For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വെളുത്തുളളിയുടെ ഔഷധ ഗുണങ്ങള്‍

By Super
|

ഇന്ത്യന്‍ ഭക്ഷണ പദാര്‍ഥങ്ങള്‍ വെളുത്തുള്ളിയില്ലാതെ ഒരിക്കലും പൂര്‍ണമാകില്ല. കറികള്‍ക്ക് അഭൂതപൂര്‍വമായ മണവും രുചിയും പ്രദാനം ചെയ്യുന്ന വെളുത്തുള്ളിയെ കുറിച്ച് പറയുമ്പോള്‍ അവയുടെ ഔഷധ ഗുണവും ഒരിക്കലും വിസ്മരിക്കരുത്.

പുരാതനകാലം മുതല്‍ക്കേ നിരവധി രോഗങ്ങള്‍ക്കും രോഗാവസ്ഥകള്‍ക്കുമുള്ള ഔഷധമായി വെളുത്തുള്ളി ഉപയോഗിച്ച് വരുന്നു. സള്‍ഫര്‍ അടങ്ങിയ വസ്തുക്കളുടെ സാന്നിധ്യമാണ് വെളുത്തുള്ളിയുടെ രൂക്ഷ ഗന്ധത്തിന് കാരണം. ബാക്ടീരിയ,വൈറസ്, ഫംഗസ് പ്രതിരോധത്തിന് കാരണമായ അലിസിന്‍ ആണ് വെളുത്തുള്ളിയിലെ പ്രധാന ഘടകം. വെളുത്തുള്ളി അരിയുകയോ നുറുക്കുകയോ ചെയ്ത ശേഷം കുറച്ചുനേരം വെറുതെ വെച്ചാല്‍ മാത്രമേ അലിസിന്‍ കൂടുതലായി ഉണ്ടാകൂ.

സെലിനിയവും വെളുത്തുള്ളിയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. അലിസിനെ കൂടാതെ അജോയീന്‍, അലീന്‍ തുടങ്ങിയവ ശരീരത്തിലെ ദഹനവ്യവസ്ഥയിലും രക്തചംക്രമണ വ്യവസ്ഥയിലും ശരീര പ്രതിരോധ വ്യവസ്ഥയിലും ഗുണഫലങ്ങള്‍ ഉണ്ടാക്കുന്നതിന് പുറമെ രക്തസമ്മര്‍ദം കുറക്കുകയും ശരീരത്തിലെ വിഷാംശം നീക്കുകയും ചെയ്യും.

വെളുത്തുള്ളിയുടെ 15 ഗുണങ്ങള്‍

ആന്‍റി ബാക്ടീരിയല്‍ ആന്‍റി വൈറല്‍

ആന്‍റി ബാക്ടീരിയല്‍ ആന്‍റി വൈറല്‍

ബാക്ടീരിയകളോടും വൈറസിനോടും ഫംഗസിനോടും രോഗാണുക്കളോടുമെല്ലാം പ്രതിരോധം തീര്‍ക്കാന്‍ വെളുത്തുളളിയോളം പോന്ന ഔഷധമില്ല. ഇ-കോളി, സാല്‍മൊണല്ല തുടങ്ങിയ രോഗാണുക്കളെ ഇല്ലാതാക്കി ഭക്ഷ്യ വിഷബാധക്കുള്ള സാധ്യതകള്‍ ഇല്ലാതാക്കാനും വെളുത്തുള്ളിക്ക് കഴിയും.

തൊലിയിലെ അണുബാധ

തൊലിയിലെ അണുബാധ

വെളുത്തുള്ളിയില്‍ അടങ്ങിയ അജോയീന്‍ പുഴുക്കടി, അത് ലറ്റ്സ് ഫുട് തുടങ്ങി തൊലിയിലെ വിവിധ അണുബാധകള്‍ക്കുള്ള ഫലപ്രദമായ മരുന്നാണ്.

രക്തം കട്ടപിടിക്കുന്നത് തടയും

രക്തം കട്ടപിടിക്കുന്നത് തടയും

വെളുത്തുള്ളിയില്‍ അടങ്ങിയ അജോയീന്‍ ശരീരത്തില്‍ രക്തം കട്ടപിടിക്കുന്നത് തടയും. ഇതുവഴി ശസ്ത്രക്രിയകള്‍ക്ക് ശേഷം രക്തപ്രവാഹത്തിന് സാധ്യതയേറെയാണ്.

