For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പാവയ്‌ക്കയുടെ 10 ഗുണങ്ങള്‍

By Super
|

പാവയ്‌ക്ക എന്ന്‌ പേരുകേട്ടാലാദ്യം മനസ്സില്‍ വരുന്നത്‌ ഇതിന്റെ കയ്‌പ്പു തന്നെയാണ്‌. കയ്‌പ്പയ്‌ക്ക എന്നും അറിയപ്പെടുന്ന പാവയ്‌ക്ക വളരുന്ന സ്ഥലത്തിനനുസരിച്ച്‌ കടും പച്ച നിറത്തിലും ഇളം പച്ച നിറത്തിലും ലഭ്യമാകും.

സ്വാദില്‍ കയ്‌പ്പുണ്ടെങ്കിലും നിരവധി ഗുണങ്ങള്‍ ഇവയ്‌ക്കുണ്ട്‌. ശരീരത്തിനാവശ്യമായ നിരവധി ആന്റിഓക്‌സിഡന്റുകളും അവശ്യവിറ്റാമിനുകളും ഇവയില്‍ അടങ്ങിയിട്ടുണ്ട്‌. പാവയ്‌ക്കകൊണ്ട്‌ അച്ചാറും ജ്യൂസും ഉണ്ടാക്കുന്നതിന്‌ പുറമെ വിവിധ വിഭവങ്ങളും ഉണ്ടാക്കാം.

ജലദോഷം

ജലദോഷം

ആസ്‌മ, ജലദോഷം, ചുമ എന്നിവയ്‌ക്കുള്ള മികച്ച പ്രതിവിധിയാണ്‌ പാവയ്‌ക്ക

കരള്‍

കരള്‍

ഒരു ഗ്ലാസ്സ്‌ പാവയ്‌ക്ക ജ്യൂസ്‌ ദിവസം കുടിക്കുന്നത്‌ കരള്‍രോഗങ്ങള്‍ ഭേദമാകാന്‍ സഹായിക്കും. ഒരാഴ്‌ച സ്ഥിരമായി ഇങ്ങനെ ചെയ്‌താല്‍ ഫലം ഉണ്ടാകും.

രോഗപ്രതിരോധം

രോഗപ്രതിരോധം

പാവലിന്റെ ഇലയോ കായോ വെള്ളത്തിലിട്ട്‌ തിളപ്പിച്ച്‌ ദിവസവും കഴിക്കുന്നത്‌ അണുബാധയെ പ്രതിരോധിക്കാന്‍ സഹായിക്കും. രോഗ പ്രതിരോധ ശേഷി ഉയര്‍ത്താനും ഇത്‌ സഹായിക്കും.

മുഖക്കുരു

മുഖക്കുരു

പാവയ്‌ക്ക കഴിക്കുന്നത്‌ മുഖക്കുരുവില്‍ നിന്നും രക്ഷ നല്‍കുകയും ചര്‍മ്മ രോഗങ്ങള്‍ വരാനുള്ള സാധ്യത കുറയ്‌ക്കുകയും ചെയ്യും. പാവക്ക നീര്‌ നാരങ്ങനീരുമായി ചേര്‍ത്ത്‌ വെറും വയറ്റില്‍ ആറ്‌ മാസം സ്ഥിരമായി കഴിച്ചാല്‍ ഫലം ഉണ്ടാകും.

പ്രമേഹം

പ്രമേഹം

ടൈപ്പ്‌ 2 പ്രമേഹത്തെ മറികടക്കാന്‍ സാധാരണ ഉപയോഗിക്കുന്ന പ്രതിവിധിയാണ്‌ പാവയ്‌ക്ക നീര്‌. പാവക്കയിലടങ്ങിയിട്ടുള്ള ഇന്‍സുലീന്‍ പോലുള്ള രാസവസ്‌തുക്കള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ്‌ കുറയ്‌ക്കാന്‍ സഹായിക്കും.

മലബന്ധം

മലബന്ധം

ഫൈബര്‍ അടങ്ങിയിട്ടുള്ളതിനാല്‍ പാവയ്‌ക്ക നീര്‌ ദഹന പ്രക്രിയ എളുപ്പമാക്കും. ആഹാരം ദഹിക്കുകയും മാലിന്യം ശരീരത്ത്‌ നിന്ന്‌ പുറം തള്ളുകയും ചെയ്യും ഇത്‌. ദഹനക്കേടും മലബന്ധവും ഭേദമാകാന്‍ സഹായിക്കും

വൃക്ക,മൂത്രാശയ ആരോഗ്യം

വൃക്ക,മൂത്രാശയ ആരോഗ്യം

വൃക്ക,മൂത്രാശയ ആരോഗ്യം നിലനിര്‍ത്താന്‍ പാവയ്‌ക്ക സഹായിക്കും. വൃക്കയിലെ കല്ല്‌ ഭേദമാക്കാനും ഇത്‌ സഹായിക്കും.

ഹൃദ്രോഗം

ഹൃദ്രോഗം

പാവയ്‌ക്ക ഹൃദയത്തിന്‌ പല രീതിയില്‍ നല്ലതാണ്‌. അനാവശ്യമായി കൊഴുപ്പ്‌ ധമനി ഭിത്തികളില്‍ അടിഞ്ഞു കൂടാന്നത്‌ കുറയാന്‍ ഇത്‌ സഹായിക്കും. ഇത്‌ ഹൃദയസ്‌തംഭനത്തിനുള്ള സാധ്യത കുറയ്‌ക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവ്‌ കുറയ്‌ക്കാന്‍ സഹായിക്കുന്നതിലൂടെ ഹൃദയത്തിന്റെ ആരോഗ്യം നിലനിര്‍ത്തും.

അര്‍ബുദം

അര്‍ബുദം

അര്‍ബുദ കോശങ്ങള്‍ ഇരട്ടിക്കുന്നത്‌ തടായാന്‍ പാവയ്‌ക്കയ്‌ക്ക്‌ കഴിയും.

ശരീരഭാരം

ശരീരഭാരം

പാവയ്‌ക്കയില്‍ ഉള്ള ആന്റിഓക്‌സിഡന്റുകള്‍ ശരീരത്തിന്റെ പ്രവര്‍ത്തനങ്ങളും ദഹനസംവിധാനവും മെച്ചപ്പെടാന്‍ സഹായിക്കും. വളരെ വേഗം ശരീര ഭാരം കുറയ്‌ക്കാന്‍ ഇത്‌ സഹായിക്കും.

English summary

Amazing Benefits Of Bitter Gourd

Bitter melon can be consumed in various ways like drinking its juice, pickle or using them in recipes.
 
 
X
Desktop Bottom Promotion