For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആരോഗ്യം നല്‍കുമെങ്കിലും ഇവ വേണ്ട!!

By Super
|

എളുപ്പത്തില്‍ പാചകം ചെയ്ത് കഴിക്കാവുന്ന ഭക്ഷണപദാര്‍ത്ഥങ്ങള്‍ ഇന്ന് ഏറെ ഉപയോഗിക്കപ്പെടുന്നുണ്ട്. പാക്ക് ചെയ്ത ആഹാരസാധനങ്ങളും ഇന്ന് സുലഭമാണ്. എളുപ്പത്തിന് വേണ്ടി ഇത്തരം ഭക്ഷണങ്ങള്‍ സ്ഥിരം കഴിക്കുന്നവരുണ്ട്. എന്നാല്‍ അത്തരം സാധനങ്ങള്‍ക്ക് അവ അവകാശപ്പെടുന്ന പോഷകഗുണങ്ങളൊന്നും ഉണ്ടാകണമെന്നില്ല.

ആരോഗ്യവും, പണവും നഷ്ടപ്പെടാതിരിക്കാന്‍ ഇത്തരം ഭക്ഷണസാധനങ്ങള്‍ ഉപയോഗിക്കുന്നത് അവസാനിപ്പിക്കാന്‍ മടിക്കേണ്ടതില്ല. ശരീരത്തിന് ദോഷം ചെയ്യുന്ന അത്തരം ഉത്പന്നങ്ങളാണ് ഇനി പറയുന്നത്.

മള്‍ട്ടി ഗ്രെയിന്‍ ആട്ട

മള്‍ട്ടി ഗ്രെയിന്‍ ആട്ട

ഇന്ന് വിപണിയില്‍ പാക്ക് ചെയ്ത മള്‍ട്ടി ഗ്രെയിന്‍ ആട്ട സുലഭമാണ്. എന്നാല്‍ ഇവ അവകാശപ്പെടും പോലെ അവ പല ധാന്യങ്ങള്‍ ചേര്‍ത്തുണ്ടാക്കുന്നവയാവില്ല. അത് മനസിലാക്കാന്‍ പാക്കിങ്ങിന് പുറത്ത് രേഖപ്പെടുത്തിയിരിക്കുന്ന ഘടകങ്ങളുടെ ലിസ്റ്റ് നോക്കുക. അതില്‍ ആദ്യം കാണുന്നതും കൂടുതല്‍ അടങ്ങിയിരിക്കുന്നതും ഗോതമ്പായിരിക്കണം. അതല്ലെങ്കില്‍ ഏതാനും തരം ധാന്യങ്ങള്‍ സാധാരണ ഗോതമ്പുപൊടിയുമായി ചേര്‍ത്താണ് ഈ ആട്ട നിര്‍മ്മിച്ചിരിക്കുന്നത് എന്ന് മനസിലാക്കാം. ഇത്തരത്തില്‍ ആട്ട നിങ്ങള്‍ക്ക് തന്നെ വീട്ടില്‍ നിര്‍മ്മിക്കാം. അതിനുപയോഗിക്കുന്ന ധാന്യങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കി തന്നെ.

സോയ

സോയ

പലരും കരുതുന്നത് പോലെ സോയ എപ്പോഴും ഒരു പ്രകൃതിദത്തമായ ഉത്പന്നമായിരിക്കില്ല. ഇത് ജനിതകമായി മാറ്റം വരുത്തിയ ഘടകങ്ങള്‍ ഉപയോഗിക്കുന്നവയാണ്. സ്ഥിരമായി സോയ ഉപയോഗിക്കുന്നവരില്‍ ഹെക്സേന്‍ എന്ന ടോക്സിന്‍ പ്രവര്‍ത്തിച്ച് പ്രത്യുദ്പാദന തകരാറും, ജനിക്കുന്ന കുട്ടികളില്‍ തകരാറും ഉണ്ടാവാനിടയാക്കും. ആരോഗ്യകരമായ, എന്നാല്‍ പാലിന് പകരം ഉപയോഗിക്കാവുന്ന ഒന്നാണ് ആവശ്യമെങ്കില്‍ പാട നീക്കം ചെയ്ത പാല്‍ ഉപയോഗിക്കാം.

കൃത്രിമ മധുരങ്ങള്‍

കൃത്രിമ മധുരങ്ങള്‍

കൃത്രിമ മധുരങ്ങള്‍ നിര്‍ബന്ധമായും ഒഴിവാക്കേണ്ടുന്ന ഒന്നാണ്. പഞ്ചസാരക്ക് പകരം അപ്സാര്‍ടെം, സുക്രാലോസ് എന്നിവയാണ് ഉപയോഗിക്കാറ്. ഇവ ഒഴിവാക്കുന്നതിനൊപ്പം പഞ്ചസാര തന്നെ വേണ്ടെന്ന് വച്ചാല്‍ നന്നായിരിക്കും. ഞരമ്പ് സംബന്ധമായ തകരാറുകള്‍ക്കും,ദഹന സംബന്ധവും, ഹോര്‍മോണ്‍ സംബന്ധവുമായ പ്രശ്നങ്ങള്‍ക്കും കൃത്രിമ മധുരങ്ങള്‍ ഇടയാക്കും.