 രക്തസമ്മര്‍ദം കുറക്കും

രക്തസമ്മര്‍ദം കുറക്കും

രക്തസമ്മര്‍ദത്തിന് ഇടവരുത്തുന്ന ആന്‍ജിയോസ്റ്റിന്‍ രണ്ട് എന്ന പ്രോട്ടീനിനെ വെളുത്തുള്ളിയില്‍ അടങ്ങിയിരിക്കുന്ന അലിസിന്‍ തടസപ്പെടുത്തുന്നു. ഇതുവഴി രക്തസമ്മര്‍ദത്തില്‍ കുറവുണ്ടാകും. വെളുത്തുള്ളിയില്‍ അടങ്ങിയിരിക്കുന്ന പോളിസള്‍ഫൈഡിനെ ചുവന്ന രക്താണുക്കള്‍ ഹൈഡ്രജന്‍ സള്‍ഫൈഡ് ആക്കി മാറ്റുന്നു. ഈ ഹൈഡ്രജന്‍ സള്‍ഫൈഡും രക്തത്തില്‍ കലര്‍ന്ന് രക്തസമ്മര്‍ദം കുറക്കുന്നു.

 ഹൃദയാരോഗ്യം

ഹൃദയാരോഗ്യം

ഹൃദയാഘാതത്തില്‍ നിന്നും ആര്‍ത്രോസ്ക്ളീറോസിസില്‍ നിന്നും വെളുത്തുള്ളി ശരീരത്തിന് സംരക്ഷണം നല്‍കുന്നു. പ്രായം കൊണ്ട് ഹൃദയത്തിലെ രക്ത ധമനികള്‍ക്ക് വികസിക്കാനുള്ള കഴിവ് നഷ്ടപ്പെടാറുണ്ട്. ഇങ്ങനെ ഫ്രീ ഓക്സിജന്‍ റാഡിക്കലുകളുടെ അഭാവം മൂലമുള്ള പ്രശ്നങ്ങള്‍ മറികടക്കാനും വെളുത്തുള്ളി സഹായകരമാണ്. വെളുത്തുള്ളിയില്‍ അടങ്ങിയ സള്‍ഫര്‍ അടങ്ങിയ വസ്തുക്കളാകട്ടെ രക്തകുഴലുകളില്‍ തടസങ്ങളുണ്ടാകാതെ സംരക്ഷിക്കുകയും അതുവഴി ആര്‍ത്രോസ്ക്ളീറോസിസിനുള്ള സാധ്യത കുറക്കുകയും ചെയ്യും. രക്തം കുഴലുകളില്‍ കെട്ടി കിടക്കാതെ അജോയിനും സഹായിക്കുന്നു.

കൊളസ്ട്രോള്‍ കുറക്കും

കൊളസ്ട്രോള്‍ കുറക്കും

രക്തത്തിലെ ട്രൈഗ്ളിസറൈഡുകളും അതുവഴി മൊത്തം കൊളസ്ട്രോളും കുറക്കാന്‍ വെളുത്തുള്ളിക്ക് കഴിവുണ്ട്. രക്തകുഴലുകളില്‍ പാടകള്‍ രൂപം കൊള്ളാനുള്ള സാധ്യതയും ഇതുവഴി കുറയുന്നു.

അലര്‍ജി പ്രതിരോധം

അലര്‍ജി പ്രതിരോധം

ശരീരത്തിനെ അലര്‍ജിയോട് പ്രതിരോധിക്കാന്‍ പ്രാപ്തമാക്കാന്‍ വെളുത്തുള്ളിയോളം പോന്ന മരുന്നില്ല. ശരീരത്തിലെ ചൊറിച്ചിലിനും പ്രാണികള്‍ കടിച്ചതിനുമെല്ലാം കുറച്ച് വെളുത്തുള്ളി ജ്യൂസ് കുടിച്ചാല്‍ മതി.

 ശ്വാസകോശ പ്രശ്നങ്ങള്‍ -

ശ്വാസകോശ പ്രശ്നങ്ങള്‍ -

പ്രതിദിനം വെളുത്തുള്ളി ഉപയോഗിച്ചാല്‍ ജലദോഷം ഉണ്ടാകാനുള്ള സാധ്യത കുറയും. തൊണ്ടയിലെ അണുബാധക്കും ഇത് നല്ല മരുന്നാണ്. ആസ്തമ, ശ്വാസംമുട്ടല്‍ എന്നിവക്കും വെളുത്തുള്ളി നല്ല മരുന്നാണ്. ക്രോണിക്ക് ബ്രോങ്കൈറ്റീസിന് ഇതിനോളം പോന്ന മരുന്നില്ല താനും.

പ്രമേഹം

പ്രമേഹം

ഇന്‍സുലിന്‍ ഉല്‍പ്പാദനം വര്‍ധിപ്പിച്ച് ശരീരത്തിലെ പ്രമേഹത്തിന്‍െറ അളവ് വെളുത്തുള്ളി നിയന്ത്രിച്ച് നിര്‍ത്തും.

