For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആണുങ്ങള്‍ക്ക് കരുത്തേകാന്‍ ചില ഭക്ഷണങ്ങള്‍

By Super
|

ഇന്ത്യന്‍ സമൂഹത്തില്‍ പുരുഷന് ഏറെ പ്രാധാന്യമുണ്ട്. കുടുംബത്തിന്‍റെ സാമ്പത്തിക സ്രോതസും, കാവല്‍ക്കാരനും പുരുഷനാണെന്നാണ് സങ്കല്പം. എന്നാല്‍ ആധുനിക സമൂഹത്തില്‍ സ്ത്രീക്കും, പുരുഷനും ഒരേ പ്രധാന്യമാണ് നല്കപ്പെടുന്നത്. സ്ത്രീയുടെ ആരോഗ്യസംബന്ധമായ കാര്യങ്ങളിലുള്ള അതേ പ്രാധാന്യം പുരുഷനും ബാധകമാവേണ്ടതുണ്ട്. വര്‍ദ്ധിച്ചു വരുന്ന ആരോഗ്യപ്രശ്നങ്ങളും, മാനസിക സംഘര്‍ഷവും, വഷളാകാനിടയുള്ള രോഗങ്ങളും പുരുഷന്മാരുടെ ആരോഗ്യത്തില്‍ ഏറെ ശ്രദ്ധ നല്കാന്‍ പ്രേരിപ്പിക്കുന്നവയാണ്. അതിന് 30-40 വയസ് വരെ കാത്തിരിക്കേണ്ടതില്ല.

ഏറെ ആരോഗ്യദായകമായ പ്രകൃതിദത്തമായ ചില ഭക്ഷണ സാധനങ്ങള്‍ മികച്ച ആരോഗ്യം പ്രദാനം ചെയ്യാന്‍ സഹായിക്കും. പുരുഷന്മാര്‍ക്ക് ആരോഗ്യ സംരക്ഷണത്തിനായി കഴിക്കാവുന്ന ചില സാധനങ്ങളാണ് ഇവിടെ പറയുന്നത്.

ഉഷ്ണമേഖലാ ഫലങ്ങള്‍

ഉഷ്ണമേഖലാ ഫലങ്ങള്‍

മാങ്ങ, പപ്പായ തുടങ്ങി ഏറെ പോഷകങ്ങളടങ്ങിയ പഴങ്ങള്‍ നമ്മുടെ നാട്ടില്‍ ലഭ്യമാണ്. ഇവയുടെ തൊലിയില്‍ ഏറെ പോഷകഘടകങ്ങള്‍ അടങ്ങിയിട്ടുണ്ട്. വേനല്‍ക്കാലത്തിന്‍റെ ആഗമനത്തോടെ സുലഭമാകുന്ന ഇത്തരം പഴങ്ങള്‍ കഴിക്കാന്‍ ശ്രദ്ധിക്കുക.

കാപ്സിക്കം

കാപ്സിക്കം

ഓറഞ്ച് ജ്യൂസിലുള്ളതിനേക്കാള്‍ വിറ്റാമിന്‍ സി. അടങ്ങിയതാണ് കാപ്സിക്കം അഥവാ സ്വീറ്റ് പെപ്പര്‍. ബയോ ഫ്ലേവനോയ്‍ഡുകള്‍ ശരീരത്തിന് ലഭിക്കാന്‍ പച്ച കാപ്സിക്കം ഏറെ സഹായകരമാണ്.

വെളുത്തുള്ളി

വെളുത്തുള്ളി

പല കാരണങ്ങളാലും ഒരു ഉത്തമ ഭക്ഷ്യവസ്തുവാണ് വെളുത്തുള്ളി. എരിച്ചില്‍ ഇല്ലാതാക്കാനുള്ള ഇതിന്‍റെ കഴിവ് പണ്ടേ പ്രസിദ്ധമാണ്. പ്രകൃതിദത്തമായ ഔഷധഘടകങ്ങളും, ആന്‍റി ഓക്സിഡന്‍റുകളുമടങ്ങിയ വെളുത്തുള്ളി ശരീരത്തിലെ രക്തപ്രവാഹത്തെ നല്ല നിലയില്‍ സംരക്ഷിക്കും.

