമിന്‍ ഇ എന്നിവ അടങ്ങിയിട്ടുണ്ട്‌. ശരീരത്തിലുണ്ടാകുന്ന കോശജ്വലനം കുറയ്‌ക്കാനുള്ള പ്രതിജ്വലന ഗുണവും പിസ്‌തയ്‌ക്കുണ്ട്‌.

പ്രമേഹം

പ്രമേഹം

ഒരു ദിവസം ശരീരത്തിനാവശ്യമായ ഫോസ്‌ഫറസിന്റെ 60 ശതമാനം ഒരു കപ്‌ പിസ്‌തയില്‍ അടങ്ങിയിട്ടുണ്ട്‌. ഇത്‌ ടൈപ്പ്‌ 2 പ്രമേഹത്തെ പ്രതിരോധിക്കാന്‍ സഹായിക്കും.പിസ്‌തയിലടങ്ങിയിരിക്കുന്ന ഫോസ്‌ഫറസ്‌ പ്രോട്ടീനുകളെ അമിനോ ആസിഡുകളാക്കി മാറ്റുന്നതിന്‌ സഹായിക്കും. ഇത്‌ മൂലം ഗ്ലൂക്കോസിന്റെ അളവ്‌ നിലനിര്‍ത്താന്‍ കഴിയും.

ഹീമോഗ്ലോബിന്‍

ഹീമോഗ്ലോബിന്‍

രക്തത്തില്‍ ഒക്‌സിജന്‍ ഉണ്ടാവാന്‍ സഹായിക്കുന്നത്‌ വിറ്റാമിന്‍ ബി6 ആണ്‌. ദിവസവും പിസ്‌ത കഴിക്കുന്നത്‌ രക്തത്തിലെ ഓക്‌സിജന്റെ അളവ്‌ കൂട്ടാന്‍ സഹായിക്കും. ഇത്‌ രക്തത്തില്‍ ഹീമോഗ്ലോബിന്റെ തോത്‌ ഉയര്‍ത്തും.

നാഡിവ്യൂഹം

നാഡിവ്യൂഹം

പിസ്‌തയിലടങ്ങിയിരിക്കുന്ന വിറ്റാമിന്‍ ബി6 നാഡീവ്യൂഹത്തിന്‌ വളരെ നല്ലതാണ്‌. നാഡീവ്യൂഹത്തിലെ സന്ദേശ തന്‍മാത്രകള്‍ അമൈന്‍സ്‌ ആണ്‌. ഇവ വികസിക്കുന്നതിന്‌ ശരീരത്തിലെ വിറ്റാമിന്‍ ബി6ന്റെ സാന്നിദ്ധ്യത്തെ ആശ്രയിച്ചുള്ള അമിനോ ആസിഡ്‌ ആവശ്യമാണ്‌. ഈ വിറ്റാമിന്‍ നാഡി ഫൈബറുകള്‍ക്ക്‌ ചുറ്റും മൈലിന്‍ എന്ന ആവരണം ഉണ്ടാക്കും. അതിന്‌ ശേഷമാണ്‌ ഒരു നാഡി ഫൈബറില്‍ നിന്നും മറ്റൊന്നിലേക്ക്‌ സന്ദേശം കടന്നു പോകുന്നത്‌. നാഡി പ്രേരണകളുടെ ശരിയായ സംപ്രേഷണത്തിന്‌ സഹായിക്കുന്ന നിരവധി അമിനോ ആസിഡുകള്‍ നിര്‍മ്മിക്കാന്‍ വിറ്റാമിന്‍ ബി6 സഹായിക്കും.

അന്ധത

അന്ധത

പ്രായം കൂടുന്നതിനനുസരിച്ച്‌ കണ്ണിന്റെ കാഴ്‌ച കുറയുന്ന നിരവധി അസുഖങ്ങള്‍ ഉണ്ട്‌.ഇവ ബാധിക്കുന്നതോടെ ക്രമേണ കാഴ്‌ച കുറഞ്ഞ്‌ വായിക്കാനും ജോലിചെയ്യാനും പറ്റാത്ത അവസ്ഥയിലെത്തും. ആളുകളെ ശരിക്ക്‌ തിരിച്ചറിയാന്‍ പോലും വിഷമമാകും.സ്വതന്ത്ര റാഡിക്കലുകള്‍ കോശങ്ങളെ ആക്രമിക്കുകയും നാശം ഉണ്ടാക്കുകയും ചെയ്യുന്നതിന്റെ ഫലമായാണ്‌ ഈ അസുഖം ഉണ്ടാകുന്നത്‌ . ലുട്ടീന്‍ ,സിയാക്‌സാന്തിന്‍ എന്നിങ്ങനെ പിസ്‌തയില്‍ കാണുന്ന രണ്ട്‌ ആന്റിഓക്‌സിഡന്റുകള്‍ ഈ സ്വതന്ത്ര റാഡിക്കലുകള്‍ക്കെതിരെ പോരാടുകയും അവയെ നശിപ്പിച്ച്‌ കോശങ്ങളെ നാശത്തില്‍ നിന്നും സംരക്ഷിക്കുകയും ചെയ്യും . അങ്ങനെ അന്ധതയ്‌ക്ക്‌ കാരണമാകുന്ന അസുഖങ്ങള്‍ വരുന്നത്‌ തടയും.

