For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്ട്രെസ്സ് കുറയ്ക്കുന്ന ഭക്ഷണങ്ങള്‍

By Super
|

നിങ്ങള്‍ കഴിക്കുന്ന ഭക്ഷണത്തിന് നിങ്ങളുടെ ചിന്തയെയും മനസ്സിനേയും സ്വാധീനിക്കാന്‍ കഴിയുമെന്ന കാര്യം നിങ്ങള്‍ക്കറിയാമോ.എന്നാല്‍ കേട്ടോളൂ ശാരീരികാരോഗ്യത്തിന് മാത്രമല്ല മാനസികാരോഗ്യത്തിനും ഭക്ഷണം വലിയ മരുന്നാണ്.

മനസ്സിനെ ശാന്തമാക്കി സ്ട്രെസ്സില്‍ നിന്നും മുക്തി നല്‍കുന്ന 15 ഭക്ഷണങ്ങള്‍ ഇതാ ചുവടെ.

നട്സ്

നട്സ്

നട്സില്‍ അടങ്ങിയിരിക്കുന്ന സെലെനിയം എന്ന ധാതു മാനസിക വിഭ്രാന്തിയ്ക്കും ആകാംക്ഷയ്ക്കും തളര്‍ച്ചയ്ക്കുമെല്ലാം ആശ്വാസം നല്‍കും. അതുകൊണ്ട് നട്സ് ശീലമാക്കുന്നത് മാനസികാരോഗ്യത്തിന് നല്ലതാണ്.

ചോക്ലേറ്റ്

ചോക്ലേറ്റ്

ചോക്ലേറ്റിലെ അനാന്‍ഡമൈന്‍ എന്ന ഘടകം തലച്ചോറിലെ ഡോപാമൈനിന്‍റെ അളവ് നിയന്ത്രിച്ചു നിര്‍ത്തുന്നു.ഇത് മനസ്സിനെ പിരിമുറുക്കമില്ലാതെ ശാന്തമാക്കുന്നതിന് സഹായിക്കുന്നു.

ചീര

ചീര

ചീര മാനസികാരോഗ്യത്തിന് വളരെ നല്ലതാണ്.ഇതിലെ മഗ്നീഷ്യം അമിതപ്രതികരണത്തില്‍ നിന്നും മനസ്സിനെ പിന്‍തിരിക്കുന്നു.കൃത്യമായ അളവില്‍ വിറ്റാമിന്‍ എ,സി തുടങ്ങിയവയും അയേണും അടങ്ങിയ ചീര ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തുന്നത് വളരെ നല്ലതാണ്.

പാസ്ത

പാസ്ത

പാസ്തയില്‍ മഗ്നീഷ്യം നന്നായി അടങ്ങിയിട്ടുണ്ട്. മഗ്നീഷ്യത്തിന്‍റെ അളവ് ശരീരത്തില്‍ കുറയുമ്പോഴാണ് പലരിലും പൊതുവേ സ്ട്രെസ്സ് കൂടുന്നത്.

റൊട്ടി

റൊട്ടി

വിവിധ ധാന്യങ്ങള്‍ കൊണ്ടുണ്ടാക്കുന്ന റൊട്ടിയും പാസ്തയെപ്പോലെ മാനസികാരോഗ്യത്തിന് വളരെ നല്ലതാണ്.അതുകൊണ്ട് രാവിലെ പ്രാതലിനൊപ്പം ബ്രെഡ് ടോസ്റ്റോ സാന്‍വിച്ചോ ശീലമാക്കൂ. ദിവസവും സ്ട്രെസ്സ് ഒഴിവാക്കാം.

ബ്ലൂ ബെറി

ബ്ലൂ ബെറി

പോഷക സമ്പുഷ്ടമായ പഴമായ ബ്ലൂബെറിയില്‍ നിറയെ ആന്‍റി ഓക്സിഡന്‍റുകള്‍ അടങ്ങിയിട്ടുണ്ട്.ഇത് മാനസികാരോഗ്യത്തിനും സ്ട്രെസ്സ് ഒഴിവാക്കാനും നല്ലതാണ്.

 ബദാം

ബദാം

ആകാംക്ഷയും സ്ട്രെസ്സും മാറ്റാന്‍ ബദാം നല്ലൊരു മരുന്നാണ്.ഇതിലെ വൈറ്റമിന്‍ ബി 12 ഉം സിങ്കുമാണ് ബദാമിന്‍റെ ഈ കഴിവിന് കാരണം.

ഗ്രീന്‍ ടീ

ഗ്രീന്‍ ടീ

അതിരാവിലെ മനസ്സൊന്നു നന്നാക്കാന്‍ ഒരു കപ്പ് ഗ്രീന്‍ ടീയേക്കാള്‍ നല്ല മരുന്ന് വേറെയില്ല.പലരിലും വളരെ പെട്ടെന്ന് സ്ട്രെസ്സ് അകറ്റാനുള്ള കഴിവ് ഗ്രീന്‍ ടീയ്ക്കുണ്ട്.