കോളിഫ്ലവര്‍

കോളിഫ്ലവര്‍

പൂവിന്‍റെ രൂപവും, പ്രത്യേക രുചിയുമില്ലാത്ത ഈ പച്ചക്കറിയിനം ഏറെ പോഷകഗുണമുള്ളതാണ്. കാന്‍സര്‍ സെല്ലുകളുടെ വളര്‍ച്ചയെ തടയുന്ന എന്‍സൈമുകളുടെ ഉത്പാദനത്തിന് പ്രേരിപ്പിക്കുന്ന ഐസോസിയോ സൈനേറ്റ്സ് എന്ന ഘടകം കോളിഫ്ലവറിലുണ്ട്. കൂടാതെ വിറ്റാമിന്‍ സിയും ഇതില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്.

ഗ്രീന്‍ ടീ, ബ്ലാക്ക് ടീ

ഗ്രീന്‍ ടീ, ബ്ലാക്ക് ടീ

കാന്‍സര്‍ സെല്ലുകളുടെ വളര്‍ച്ച തടയുന്ന പോളിഫെനോല്‍സ് എന്ന ആന്‍റി ഓക്സിഡന്‍റുകള്‍ അടങ്ങിയതാണ് ഗ്രീന്‍ ടീ. ബ്ലാക്ക് ടീയും ഇതേ ഗുണമുള്ളതാണ്. ഗ്രീന്‍ ടീ, ഒലിവ് ഓയില്‍, റെഡ് വൈന്‍ എന്നിവയില്‍ ധാരാളമായുള്ള പോളിഫെനോല്‍സ് പല തരത്തിലുള്ള കാന്‍സറുകളെ തടയാന്‍ കരുത്തുള്ളതാണ്. ഉണങ്ങിയ ഗ്രീന്‍ ടീ തേയിലയില്‍ 40 ശതമാനത്തോളം പോളിഫെനോല്‍സ് ഉണ്ട്. ഇവ ഉദരം, ശ്വാസകോശം, വന്‍കുടല്‍, കരള്‍, പാന്‍ക്രിയാസ് എന്നിവിടങ്ങളിലെ കാന്‍സര്‍ ബാധക്കുള്ള സാധ്യത കുറയ്ക്കുന്നവയാണ്.

പാല്‍, പാലുത്പന്നങ്ങള്‍

പാല്‍, പാലുത്പന്നങ്ങള്‍

പശുവിന്‍പാലിനൊപ്പം വെണ്ണ, തൈര്, എന്നിവ ദൈനംദിന ആഹാരത്തില്‍ ഉള്‍പ്പെടുത്താം. ഒരു കപ്പ് പാലില്‍ ഏകദേശം 8 മില്ലി ഗ്രാം കാര്‍നിറ്റൈന്‍ അടങ്ങിയിട്ടുണ്ട്. പാലുത്പന്നങ്ങളില്‍ സൂക്ഷ്മ പോഷകങ്ങളായ കാല്‍സ്യം, വിറ്റാമിന്‍ എ, വിറ്റാമിന്‍ ഡി എന്നിവയും അടങ്ങിയിരിക്കുന്നു.

അവൊക്കാഡോ

അവൊക്കാഡോ

അവൊക്കാഡോ പഴത്തില്‍ ലയിക്കാത്ത കൊഴുപ്പുകള്‍ അടങ്ങിയിരിക്കുന്നു. ഇത് ഹൃദയത്തെയും, രക്തക്കുഴലുകളെയും ശക്തിപ്പെടുത്തുകയും, ഇതിലെ നാര് ദഹനത്തെ കാര്യക്ഷമമാക്കുകയും ചെയ്യും.

മാട്ടിറച്ചി

മാട്ടിറച്ചി

കാര്‍നിറ്റൈന്‍ ധാരാളമായി അടങ്ങിയ മാട്ടിറച്ചിയില്‍ അമിനോ ആസിഡും അടങ്ങിയിട്ടുണ്ട്. ഇരുമ്പ് പോലുള്ള മിനറലുകളും, സമ്പൂര്‍ണ്ണമായ പ്രോട്ടീനുകളും അടങ്ങിയതാണ് മാട്ടിറച്ചി.