കൈകാലുകളിലെ തടിപ്പുകള്‍

കൈകാലുകളിലെ തടിപ്പുകള്‍

കൈകാലുകളിലെ തടിപ്പുകളും പൊള്ളലേറ്റതുപോലുള്ള പാടുകളും നീക്കാന്‍ കൊഴുപ്പില്‍ ലയിപ്പിച്ച വെളുത്തുള്ളിയുടെ സത്ത് പുരട്ടിയാല്‍ മതി.

ക്യാന്‍സര്‍ പ്രതിരോധം - ദിനേന വെളുത്തുള്ളി കഴിക്കുന്നതിലൂടെ ശരീരം കാന്‍സര്‍ പ്രതിരോധ ശക്തി നേടും. അലൈല്‍ സള്‍ഫൈഡ് ആണ് വെളുത്തുള്ളിയുടെ കാന്‍സര്‍ പ്രതിരോധ ശക്തിക്ക് കാരണം. ഒരുതരം ഹെട്രോസൈക്ളിക്ക് അമീനായ പി.എച്ച്.ഐ.പിയാണ് സ്ത്രീകളുടെ മാറിടത്തില്‍ കാന്‍സര്‍ ഉണ്ടാകാന്‍ പ്രധാന കാരണം. വെളുത്തുള്ളിയിലെ അലൈല്‍ സള്‍ഫൈഡ് ഈ ഹെട്രോസൈക്ളിക്ക് അമീനെ കാര്‍സിനോജന്‍ ആയി രൂപാന്തരം പ്രാപിക്കുന്നതില്‍ നിന്ന് തടയുന്നതായി പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്.

ഇരുമ്പ് ആഗിരണം ചെയ്യല്‍

ഇരുമ്പ് ആഗിരണം ചെയ്യല്‍

ശരീരത്തില്‍ ഇരുമ്പിനെ കൂടുതലായി ആഗീരണം ചെയ്യുന്നതും പുറത്തുവിടുന്നതും ഫെറോപോര്‍ട്ടിന്‍ എന്ന പ്രോട്ടീനാണ്. വെളുത്തുള്ളിയില്‍ അടങ്ങിയിരിക്കുന്ന ഡൈ അലൈല്‍ സള്‍ഫൈഡ് ഇവയുടെ ഉല്‍പ്പാദനം വര്‍ധിപ്പിക്കുകയും ഇതുവഴി ഇരുമ്പ് ശരീരത്തിലേക്ക് കൂടുതലായി ആഗീരണം ചെയ്യപ്പെടുകയും ചെയ്യുന്നു.

വികാരങ്ങളെ ഉത്തേജിപ്പിപ്പിക്കുന്നു

വികാരങ്ങളെ ഉത്തേജിപ്പിപ്പിക്കുന്നു

ശരീരത്തിലെ രക്തയോട്ടം വര്‍ധിപ്പിക്കുന്നതിനാല്‍ വെളുത്തുള്ളി ഉപയോഗിക്കുന്നവരില്‍ വികാരതീവ്രത ഏറെയായിരിക്കും.

പല്ലുവേദന

പല്ലുവേദന

വെളുത്തുള്ളിയും കരയാമ്പുവും ചതച്ച് വേദനയുള്ള പല്ലിന് അടിയില്‍ വെച്ചാല്‍ പല്ലുവേദന പമ്പ കടക്കും. ചിലപ്പോള്‍ മോണയില്‍ ഇത് അസ്വസ്ഥതയുണ്ടാക്കാനും സാധ്യതയുണ്ട്.

ഭാരം കുറക്കുക

ഭാരം കുറക്കുക

പുതിയ പഠനങ്ങള്‍ പറയുന്നത് ശരീരത്തില്‍ കൊഴുപ്പ്‌ സെല്ലുകള്‍ രൂപപ്പെടുന്നത് തടയാന്‍ വെളുത്തുള്ളിക്ക് കഴിയുമെന്നാണ്. ശരീരത്തിലെ പ്രീഅഡിപോ സൈറ്റുകളാണ് കൊഴുപ്പ് കോശങ്ങളായി രൂപാന്തരം പ്രാപിക്കുന്നത്. വെളുത്തുള്ളിയില്‍ കണ്ടുവരുന്ന 1,2 വിനൈല്‍ഡിത്തീന്‍ ഈ പക്രിയ തടയുന്നു. ഇതുവഴി ഭാരം കുറയുന്നു.

Read more about: food ഭക്ഷണം
English summary

Health Benefits Of Garlic

Garlic has a variety of potent sulphur-containing compounds which are the reason for its characteristic pungent odour. Allicin, the vital compound among them, is known to have great anti-bacterial, anti-viral, anti-fungal and anti-oxidant properties.
X
Desktop Bottom Promotion