മത്സ്യം

മത്സ്യം

അയല,മത്തി തുടങ്ങി മത്സ്യങ്ങള്‍ കഴിക്കുന്നത് സ്ട്രെസ്സ് അകറ്റാന്‍ സഹായിക്കും. ഇതിലടങ്ങിയ ഒമേഗ 3 ഫാറ്റി ആസിഡ് തലച്ചോറിനാവശ്യമായ സെലിനിയവും ടൈപ്റ്റോഫാനും ഉത്പാദിപ്പിച്ച് മനസ്സ് ശാന്തമാക്കാന്‍ സഹായിക്കും.

ഓട്സ്

ഓട്സ്

ശരീരത്തിനാവശ്യമായ സെറാടോണിന്‍ ഉത്പാദനത്തിന് ഓട്സ് കഴിക്കുന്നത് ഗുണം ചെയ്യും.അതുവഴി മാനസികോല്ലാസത്തിനും ഒപ്പം ശരീരത്തിലെ കൊളസ്ട്രോള്‍ അളവ് കുറയ്ക്കുന്നതിനും ഓട്സ് സഹായിക്കുന്നു.

പാല്‍

പാല്‍

മാനസികനിലയെ നിയന്ത്രിക്കുന്ന സെറാടോണിന്‍റെ ഉത്പാദനത്തിന് സഹായിക്കുന്ന ട്രൈപ്റ്റോഫാന്‍ പാലില്‍ അടങ്ങിയിട്ടുണ്ട്. മനശാന്തിയ്ക്ക് പാലും വളരെ നല്ലതാണ്.

ബ്രോക്കോളി

ബ്രോക്കോളി

ബ്രോക്കോളിയില്‍ ശരീരത്തിന് വേണ്ട പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്.പൊട്ടാസ്യത്തിന്‍റെ അഭാവം സ്ടെസ്സിനും തളര്‍ച്ചയ്ക്കും ഇടവരുത്തും.

കിവി

കിവി

ശരീരത്തില്‍ ട്രൈപ്റ്റോഫാനെ സെറാടോണിനാക്കി മാറ്റുന്ന പക്രിയയ്ക്ക് ആക്കും കൂട്ടാന്‍കിവി പഴത്തിന് കഴിയും.അതിനാല്‍ സട്രെസ്സ് അകറ്റാന്‍ കിവി നല്ലതാണ്.

വാഴപ്പഴം

വാഴപ്പഴം

നാരിന്‍റെ അംശം കുറഞ്ഞ വാഴപ്പഴം ശരീരത്തില്‍ ഗ്യാസ് ഉണ്ടാകുന്നത് കുറയ്ക്കുന്നു. ഇത് വഴി മനസ്സിനെ ശാന്തമാക്കാനും പിരിമുറുക്കം ഒഴിവാക്കാനും കഴിയും.

ചോറ്

ചോറ്

കാര്‍ബോഹൈഡ്രേറ്റിന് മനസ്സിനെ ശാന്തമാക്കാനുള്ള കഴിവുണ്ട്. അതുകൊണ്ട് തന്നെ കാര്‍ബോഹൈഡ്രേറ്റ് ധാരാളമടങ്ങിയ ചോറ് മാനസികാരോഗ്യത്തിന് നല്ലതാണ്.ഇത് ദഹിക്കാന്‍ എളുപ്പമുള്ളതും കൊഴുപ്പ് കുറഞ്ഞതുമാണ്.

സ്ട്രസ് കുറയ്ക്കും ഭക്ഷണങ്ങള്‍

സ്ട്രസ് കുറയ്ക്കും ഭക്ഷണങ്ങള്‍

മുകളില്‍ കൊടുത്തിരിക്കുന്ന ഭക്ഷണങ്ങള്‍ സ്ഥിരം ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തി സ്ട്രെസ്സിന് കടിഞ്ഞാണിടാന്‍ നിങ്ങള്‍ക്ക് കഴിയും. ഇതിനൊപ്പം നന്നായി വെള്ളം കുടിക്കുന്നതും ശീലമാക്കുക.വിയര്‍പ്പിലൂടെ ശരീരത്തിലെ വിഷാംശത്തെ പുറന്തള്ളാനും ശാരീരികവും മാനസികവുമായി സന്തോഷത്തോടെയും ആരോഗ്യത്തോടെയും ഇരിക്കാനും ഇത് നിങ്ങളെ സഹായിക്കും.

English summary

15 Foods To Beat Stress

Did you know that what you eat can greatly affect the way you think and feel? Here are the top 15 foods that help you develop a calmer mind and deal with stress better:
 
 
X
Desktop Bottom Promotion