പ്രതിരോധ ശേഷി

പ്രതിരോധ ശേഷി

പ്രതിരോധസംവിധാനത്തിന്റെ ആരോഗ്യത്തിന്‌ വിറ്റാമിന്‍ ബി6 അത്യാവശ്യമാണ്‌. രക്തം ഉണ്ടാകുന്നതിനും ശരീരം മുഴുവന്‍ ശരിയായ രീതിയില്‍ രക്തയോട്ടം ഉണ്ടാകുന്നതിനും ഇത്‌ സഹായിക്കും.

മസ്‌തിഷ്‌കം

മസ്‌തിഷ്‌കം

മസ്‌തിഷ്‌കത്തിന്റെ ആരോഗ്യത്തിന്‌ പിസ്‌ത നല്ലതാണ്‌. പിസ്‌തയിലടങ്ങിയിട്ടുള്ള വിറ്റാമിന്‍ ബി6 രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ്‌ കൂടാന്‍ സഹായിക്കും. ഓക്‌സിജന്‍ നിറഞ്ഞ രക്തം എത്തുന്നതോടെ മസ്‌തിഷ്‌കത്തിന്റെ പ്രവര്‍ത്തനം ശക്തമാകും.

ഗ്രന്ഥി

ഗ്രന്ഥി

പ്ലീഹ, തൈമസ്‌ തുടങ്ങിയ ഗ്രന്ഥികള്‍ ആരോഗ്യത്തോടിരിക്കാന്‍ പിസ്‌ത സഹായിക്കും.

അണുബാധ തടയാന്‍ ആവശ്യമായ ശ്വേത രക്താണുക്കള്‍ കൂടുതല്‍ അടങ്ങിയ രക്തം ലഭ്യമാകുന്നതോടെ ഗ്രന്ഥികളുടെ പ്രവര്‍ത്തനം മികച്ചതാകും.

ചര്‍മ്മം

ചര്‍മ്മം

ചര്‍മ്മത്തിന്റെ ആരോഗ്യത്തിന്‌ വിറ്റാമിന്‍ ഇ അത്യാവശ്യമാണ്‌. ഈ ആന്റിഓക്‌സിഡന്റ്‌ പിസ്‌തയില്‍ അടങ്ങിയിട്ടുണ്ട്‌. ചര്‍മ്മത്തിലെ ശ്ലേഷ്‌മപാളിയിലെ കോശങ്ങളെ ഇവ പൂര്‍ണമാക്കും. ദോഷകരമായ അള്‍ട്ര വയലറ്റ്‌ രശ്‌മികളില്‍ നിന്നും ചര്‍മ്മത്തെ സംരക്ഷിച്ച്‌ ചര്‍മ്മ രോഗങ്ങള്‍ വരുന്നത്‌ തടയും. ചര്‍മ്മത്തെ പൂര്‍ണ ആരോഗ്യത്തോടെ മനോഹരമായിരിക്കാന്‍ ഇവ സഹായിക്കും.

പ്രായം

പ്രായം

ചര്‍മ്മത്തിന്‌ പ്രായം കൂടുന്നത്‌ കുറച്ച്‌ യുവത്വം നിലനിര്‍ത്താന്‍ പിസ്‌തയിലടങ്ങിയിരിക്കുന്ന വിറ്റാമിന്‍ ഇ സഹായിക്കും. പിസ്‌തയിലടങ്ങിയിരിക്കുന്ന എണ്ണ ചര്‍മ്മം വരളാതെ ഈര്‍പ്പത്തോടെ ഇരിക്കാന്‍ സഹായിക്കും. സുഗന്ധ തൈലമായും, തിരുമ്മലിനുള്ള ഔഷധ എണ്ണയായും ഇത്‌ ഉപയോഗിക്കാറുണ്ട്‌.

അര്‍ബുദം

അര്‍ബുദം

അര്‍ബുദവും അണുബാധയും തടയാന്‍ പിസ്‌ത സഹായിക്കും. ഇതിലടങ്ങിയിരിക്കുന്ന വിറ്റാമിന്‍ ബി6 രക്തത്തിന്റെ അളവ്‌ കൂട്ടും. ശ്വേത രക്താണുക്കല്‍ അണുബാധയും അര്‍ബുദവും ഉണ്ടാകുന്നത്‌ തടയും

തിളക്കം

തിളക്കം

പിസ്‌ത എണ്ണ ഒരു മികച്ച പ്രകൃതിദത്ത മോയിസ്‌ച്യുറൈസര്‍ ആണ്‌. പിസ്‌തയിലടങ്ങിയിട്ടുള്ള പല ഘടകങ്ങളും ചര്‍മ്മത്തിന്റെ ഈര്‍പ്പവും മിനുസവും നിലനിര്‍ത്താന്‍ സഹായിക്കും. സാധാരണ ഉപയോഗിച്ചു കൊണ്ടിരിക്കുന്ന മോയിസ്‌ച്യുറൈസറിന്‌ പകരമായി പിസ്‌ത എണ്ണ ഉപയോഗിച്ച്‌ തുടങ്ങിയാല്‍ പട്ടുപോലെ മൃദുലമായ ചര്‍മ്മം വളരെ വേഗം കിട്ടും.

