For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്ട്രെസിന് ഭക്ഷണചികിത്സ

By Super
|

മാനസിക സംഘര്‍ഷം നിങ്ങളുടെ ജീവിതത്തെ ശല്യം ചെയ്യുന്നുണ്ടോ.വ്യായാമങ്ങള്‍ ചെയ്ത് സ്ട്രെസ്സ് ഒഴിവാക്കാന്‍ കഷ്ടപ്പെടുകയാണോ നിങ്ങള്‍..

പേടിക്കേണ്ട യോഗയും,ധ്യാനവും വ്യായാമവും മാത്രമല്ല നല്ല ഭക്ഷണം കൂടി സ്ട്രെസ്സിനെ ചെറുക്കാന്‍ ശരീരത്തിന് ആവശ്യമാണ്.സ്ട്രെസ്സിനെ വീടിനു വെളിയിലാക്കാന്‍ ഇനി പറയുന്ന 10 ഭക്ഷണങ്ങളെ വീട്ടിലേക്ക് സ്വാഗതം ചെയ്താല്‍ മതിയാകും.

പച്ചക്കറികള്‍

പച്ചക്കറികള്‍

ബ്രോക്കോളി,ചീര,കാബേജ് തുടങ്ങി പച്ചക്കറികള്‍ സ്ട്രെസ്സ് കുറയ്ക്കാന്‍ വളരെ നല്ലതാണ്. ബ്രോക്കോളിയില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ ബി കോപവും ഉത്കണ്ഠയും മറ്റ് പ്രശ്നങ്ങളും ഒഴിവാക്കി മനശാന്തിയുണ്ടാക്കാന്‍ സഹായിക്കുന്നതാണ്.ചീരയിലുള്ള വിറ്റാമിനുകളായ എ,സി,ഇ,കെ എന്നിവയും പൊട്ടാസ്യവും,അയേണും മൈഗ്രേന്‍, തളര്‍ച്ച എന്നിവ മാറ്റാന്‍ ഉത്തമമാണ്.

ബദാം

ബദാം

മാനസിക സമ്മര്‍ദ്ദം കുറയ്ക്കുന്നതിനും തലച്ചോറിന്‍റെ ആരോഗ്യത്തിനും ബദാം

വളരെ നല്ലതാണ്.മാനസികനിലയെ നിയന്ത്രിച്ച് പിരിമുറുക്കം ഒഴിവാക്കാന്‍ സഹായിക്കുന്ന വെറ്റമിന്‍ ബി2,ഇ,മഗ്നീഷ്യം,സിങ്ക് തുടങ്ങി ഘടകങ്ങള്‍ ആല്‍മണ്ടില്‍ അടങ്ങിയിട്ടുണ്ട്.പിസ്ത,വാള്‍നട്ട്,

തുടങ്ങി അണ്ടിപ്പരിപ്പുകളും രക്തസമ്മര്‍ദ്ദം താഴ്ത്തി മാനസിക സ്ട്രെസ്സിന് ആശ്വാസം നല്‍കുന്നതാണ്.

ടര്‍ക്കിക്കോഴി ഇറച്ചി

ടര്‍ക്കിക്കോഴി ഇറച്ചി

ശരീരത്തില്‍ മാനസികസമ്മര്‍ദ്ദത്തെ നിയന്ത്രിക്കുന്ന സെറാടോണിന്‍റെ അളവ് വര്‍ധിപ്പിച്ച് പിരിമുറുക്കം ഒഴിവാക്കുന്ന ട്രൈപ്റ്റോഫാനും അമിനോ ആസിഡും ടര്‍ക്കികോഴിയിറച്ചിയില്‍ അടങ്ങിയിട്ടുണ്ട്.

ആപ്രിക്കോട്

ആപ്രിക്കോട്

മഗ്നീഷ്യത്തിന്‍റെ അംശം അടങ്ങിയ ആപ്രിക്കോട്ട് ശരീരത്തില്‍ പേശികള്‍ക്ക് അയവ് വരുത്തുന്നതിനും പിരിമുറുക്കം കുറയ്ക്കുന്നതിനും സഹായിക്കുന്നു.മനശാന്തി ലഭിക്കാന്‍ സഹായിക്കുന്ന വൈറ്റമിന്‍ സി യും ആപ്രിക്കോട്ടിലുണ്ട്.

ഡാര്‍ക്ക് ചോക്ലേറ്റ്

ഡാര്‍ക്ക് ചോക്ലേറ്റ്

ഡാര്‍ക്ക് ചോക്ലേറ്റിന് മാനസിക സമ്മര്‍ദ്ദം കുറയ്ക്കാന്‍ സാധിക്കുമെന്നത് ശാസ്ത്രീയമായി കണ്ടെത്തിയതാണ്. ശരീരത്തില്‍ മാനസികനിലയെ നിയന്ത്രിക്കുന്ന സെറാടോണിന്‍റെ അളവ് വര്‍ധിപ്പിച്ചാണ് ചോക്ലേറ്റ് ഇത് സാധിക്കുന്നത്.

