For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മലബന്ധമുണ്ടാക്കുന്ന ഭക്ഷണങ്ങള്‍

By Super
|

സമയതെറ്റിയുള്ളതും അനാരോഗ്യകരവുമായ ഭക്ഷണ ശീലങ്ങള്‍ സര്‍വസാധാരണമായി കണ്ടുവരുന്ന പ്രശ്നമാണ് മലബന്ധം. ക്രമമില്ലാത്ത മല വിസര്‍ജനത്തിന് പുറമെ വേദനയും രക്തമൊലിക്കലും ഉണ്ടാകും.

തുടക്ക സമയത്ത് യാത്രക ചെയ്യാനും യോഗങ്ങളിലും വിവാഹങ്ങളിലും ഒക്കെ പങ്കെടുക്കാന്‍ ഈ പ്രശ്നം മൂലം ബുദ്ധിമുട്ട് അനുഭവപ്പെടുന്നു. അസുഖം രൂക്ഷമാകുന്നതോടെ ഈ പ്രശ്നത്തിന്‍െറ രൂക്ഷതയും വര്‍ധിക്കുന്നു.

താഴെ പറയുന്ന ഭക്ഷണസാധനങ്ങള്‍ ഒഴിവാക്കിയാല്‍ മലബന്ധത്തിന് ഒരു പരിധി വരെ ആശ്വാസ്യമാകും.

പെയിന്‍ കില്ലറുകള്‍

പെയിന്‍ കില്ലറുകള്‍

നിത്യജീവിതത്തിന്‍െറ ഭാഗമായ പെയിന്‍കില്ലറുകള്‍ ഇത്തരം പ്രശ്നമുള്ളവര്‍ നിര്‍ബന്ധമായും ഒഴിവാക്കണം. നാര്‍ക്കോട്ടിക്ക് വിഭാഗത്തിലുള്ള മരുന്നുകള്‍ ദഹനേന്ദ്രിയ ഭാഗത്ത് സ്തംഭനത്തിന് കാരണമാകുന്നതായി പഠനങ്ങള്‍ പറയൂന്നു. ഇത്തരം മരുന്നുകള്‍ അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ മാത്രമേ കഴിക്കാവൂ.

ചിപ്‌സ്‌

ചിപ്‌സ്‌

കുട്ടികള്‍ക്കും യുവാക്കള്‍ക്കും ഏറെ താല്‍പ്പര്യമുള്ള ചിപ്‌സ്‌ മലബന്ധത്തിന് കാരണമാകുന്ന ഏറ്റവും അപകടകരമായ ഭക്ഷണമാണെന്ന് പറയാം. കുറച്ച് മാത്രം ഇവ കഴിക്കുക. അധിക കൊഴുപ്പുള്ള പൊട്ടറ്റോ ചിപ്‌സ്‌ ഉയര്‍ന്ന കാലറിക്ക് പുറമെ മലബന്ധത്തിനും വഴിയൊരുക്കുന്നതാണ്.

പാലുല്‍പ്പന്നങ്ങള്‍

പാലുല്‍പ്പന്നങ്ങള്‍

പാല്‍,വെണ്ണ,ഐസ്ക്രീം തുടങ്ങിയവ അധികമായി കഴിക്കുന്നത് നിങ്ങളുടെ ദഹനേന്ദ്രിയ വ്യവസ്ഥക്ക് ദോഷകരമാണ്. കൊഴുപ്പിനാല്‍ സമ്പന്നമായ പാലുല്‍പ്പന്നങ്ങളില്‍ നാരുകള്‍ ഇല്ലാത്തതിനാല്‍ ദഹന വ്യവസ്ഥ മൊത്തമായി സ്തംഭിക്കുന്നു.

പേസ്ട്രികളും കേക്കുകളും

പേസ്ട്രികളും കേക്കുകളും

മധുരമുള്ള ബിസ്ക്കറ്റുകളും പേസ്ട്രികളും കേക്കുകളും ഇഷ്ടപ്പെടാത്തവര്‍ ഉണ്ടാകില്ല. കൊഴുപ്പിനാല്‍ സമ്പന്നമായ ഇവയില്‍ നാരുകളും വെള്ളവും കുറവായിരിക്കും. ഇവ അധികം കഴിക്കുന്നത് വയറിന് കേടാണ്.

ഏത്തപ്പഴം

ഏത്തപ്പഴം

ഏത്തപ്പഴങ്ങളും മലബന്ധത്തിന് കാരണമാകും. പഴുപ്പ് കുറഞ്ഞ പച്ചനിറത്തിലുള്ള പഴങ്ങളാണ് പ്രശ്നക്കാര്‍. ഇവയില്‍ നാരുകള്‍ കുറവായിരിക്കും.

വറുത്ത ഭക്ഷണങ്ങള്‍

വറുത്ത ഭക്ഷണങ്ങള്‍

വറുത്ത ഭക്ഷണങ്ങള്‍ മലബന്ധമുള്ളവര്‍ നിര്‍ബന്ധമായും ഒഴിവാക്കണം. ഉയര്‍ന്ന കൊഴുപ്പൂള്ള ഇത്തരം ഭക്ഷണങ്ങള്‍ ദഹന വ്യവസ്ഥയുടെ വേഗം കുറക്കും. കുറഞ്ഞ അളവില്‍ മാത്രം നിര്‍ബന്ധമെങ്കില്‍ കഴിക്കുക. വയറിന് പ്രശ്നങ്ങള്‍ ഉള്ളവര്‍ ഇവ നിര്‍ബന്ധമായും മെനുവില്‍ നിന്ന് ഒഴിവാക്കണം. വറുക്കലിന് പകരം ഭക്ഷണം പുഴുങ്ങിയോ ആവി കയറ്റിയോ ഉപയോഗിക്കുക.

മാട്ടിറച്ചി

മാട്ടിറച്ചി

പതിവായി മാട്ടിറച്ചി കഴിക്കുന്നവരുടെ ദഹന വ്യവസ്ഥക്ക് പ്രശ്നങ്ങള്‍ കണ്ടുവരാറുണ്ട്. മാട്ടിറച്ചി കൂടുതല്‍ കഴിക്കുന്നത് വഴി ശരീരത്തില്‍ എത്തുന്ന നാരുകളുടെ എണ്ണം കുറയുന്നു. ഇതുവഴി വയര്‍ വേഗം നിറഞ്ഞെന്ന തോന്നലുണ്ടാകും.

ഒഴിവാക്കാന്‍

ഒഴിവാക്കാന്‍

ഭക്ഷണത്തില്‍ നാരുകളുടെ എണ്ണം വര്‍ധിപ്പിക്കുകയാണ് മലബന്ധം ഒഴിവാക്കാനുള്ള ഏകവഴി. ആവശ്യത്തിന് വെള്ളം കുടിക്കുകയും വ്യായാമം ശീലമാക്കുകയും ചെയ്താല്‍ ഈ പ്രശ്നം പരിഹരിക്കാം.

മലബന്ധമോ, പരിഹാരവുമുണ്ട്മലബന്ധമോ, പരിഹാരവുമുണ്ട്

English summary

7 Foods Cause Constipation

Constipation is a common issue that we face often due to irregular schedule of meals or even sometimes due to the unhealthy food habits. It leads to infrequent bowel movements initially but could also propel painful defecation sometimes with bleeding. At a primary level, constipation will also make it difficult for you to travel places or even attend meetings or even worse it can make you embarrassing at events where you wish to put your best impression.
X
Desktop Bottom Promotion