പ്രായം

പ്രായം

പ്രായം കൂടുന്നതിന്റെ ലക്ഷണങ്ങള്‍ ചര്‍മ്മത്തില്‍ വരാന്‍ കാരണമാകുന്ന സ്വതന്ത്ര റാഡിക്കലുകളെ നശിപ്പിച്ച്‌ ചര്‍മ്മം മൃദുലമാക്കാന്‍ പിസ്‌തയിലടങ്ങിയിട്ടുള്ള ആന്റി ഓക്‌സിഡന്റുകള്‍ സഹായിക്കും.

നിറം

നിറം

ശരീരത്തിന്റെ നിറത്തിന്‌ മങ്ങലേക്കാതിരിക്കാന്‍ പിസ്‌തയിലടങ്ങിയിട്ടുള്ള അവശ്യ ഫാറ്റി ആസിഡുകള്‍ സഹായിക്കും. പച്ച ആപ്പിള്‍ കൂടി ആഹാരത്തില്‍ ഉള്‍പ്പെടുത്തിയാല്‍ ശരീര വര്‍ണം ദീര്‍ഘകാലം മങ്ങാതെ നിലനില്‍ക്കും.

ചര്‍മ്മത്തിന്റെ ആരോഗ്യം

ചര്‍മ്മത്തിന്റെ ആരോഗ്യം

ചര്‍മ്മത്തിന്റെ ആരോഗ്യം നിലനിര്‍ത്തുന്നതില്‍ വിറ്റാമിന്‍ ഇ ധാരാളം അടങ്ങിയിട്ടുള്ള പിസ്‌തയ്‌ക്ക്‌ നല്ല പങ്കുണ്ട്‌. സൂര്യാഘാതത്തില്‍ നിന്നും ചര്‍മ്മാര്‍ബുദത്തില്‍ നിന്നും ഇവ ചര്‍മ്മത്തെ സംരക്ഷിക്കും.

കാഴ്‌ച

കാഴ്‌ച

കണ്ണിന്റെ ആരോഗ്യം നിലനിര്‍ത്താനും പിസ്‌ത നല്ലൊരു പ്രതിവിധിയാണ്‌. കാഴ്‌ച പ്രശ്‌നങ്ങള്‍ ഉള്ളവരോട്‌ പിസ്‌ത കഴിക്കാന്‍ നിര്‍ദ്ദേശിക്കാറുണ്ട്‌.

മുടിയുടെ വളര്‍ച്ച

മുടിയുടെ വളര്‍ച്ച

മുടിയുടെ വളര്‍ച്ചയ്‌ക്ക്‌ സഹായിക്കുന്ന നിരവധി ഫാറ്റി ആസിഡുകള്‍ പിസ്‌തയില്‍ അടങ്ങിയിട്ടുണ്ട്‌.

മുടിയിഴകള്‍ക്ക്‌ ബലം

മുടിയിഴകള്‍ക്ക്‌ ബലം

മുടിയിഴകള്‍ക്ക്‌ ബലം നല്‍കാനുള്ള ഉത്തമ പ്രതിവിധിയാണ്‌ പിസ്‌ത.

നിറം

നിറം

പിസ്‌ത അവശ്യ പോഷകങ്ങള്‍ നല്‍കി മുടിയുടെ ഈര്‍പ്പം നിലനിര്‍ത്തുകയും മുടിനാരുകളുടെ അയവ്‌ മെച്ചപ്പെടുത്തുകയും ചെയ്യും. മുടിത്തുമ്പ്‌ പൊട്ടല്‍, വരണ്ട മുടി, മുടിയുടെ നിറം നഷ്‌ടപെടല്‍ എന്നവയ്‌ക്കുള്ള നല്ല പരിഹാരം കൂടിയാണ്‌ പിസ്‌ത.

മുടി കൊഴിച്ചില്‍

മുടി കൊഴിച്ചില്‍

മുടി കൊഴിച്ചിലിനുള്ള പ്രധാന കാരണം ബയോട്ടിന്റെ ആഭാവമാണ്‌. ബയോട്ടിന്‍ അടങ്ങിയിട്ടുള്ള പിസ്‌ത സ്ഥിരമായി കഴിക്കുന്നത്‌ മുടികൊഴിച്ചില്‍ തടയാന്‍ സഹായിക്കും.

Read more about: food ഭക്ഷണം
English summary

Amazing Health Benefits Pistachios

Pistachio is from Western Asia but it is mostly also available in the Mediterranean region. You might already know about the health benefits of nuts. So let’s take a deep look into pistachio health benefits.
 
 
Story first published: Wednesday, August 28, 2013, 23:35 [IST]
X
Desktop Bottom Promotion