ഓറഞ്ച്

ഓറഞ്ച്

മാനസിക സമ്മര്‍ദ്ദം കുറയ്ക്കാനും രോഗപ്രതിരോധശേഷി കൂട്ടാനും ഓറഞ്ച് വളരെ നല്ലതാണ്.വൈറ്റമിന്‍ സി അടങ്ങിയ ഓറഞ്ച് മാനസിക പിരിമുറുക്കത്തിന് കാരണമായ ഹോര്‍മോണായ കോര്‍ട്ടിസോളിന്‍റെ അളവ് കുറയ്ക്കാന്‍ സഹായിക്കുന്നു.മാത്രമല്ല സംഘര്‍ഷം ഉണ്ടാകുമ്പോള്‍ ശരീരത്തിലെ രക്തസമ്മര്‍ദ്ദത്തിന്‍റെ തോത് നിയന്ത്രിച്ചു നിര്‍ത്താനും അതുവഴി പിരിമുറുക്കത്തിന് അയവ് വരുത്താനും ഓറഞ്ച് നല്ലതാണ്.

മത്സ്യം

മത്സ്യം

അയല,മത്തി,ട്യൂണ തുടങ്ങി മത്സ്യങ്ങള്‍ പോഷക സമ്പുഷ്ടം മാത്രമല്ല. ശരീരത്തില്‍ അഡ്രിനാലിന്‍റെ അളവ് കുറച്ച് മനസിനെ ശാന്തമാക്കാനുള്ള കഴിവും ഈ മത്സ്യങ്ങള്‍ക്കുണ്ട്.ഇതുകൂടാതെ പ്രോട്ടീനുകളും വലിയതോതില്‍ മത്സ്യത്തിലുണ്ട്.മത്യത്തിലടങ്ങിയ ഒമേഗ 3 ഫാറ്റി ആസിഡ് ശരീരത്തില്‍ സെറാടോണിന്‍റെ അളവ് കൂട്ടി മാനസിക സമ്മര്‍ദ്ദം ഒഴിവാക്കാന്‍ സഹായിക്കുന്നു.

ശതാവരി

ശതാവരി

മാനസികനില നിയന്ത്രിച്ച് മനശാന്തി നല്‍കുന്ന വൈറ്റമിന്‍ ബി ,ഫോളേറ്റ് തുടങ്ങി ഘടകങ്ങള്‍ ശതാവരിക്കിഴങ്ങില്‍ അടങ്ങിയിട്ടുണ്ട്. സംവേദനത്തിനായി നാഡീതന്തുക്കള്‍ ഉത്പാദിപ്പിക്കുന്ന രസങ്ങളായ ഡോപാമൈന്‍,സെറാടോണിന്‍,നോര്‍പൈന്‍പ്രൈന്‍ തുടങ്ങിയവയുടെ ഉദ്പാദനത്തിന് സഹായിക്കുന്ന ഘടകമാണ് ഫോളേറ്റ്. ഇത് ഈ രസങ്ങളുടെ ഉദ്പാദനത്തെ സഹായിക്കുകയും അതുവഴി മാനസിക സമ്മര്‍ദ്ദം കുറയ്ക്കുകയും ചെയ്യുന്നു.

അവോക്കാഡോ,വാഴപ്പഴം

അവോക്കാഡോ,വാഴപ്പഴം

ശരീരത്തില്‍ രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കുന്ന പോട്ടാസ്യം അവോക്കാഡോയിലും വാഴപ്പഴത്തിലും അടങ്ങിയിട്ടുണ്ട്.ഇത് ശരീരത്തിന് ശക്തി പകരുകയും മാനസികവും ശാരിരികവുമായി ഉല്ലാസം നല്‍കുകയും ചെയ്യുന്നു.

 ധാന്യങ്ങള്‍

ധാന്യങ്ങള്‍

കാര്‍ബോഹൈഡ്രേറ്റുകള്‍ ധാരാളമായി അടങ്ങിയ ധാന്യങ്ങള്‍ ശരീരത്തിന് ഊര്‍ജ്ജം നല്‍കുകയും ഒപ്പം സെറാടോണിന്‍റെ അളവ് വര്‍ധിപ്പിച്ച് രക്തസമ്മര്‍ദ്ദം നിലനിര്‍ത്തുകയും മനശാന്തി ഉണ്ടാക്കുകയും ചെയ്യുന്നു.

English summary

സ്ട്രെസിന് ഭക്ഷണചികിത്സ

Has stress taken a toll on your happy life? Are you tired of handling stress through time-consuming exercises? Fret not! You can beat stress just by eating the right foods.
 
X
Desktop Bottom Promotion