For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പച്ചഉള്ളിയുടെ ഗുണങ്ങള്‍

By Super
|

പച്ചഉള്ളി ഏറെ വ്യാപകമായി ഉപയോഗിക്കപ്പെടുന്ന ഒരു പച്ചക്കറി ഇനമാണ്. ഇവ വെള്ള, മഞ്ഞ, ചുവപ്പ് നിറങ്ങളില്‍ ലഭ്യമാണ്. ഇളം പ്രായത്തിലുള്ള ഉള്ളി ഏറെ രുചികരവും പോഷകങ്ങളടങ്ങിയതുമാണ്. പരമ്പരാഗത ചൈനീസ് ചികിത്സാവിധിയില്‍ ഉള്ളിക്ക് പ്രമുഖ സ്ഥാനമാണുള്ളത്. ഉള്ളിയെപ്പോലെ തന്നെ ഉള്ളിച്ചെടിയിലും സള്‍ഫര്‍ ധാരാളമായി അടങ്ങിയിരിക്കുന്നു. ഇത് ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യുന്നതാണ് എന്നതിനൊപ്പം ഇവയില്‍ കലോറിയുടെ അളവ് കുറവുമാണ്.

വിറ്റാമിന്‍ സി, ബി 2, തിയാമൈന്‍, വിറ്റാമിന്‍ എ, കെ എന്നിവയും ഇതില്‍ ധാരാളമായി അടങ്ങിയിരിക്കുന്നു. കോപ്പര്‍, ഫോസ്ഫറസ്, മഗ്നീഷ്യം, പൊട്ടാസ്യം, ക്രോമിയം, മാംഗനീസ്, ഫൈബര്‍ എന്നിവയും ക്വെര്‍സെറ്റെയിന്‍ പോലുള്ള ഫ്ലേവനോയ്ഡുകളും സമൃദ്ധമായി അടങ്ങിയതാണ് പച്ച ഉള്ളി.

പച്ചഉള്ളിയുടെ ആരോഗ്യപരമായ ഗുണങ്ങള്‍

ഹൃദയാരോഗ്യം

ഹൃദയാരോഗ്യം

ഹൃദയാരോഗ്യത്തിന് വളരെ അനുയോജ്യമാണ് പച്ച ഉള്ളി. കോളസ്ട്രോളിന്‍റെ അളവ് കുറച്ച് ധമനികളിലുണ്ടാകുന്ന രോഗസാധ്യത പരിമിതപ്പെടുത്താന്‍ പച്ച ഉള്ളി സഹായിക്കും.

രക്ത സമ്മര്‍ദ്ധം

രക്ത സമ്മര്‍ദ്ധം

പച്ച ഉള്ളിയിലെ സള്‍ഫര്‍ രക്തസമ്മര്‍ദ്ധത്തെ നിയന്ത്രിക്കാന്‍ സഹായിക്കും.

പ്രമേഹം

പ്രമേഹം

പച്ച ഉള്ളിയിലെ ക്രോമിയം എന്ന മൂലകം പ്രമേഹത്തിന് ഏറെ ഗുണകരമാണ്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കുകയും ഗ്ലൂക്കോസിന്‍റെ അളവ് ക്രമീകരിക്കുകയും ചെയ്യും. പച്ച ഉള്ളിയിലെ അലൈല്‍ പ്രൊപൈല്‍ ഡിസള്‍ഫൈഡ് രക്തസമ്മര്‍ദ്ധം കുറയ്ക്കുന്നതിന് ഏറെ ഗുണകരമാണ്.

ജലദോഷം, പനി എന്നിവയ്ക്ക് പ്രതിവിധി

ജലദോഷം, പനി എന്നിവയ്ക്ക് പ്രതിവിധി

ഉള്ളിയില്‍ അടങ്ങിയിരിക്കുന്ന ആന്‍റി ബാക്ടീരിയല്‍ ഘടകങ്ങള്‍ പനിക്കും, ജലദോഷത്തിനുമെതിരെ പൊരുതാന്‍ സഹായിക്കും.

മികച്ച ദഹനം

മികച്ച ദഹനം

ഉള്ളിയിലെ ആന്‍റി ബാക്ടീരിയല്‍ ഘടകങ്ങള്‍ ദഹനസംബന്ധമായ പ്രശ്നങ്ങള്‍ക്ക് പരിഹാരം നല്കും.

രോഗപ്രതിരോധം

രോഗപ്രതിരോധം

പച്ച ഉള്ളിയിലെ വിറ്റാമിന്‍ സി ശരീരത്തിന്‍റെ രോഗ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നതാണ്.

വന്‍കുടലിലെ ക്യാന്‍സര്‍

വന്‍കുടലിലെ ക്യാന്‍സര്‍

പച്ച ഉള്ളിയിലെ പെക്ടിന്‍ ( വെള്ളത്തില്‍ ലയിക്കുന്ന കൊളോയിഡല്‍ കാര്‍ബോ ഹൈഡ്രേറ്റ്)ക്യാന്‍സര്‍

ബാധകളെ, പ്രത്യേകിച്ച് വന്‍കുടലിലെ ക്യാന്‍സ

റിനെ ചെറുക്കാന്‍ സഹായിക്കും.

 സന്ധിവാതം

സന്ധിവാതം

പച്ച ഉള്ളിയിലെ ക്യുവെര്‍സെറ്റിന്‍ എന്ന ഘടകം രൂക്ഷമായ പ്രശ്നങ്ങള്‍ക്ക് പ്രതിവിധിയായി ഉപയോഗിക്കാം. സന്ധിവാതം, ആസ്ത്മ എന്നിവയ്ക്ക് ഫലപ്രദമായ പച്ചക്കറിയാണ് ഇത്.

ശാരീരികപ്രവര്‍ത്തനങ്ങളെ സജീവമാക്കുന്നു

ശാരീരികപ്രവര്‍ത്തനങ്ങളെ സജീവമാക്കുന്നു

സൂക്ഷ്മ പോഷകങ്ങളെ സംരക്ഷിച്ച് ശാരീരികപ്രവര്‍ത്തനങ്ങളെ സജീവമാക്കി നിര്‍ത്താന്‍ പച്ചഉള്ളി സഹായിക്കും.

കണ്ണുകള്‍

കണ്ണുകള്‍

കണ്ണു സംബന്ധമായ പ്രശ്നങ്ങള്‍ക്കും, രോഗങ്ങള്‍ക്കും പ്രതിവിധിയായി ഉള്ളി ഉപയോഗിക്കാം.

 ചുളിവുകള്‍ അകറ്റാം

ചുളിവുകള്‍ അകറ്റാം

പച്ച ഉള്ളിയിലെ അലിസിന്‍ എന്ന ഘടകം ചര്‍മ്മത്തിന് ഏറെ അനുയോജ്യമായതാണ്. ഇത് ചര്‍മ്മത്തില്‍ ചുളിവുകളുണ്ടാകുന്നത് ഒരു പരിധിവരെ തടയും.

Read more about: food ഭക്ഷണം
English summary

12 Benefits Of Green Onion

Spring onions are a very popular vegetable and they come in different varieties including white, yellow and red. These tender onion bulbs are great in taste and also rich in nutrients.
 
 
X
Desktop Bottom Promotion