For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വിശപ്പു കുറച്ച് തടി കുറയ്ക്കും ഭക്ഷണങ്ങള്‍!!

|

എനിക്കു വിശക്കുന്നുവെന്ന് പലരും പലപ്പോഴും പറയുന്ന കേള്‍ക്കാം. വിശപ്പിനു കാരണങ്ങള്‍ പലതുണ്ടാകാം, ഭക്ഷണം കഴിയ്ക്കാത്തത്, അളവു കുറഞ്ഞത്, കഠിനമായ ശാരീരിക അധ്വാനം, പ്രമേഹം പോലുള്ള അസുഖങ്ങള്‍ എന്നിവയെല്ലാം വിശപ്പിന് കാരണമാകും.

തടി കൂടുമെന്നു ഭയമുള്ളവര്‍ വിശപ്പുണ്ടെങ്കിലും പലപ്പോഴും ഭക്ഷണങ്ങള്‍ കഴിയ്ക്കാന്‍ ഭയക്കുന്ന കൂട്ടത്തിലുമാണ്. വിശപ്പു സഹിച്ചിരിയ്ക്കുന്നവരുമുണ്ട്, തടി ഭയം മറന്ന ഭക്ഷണങ്ങള്‍ വലിച്ചു വാരി കഴിയ്ക്കുന്നവരുമുണ്ട്.

ചിലയിനം ഭക്ഷണങ്ങളുണ്ട്, വിശപ്പു കുറയ്ക്കുന്നവ. അതായത് ഇവ കഴിച്ചാല്‍ കൂടുതല്‍ സമയം വിശപ്പില്ലാതെയിരിക്കാം. ഇവ കഴിയ്ക്കുന്നതു വഴി ഭക്ഷണത്തിന്റെ അളവു കുറയ്ക്കാം, തടി കുറയ്ക്കാം.ഇത്തരം ചില ഭക്ഷണങ്ങളെക്കുറിച്ചറിയൂ,

ബട്ടര്‍ ഫ്രൂട്ട്

ബട്ടര്‍ ഫ്രൂട്ട്

ബട്ടര്‍ ഫ്രൂട്ട് അഥവാ അവോക്കാഡോയില്‍ മോണോസാച്വറേറ്റഡ് കൊഴുപ്പു ധാരാളം അടങ്ങിയിട്ടുണ്ട്.ഇത് ദഹിയ്ക്കാന്‍ സമയമെടുക്കും. അതുകൊണ്ടു തന്നെ വിശപ്പു കുറയുകയും ചെയ്യും.

ഓട്‌സ്

ഓട്‌സ്

ഓട്‌സ് കഴിയ്ക്കുന്നതും വിശക്കാതിരിയ്ക്കാന്‍ സഹായിക്കും. ഇതിലെ ബീറ്റാ ഗ്ലൂകന്‍സ് എന്ന ഫൈബര്‍ ദഹിയ്ക്കുവാന്‍ കൂടുതല്‍ സമയം പിടിയ്ക്കുന്നതാണ് ഇതിന് കാരണം.

ബദാം

ബദാം

ബദാമില്‍ ആരോഗ്യകരമായ കൊഴുപ്പു കൂടുതല്‍ അടങ്ങിയിട്ടുണ്ട്. ഇത് ദഹിയ്ക്കുവാന്‍ സമയമെടുക്കുന്നതു കൊണ്ടുതന്നെ വിശപ്പു കുറയ്ക്കുകയും ചെയ്യും.

കാപ്പി

കാപ്പി

അനാരോഗ്യകരമായ ഒരു ശീലമാണെന്നു പറയാമെങ്കിലും കാപ്പി കുടിയ്ക്കുന്നത് വിശപ്പു കുറയ്ക്കുവാന്‍ സഹായിക്കും. എന്നാല്‍ കാപ്പിയുടെ അളവ് അധികമാകാതെ ശ്രദ്ധിയ്ക്കുക.

ഡാര്‍ക് ചോക്ലേറ്റ്‌

ഡാര്‍ക് ചോക്ലേറ്റ്‌

ഡാര്‍ക് ചോക്ലേറ്റും വിശപ്പു കുറയ്ക്കുവാന്‍ സഹായിക്കുന്ന ഒന്നുതന്നെയാണ്. നമുക്കു വിശപ്പുണ്ടാക്കുന്ന ശരീരത്തിലെ ഗ്രെലിന്‍ എന്ന ഘടകത്തിന്റെ അളവു കുറയ്ക്കുവാന്‍ ഇത് നല്ലതാണ്.

ഫഌക്‌സ് സീഡ്‌

ഫഌക്‌സ് സീഡ്‌

ഒമേഗ ത്രീ ഫാറ്റി ആസിഡ്, ഫൈബര്‍ എന്നിവയടങ്ങിയിരിയ്ക്കുന്ന ഫഌക്‌സ് സീഡുകളും വിശപ്പു കുറയ്ക്കുവാന്‍ സഹായിക്കുന്ന മറ്റൊരു ഭക്ഷണമാണ്.

കോട്ടേജ് ചീസ്‌

കോട്ടേജ് ചീസ്‌

മറ്റു ചീസുകളുമായി താരതമ്യം ചെയ്യുമ്പോള്‍ കോട്ടേജ് ചീസില്‍ കൊഴുപ്പിന്റെ അളവു വളരെ കുറവാണ്. ഇതിലെ സെസൈന്‍ എന്ന ഘടകം കൊഴുപ്പു കുറയ്ക്കുവാന്‍ സഹായിക്കും.