ഐസ് ടീ

ഐസ് ടീ

ഐസ് ടീ ശരീരത്തിന് ഗുണകരമായ വസ്തുവല്ല. കോളയിലടങ്ങിയിരിക്കുന്നതിനേക്കാള്‍ പഞ്ചസാര ഐസ് ടീയിലുണ്ട്. ഇതില്‍ ഉയര്‍ന്ന തോതില്‍ ധാന്യങ്ങളില്‍ നിന്നുള്ള പഞ്ചസാരയും, കൃത്രിമ കളറുകളും, സംസ്കരിച്ച പഞ്ചസാരയും അടങ്ങിയിട്ടുണ്ട്. വീട്ടില്‍ തന്നെ ഐസ് ടീയുണ്ടാക്കി തണുപ്പിച്ച് ഉപയോഗിച്ചാല്‍ അത് ശരീരത്തിനും, പോക്കറ്റിനും ഗുണകരമാകും.

മാര്‍ഗ്രെയ്റ്റ

മാര്‍ഗ്രെയ്റ്റ

മാര്‍ഗ്രെയ്ന്‍ എന്ന വെണ്ണപോലെയുള്ള കൊഴുപ്പ് ആരോഗ്യത്തിന് നല്ലതാണെന്നാണ് പലരും കരുതുന്നത്. വെണ്ണക്ക് പകരമായി ഇത് പലരും ഉപയോഗിക്കുന്നുമുണ്ട്. ഹൈഡ്രജന്‍ ചേര്‍ത്ത് സാന്ദ്രീകരിച്ച കൊഴുപ്പാണിത്. ഇത് കൊളസ്ട്രോള്‍ വര്‍ദ്ധിപ്പിക്കുകയും, ശരീരത്തിന്‍റെ രോഗപ്രതിരോധ ശേഷി കുറയ്ക്കുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ ഈ വസ്തു ഒഴിവാക്കുക.

എല്ലാക്കാലത്തും പഴവര്‍ഗ്ഗങ്ങള്‍

എല്ലാക്കാലത്തും പഴവര്‍ഗ്ഗങ്ങള്‍

പഴവര്‍ഗ്ഗങ്ങള്‍ നിശ്ചിതമായ കാലങ്ങളിലാണ് പാകമാവുക. പ്രത്യേക കാലങ്ങളില്‍ പാകമാകുന്ന പഴങ്ങള്‍ എല്ലാക്കാലത്തും ലഭിക്കുന്നുവെങ്കില്‍ അത് ജനിതകമാറ്റം വരുത്തിയതോ, കൃത്രിമമായി പഴുപ്പിച്ചതോ ആവും. അതുകൊണ്ട് തന്നെ ഇത്തരം പഴങ്ങള്‍ ഉപയോഗിക്കാതിരിക്കുക.

ടിന്‍ ഫുഡ്‌

ടിന്‍ ഫുഡ്‌

ടിന്നിലടച്ച ഭക്ഷണ സാധനങ്ങളില്‍ ബിസ്ഫെനോള്‍-- എ (ബി.പി.എ) ഉയര്‍ന്ന തോതില്‍ അടങ്ങിയിട്ടുണ്ട്. ഇത് ഹോര്‍മോണ്‍ തകരാറുണ്ടാക്കുന്നതാണ്. ശരീരത്തില്‍ ഉയര്‍ന്ന് അളവില്‍ ബി.പി.എ ഉണ്ടായാല്‍ അത് പ്രത്യുത്പാദന തകരാറുകള്‍, സ്തനാര്‍ബദം തുടങ്ങിയവയ്ക്ക് കാരണമാകും. അതുകൊണ്ടുതന്നെ ടിന്നിലടച്ച് ലഭിക്കുന്ന ഭക്ഷണ സാധനങ്ങള്‍ കഴിവതും ഒഴിവാക്കുക.

പോപ് കോണ്‍

പോപ് കോണ്‍

സിനിമ കാണുമ്പോളും മറ്റും പോപ് കോണ്‍ കഴിക്കുന്നത് പലര്‍ക്കും ഏറെ ഇഷ്ടമാണ്. മൈക്രേവേവില്‍ തയ്യാറാക്കുന്ന പോപ് കോണ്‍ ജനിതകമാറ്റം വരുത്തിയവയും, ധാരാളം ഉപ്പും മറ്റ് രാസപദാര്‍ത്ഥങ്ങളും ചേര്‍ത്തവയാണ്. രുചി വര്‍ദ്ധിപ്പിക്കാനായാണ് ഇവ ചേര്‍ക്കുന്നത്. മൈക്രോവേവില്‍ തയ്യാറാക്കുന്ന പോപ് കോണ്‍ ശരീരത്തിന് നല്ലതല്ല. വെണ്ണചേര്‍ത്തതും, രുചികള്‍ ചേര്‍ത്തവയുമായ പോപ്കോണ്‍ ഇതിനേക്കാള്‍ മാരകമാണ്.