തക്കാളി

തക്കാളി

പച്ചക്കറിയായും, പഴമായും പരിഗണിക്കാവുന്ന തക്കാളി ലൈസോപീന്‍ ധാരാളമായി അടങ്ങിയതാണ്. സസ്യങ്ങളില്‍ കാണുന്ന ഒരു പ്രകൃതിദത്തമായ രാസവസ്തുവാണ് ലൈസോപീന്‍. പ്രോസ്റ്റേറ്റ്, ശ്വാസകോശം, ഉദരം എന്നിവിടങ്ങളിലുണ്ടാകുന്ന കാന്‍സറിനെ ചെറുക്കാന്‍ സഹായിക്കുന്ന ആന്‍റി ഓക്സിഡന്‍റാണ് ലൈസോപീന്‍.

ചുവന്ന വീഞ്ഞ്

ചുവന്ന വീഞ്ഞ്

ആല്‍ക്കഹോളടങ്ങാത്ത ചുവന്ന വീഞ്ഞില്‍ കാന്‍സറിനെ തടയാന്‍ സാധിക്കുന്ന പോളിഫെനോല്‍സ് ഘടകങ്ങള്‍ അടങ്ങിയിരിക്കുന്നു. രോഗ കാരണമാകുന്ന മൂലകങ്ങളെ നിര്‍വ്വീര്യമാക്കാന്‍ ഇതിന് കഴിവുണ്ട്.

മാതളനാരങ്ങ നീര്

മാതളനാരങ്ങ നീര്

രോഗ ചികിത്സക്കല്ല, പ്രോസ്റ്റേറ്റ് കാന്‍സര്‍ വളര്‍ച്ചയെ തടയാന്‍ സഹായിക്കുന്നതാണ് മാതളനാരങ്ങ. ദിവസവും എട്ട് ഔണ്‍സ് മാതളനാരങ്ങ നീര് കുടിച്ചാല്‍ പ്രോസ്റ്റേറ്റ് കാന്‍സര്‍ വളര്‍ച്ചയെ തടയാം.

ധാന്യങ്ങള്‍

ധാന്യങ്ങള്‍

ശരീരത്തിനാവശ്യമായ പോഷകങ്ങളായ സിങ്ക് പോലുളള ഘടകങ്ങള്‍ ധാന്യങ്ങളിലുണ്ട്. ഇവ പുരുഷന്മാരിലെ പ്രത്യുദ്പാദനശേഷി വര്‍ദ്ധിപ്പിക്കും. ധാന്യങ്ങള്‍ മുഴുവനായി കഴിക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്. ഇവയുടെ കുറവ് വരള്‍ച്ച മുരടിപ്പിന്, പ്രത്യേകിച്ച് ശരിയായി ഭക്ഷണം കഴിക്കാത്ത കൗമാരക്കാരിലെ മുരടിപ്പിന് കാരണമാകും.

നിലക്കടല

നിലക്കടല

സിങ്കും, അവശ്യ ആസിഡുകളും അടങ്ങിയ നിലക്കടല ചര്‍മ്മത്തിലെ വരള്‍ച്ച, വന്ധ്യത, തലച്ചോറിലെ കോശങ്ങളുടെ നാശം, രോഗപ്രതിരോധ ശേഷി ഇല്ലായ്മ എന്നിവയെ ചെറുക്കാന്‍ സഹായിക്കും.

മത്സ്യം

മത്സ്യം

പേശീ വളര്‍ച്ചക്ക് സഹായിക്കുന്ന ഒമേഗ 3 എന്ന കൊഴുപ്പ് അടങ്ങിയതാണ് മത്സ്യം. ഹൃദയസംബന്ധമായ രോഗസാധ്യത കുറയ്ക്കുന്ന എച്ച്.ഡി.എല്‍ കൊളസ്ട്രോള്‍ മത്സ്യം കഴിക്കുന്നതിലൂടെ നേടാം.

റാഗി

റാഗി

ധാരാളമായി കാല്‍സ്യം അടങ്ങിയ ധാന്യമാണ് റാഗി. 100 ഗ്രാം റാഗിയില്‍ 300 മില്ലി ഗ്രാം കാല്‍സ്യം അടങ്ങിയിട്ടുണ്ട്. ഇത് പുരുഷന്മാരിലെ തടയാന്‍ സഹായിക്കും. പ്രമേഹം, അമിത ഭാരം നിയന്ത്രിക്കുക എന്നിവയ്ക്കൊക്കെ റാഗിയില്‍ അടങ്ങിയ സിങ്ക്, നാരുകള്‍ എന്നിവ സഹായിക്കും.