വെള്ളം

വെള്ളം

വിശപ്പു കുറയ്ക്കുവാനുള്ള മറ്റൊരു എളുപ്പവഴിയാണ് വെള്ളം. ഇതിനെ ഭക്ഷണത്തിന്റെ കൂട്ടത്തില്‍ ഉള്‍പ്പെടുത്താനാവില്ലെങ്കിലും പാനീയങ്ങളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്താം.

ഗ്രീക്ക് യോഗര്‍ട്ട്‌

ഗ്രീക്ക് യോഗര്‍ട്ട്‌

ഗ്രീക്ക് യോഗര്‍ട്ടില്‍ പ്രോട്ടീന്‍ അളവ് വളരെ കൂടുതലാണ്. ഇത് വിശപ്പു കുറയ്ക്കാനുള്ള മറ്റൊരു വഴിയാണ്.

മധുരം

മധുരം

ഭക്ഷണത്തിനു മുന്‍പ് അല്‍പം മധുരം കഴിച്ചു നോക്കൂ. വിശപ്പു കുറയും, ഭക്ഷണത്തിന്റെ അളവും കുറയും.

സൂപ്പ്‌

സൂപ്പ്‌

സൂപ്പു കുടിയ്ക്കുന്നത് വിശപ്പു കുറയുവാനുള്ള ഒരു വഴിയാണ്. ഭക്ഷണത്തിനു മുന്‍പ് സൂപ്പു കുടിയ്ക്കുന്നതിന്റെ പ്രധാന ഉദ്ദേശ്യവും ഇതുതന്നെ.

പരിപ്പ്, പയര്‍ വര്‍ഗങ്ങള്‍

പരിപ്പ്, പയര്‍ വര്‍ഗങ്ങള്‍

പരിപ്പ്, പയര്‍ വര്‍ഗങ്ങള്‍ ദഹിയ്ക്കുവാന്‍ കൂടുതല്‍ സമയമെടുക്കും. ഇതുകൊണ്ടുതന്നെ വിശപ്പു കുറയുകയും ചെയ്യും.

സാലഡ്‌

സാലഡ്‌

സാലഡുകളും വിശപ്പു കുറയ്ക്കുവാന്‍ സഹായിക്കുന്നവ തന്നെ. പഴവര്‍ഗങ്ങളും പച്ചക്കറികളുമെല്ലാം സാലഡില്‍ ഉള്‍പ്പെടുത്താം.

ഇറച്ചി

ഇറച്ചി

കൊഴുപ്പില്ലാത്ത ഇറച്ചിയും വിശപ്പിനെ പിടിച്ചു നിര്‍ത്താന്‍ കഴിവുള്ളൊരു ഭക്ഷണമാണ്. ഇറച്ചി ദഹിയ്ക്കുവാന്‍ കൂടുതല്‍ സമയം പിടിയ്ക്കുമെന്നതാണ് കാരണം. കൊഴുപ്പും കൊളസ്‌ട്രോളും കുറഞ്ഞ ഇറച്ചിയാണ് ആരോഗ്യത്തിനു നല്ലതെന്നോര്‍ക്കുക.

പൈന്‍ നട്‌സ്‌

പൈന്‍ നട്‌സ്‌

പൈന്‍ നട്‌സില്‍ ഫിനോലെനിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇതൊരു പോളിസാച്വറേറ്റഡ് ഫാറ്റാണ്. ഇത് ദഹിയ്ക്കുവാന്‍ സമയമെടുക്കും. വിശപ്പു കുറയ്ക്കും.

 ഗ്രീന്‍ ടീ

ഗ്രീന്‍ ടീ

ആരോഗ്യം നല്‍കുമെന്നതു മാത്രമല്ല, വിശപ്പു കുറയ്ക്കാനും ഇതുവഴി തടി കുറയ്ക്കാനും ഗ്രീന്‍ ടീ സഹായിക്കും.

ആപ്പിള്‍

ആപ്പിള്‍

ആപ്പിളും വിശപ്പു കുറച്ച് ആരോഗ്യം നല്‍കുവാനും തടി കുറയ്ക്കുവാനും സഹായിക്കുന്ന ഒരു ഭക്ഷണമാണ്.

മുട്ട

മുട്ട

മുട്ടയും വിശപ്പു കുറയ്ക്കുന്ന ഒരു ഭക്ഷണം തന്നെയാണ്. ഇതില്‍ ലീന്‍ പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. ഇത് ദഹിയ്ക്കുവാന്‍ സമയം പിടിയ്ക്കുകയും ചെയ്യും.

ലസി

ലസി

ലസിയും വിശപ്പു കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ്. ഇത് വയര്‍ നിറഞ്ഞുവെന്ന തോന്നലുണ്ടാക്കും.

ചോളം, പൊരി

ചോളം, പൊരി

ചോളം, പൊരി തുടങ്ങിയവയിലെല്ലാം ധാരാളം ഫൈബര്‍ അടങ്ങിയിട്ടുണ്ട്. ഇത് വിശപ്പു കുറയ്ക്കുവാന്‍ സഹായിക്കുന്ന മറ്റൊരു ഘടകമാണ്.

തടി കുറയ്ക്കും 20 വഴികള്‍തടി കുറയ്ക്കും 20 വഴികള്‍

English summary

20 Foods Decrease Appetite

To lose weight, you can suppress your appetite and decrease it. This cannot happen in a day or two. You need to eat some foods and control your hunger to decrease appetite. This is an essential weight loss tip for gluttons who eat more than required.
Story first published: Thursday, November 7, 2013, 12:42 [IST]
X
Desktop Bottom Promotion