ടെട്ര പാക്കുകളിലുള്ള ജ്യൂസുകള്‍

ടെട്ര പാക്കുകളിലുള്ള ജ്യൂസുകള്‍

ടെട്ര പാക്കുകളിലുള്ള ജ്യൂസുകള്‍ ഇന്ന് സുലഭമാണ്. ഇവയില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാരയും, കേടാകാതിരിക്കാനുള്ള രാസവസ്തുക്കളും ചേര്‍ക്കാറുണ്ട്. ഫ്രഷായ പഴങ്ങള്‍ കൊണ്ട് ഒരു ജ്യൂസ് ഉണ്ടാക്കി കുടിക്കുന്നതാണല്ലോ രാസവസ്തുക്കള്‍ ചേര്‍ത്ത ജ്യൂസിനേക്കാള്‍ നല്ലത്.

ബര്‍ഗറുകളും, മീറ്റ് ബോളുകളും

ബര്‍ഗറുകളും, മീറ്റ് ബോളുകളും

തണുപ്പിച്ച ബര്‍ഗറുകളും, മീറ്റ് ബോളുകളും അടുക്കളപ്പണി കുറയ്ക്കാന്‍ നല്ലതാണ്. പക്ഷേ ഇവയില്‍ ഒട്ടേറെ രാസഘടകങ്ങള്‍ ചേര്‍ക്കുന്നുണ്ട്. ഏറെ കൃത്രിമ ഘടകങ്ങളും, ഹൈഡ്രജന്‍ ചേര്‍ത്ത് സാന്ദ്രീകരിച്ച എണ്ണകളുമാണ് ഇത്തരം സാധനങ്ങള്‍ നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്നത്. അതുകൊണ്ട് പുതിയ മാംസം വാങ്ങി വീട്ടിലെ ഫ്രിഡ്ജില്‍ വെച്ച് അത് ഉപയോഗിക്കാന്‍ ശ്രമിക്കുക.

എനര്‍ജി ഡ്രിങ്കുകള്‍

എനര്‍ജി ഡ്രിങ്കുകള്‍

ഉയര്‍ന്ന തോതില്‍ കഫീനും, പഞ്ചസാരയും അടങ്ങിയവയാണ് എനര്‍ജി ഡ്രിങ്കുകള്‍.. ഇവ ശരീരത്തിന് ദോഷം ചെയ്യും. അതുകൊണ്ട് ഇവയ്ക്ക് പകരം രാവിലെ ഒരു കപ്പ് കാപ്പി കുടിക്കുക. ഇത് രാവിലത്തെ മന്ദത മാറ്റാനും, ശരീരത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും സഹായിക്കും. എനര്‍ജി ഡ്രിങ്കുകള്‍ അവകാശപ്പെടുന്നതിനേക്കാള്‍ എനര്‍ജി ഇതിലുണ്ട്.

കുപ്പിവെള്ളം

കുപ്പിവെള്ളം

കുപ്പിവെള്ളം ഏറെ ഉപയോഗിക്കുന്ന കാലമാണല്ലോ ഇത്. വെള്ളത്തിന്‍റെ ഗുണനിലവാരം മാത്രമല്ല, അത് നിറച്ചിരിക്കുന്ന കുപ്പിയുടെ കാര്യം കൂടി ഓര്‍മ്മിക്കുക. ബി.പി.എ, ഫാതലേറ്റ്സ് തുടങ്ങിയ കുപ്പി നിര്‍മ്മാണത്തിനുപയോഗിക്കുന്ന വസ്തുക്കള്‍ ശരീരത്തിന് ദോഷകരമാണ്. ഇവ ശരീരത്തിലെത്തുന്നത് അല്പം മാത്രമാണെങ്കിലും അമിത വണ്ണം, തലച്ചോറിലെ തകരാറ്, അമിതോത്സാഹം, പ്രത്യുത്പാദന തകരാറുകള്‍ എന്നിവയ്ക്ക് കാരണമാകും. അതുകൊണ്ട് തന്നെ അടുത്ത തവണ കുപ്പിവെള്ളം വാങ്ങാന്‍ തുടങ്ങുമ്പോള്‍ അത് പരിസ്ഥിതിക്കും, ശരീരത്തിനുമുണ്ടാക്കുന്ന ദോഷത്തെക്കുറിച്ച് കൂടി ചിന്തിക്കുക.

Read more about: food ഭക്ഷണം
English summary

Healthy Foods You Should Never Eat Again

In the age of quick fix meals, we have become increasingly dependent on pre-packaged and processed foods. While you may feel settled with the convenience and health benefits such foods offer, what you fail to evaluate is their overall nutritive value. It is high time you say no to these foods and stay safe, both physically and financially. So, here are 12 such foods, which you should instantly strike-off from your grocery list.
X
Desktop Bottom Promotion