നറുനീണ്ടി വിത്ത്

നറുനീണ്ടി വിത്ത്

വേനല്‍ക്കാലത്ത് ശരീരത്തിന്‍റെ താപനില സംരക്ഷിക്കാന്‍ ഉത്തമമായി ഭക്ഷ്യ വസ്തുവാണിത്. ഇതില്‍ ധാരാളമായി അടങ്ങിയിരിക്കുന്ന നാരുകള്‍ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയും, ആന്‍റി ഓക്സിഡന്‍റ്, ഒമേഗ 3 ആസിഡ് എന്നിവ തലച്ചോറിലെ സെല്ലുകളെ ശക്തിപ്പെടുത്തി അല്‍ഷിമേഴ്സ്, ഡിമെന്‍ഷ്യ പോലുള്ള രോഗങ്ങളെ തടയാനും സഹായിക്കും.

സോയ

സോയ

പ്രോസ്റ്റേറ്റിന്‍റെ ആരോഗ്യം വര്‍ദ്ധിപ്പിച്ച് കാന്‍സറിനെ ചെറുക്കാന്‍ സഹായിക്കുന്നതാണ് സോയ. ദിവസം 25 ഗ്രാം അല്ലെങ്കില്‍ 1 ഔണ്‍സ് സോയ കഴിക്കുന്നത് കൊളസ്ട്രോള്‍ നില താഴാനും സഹായിക്കും.

മത്തങ്ങ കുരു

മത്തങ്ങ കുരു

രുചികരവും, കഴിക്കാന്‍ രസമുള്ളതുമാണ് മത്തങ്ങ കുരു. ഇതില്‍ 100 ഗ്രാമില്‍ ഏകദേശം 559 കലോറി അടങ്ങിയിട്ടുണ്ട്. ഇതിന് പുറമെ നാരുകള്‍, വിറ്റാമിന്‍, ധാതുക്കള്‍, അനേകം ആന്‍റി ഓക്സിഡന്‍റുകള്‍ എന്നിവയും അടങ്ങിയിരിക്കുന്നു.

ഇളനീര്‍

ഇളനീര്‍

പച്ചത്തേങ്ങയുടെ മധുരമുള്ള വെള്ളം ശരീരത്തിലെ ഇലക്ട്രോലൈറ്റുകളുടെ അസന്തുലിതാവസ്ഥ പരിഹരിക്കാന്‍ കഴിവുള്ളതാണ്. രക്തസമ്മര്‍ദ്ധം, ഹൃദയാഘാതം, അതിസാരം മൂലമുള്ള ശരീരത്തിലെ ജലനഷ്ടം എന്നിവയ്ക്ക് പ്രതിവിധിയാണ് ഇളനീര്‍. .ഇതില്‍ മഗ്നീഷ്യം, പൊട്ടാസ്യം, മാംഗനീസ്, വിറ്റാമിന്‍ സി തുടങ്ങിയവ അടങ്ങിയിട്ടുണ്ട്. വേനല്‍ക്കാലത്ത് ദാഹശമനിയായും, സ്പോര്‍ട്സ് ഡ്രിങ്കായും ഇത് ഉപയോഗിക്കാം.

കറുവപ്പട്ട

കറുവപ്പട്ട

ശരീരത്തില്‍ ബാക്ടീരിയകള്‍ വളരുന്നത് തടയാന്‍ സഹായിക്കുന്ന ആന്‍റി ഓക്സിഡന്‍റുകളാല്‍ സമ്പന്നമാണ് കറുവപ്പട്ട. വായ്നാറ്റത്തിനും ഇത് പരിഹാരമാണ്. ടൈപ്പ് 2 പ്രമേഹത്തിനുള്ള സാധ്യത കുറയ്ക്കാന്‍ കറുവപ്പട്ടയ്ക്ക് കഴിവുണ്ടെന്നാണ് പഠനങ്ങള്‍ കാണിക്കുന്നത്.

Read more about: food ഭക്ഷണം
English summary

20 Best Foods For Men

Here are some foods that helps to increase the stamina and strength of man,
X
Desktop Bottom Promotion