For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആരോഗ്യം തരുന്ന ഭക്ഷണം കഴിക്കാം

By Super
|

പഴങ്ങളായാലും പച്ചക്കറികളായാലും എല്ലാ മാര്‍ക്കറ്റുകളിലും എല്ലാം സുലഭമാണിന്ന്.എല്ലാം വാങ്ങിക്കഴിക്കുന്നതല്ല ഇതില്‍ ആരോഗ്യത്തിന് പറ്റിയത് കണ്ടുപിടിച്ചു കഴിക്കുക എന്നതാണ് പ്രധാനം.നമ്മുടെ ആരോഗ്യത്തിന് അത്യാവശ്യമായ ഭക്ഷണങ്ങളെക്കുറിച്ച് അറിയേണ്ടേ.ഇതാ നോക്കൂ

വാഴപ്പഴം

വാഴപ്പഴം

ആരോഗ്യത്തിന് അത്യാവശ്യമായ മധുരവും കാര്‍ബോഹൈഡ്രേറ്റുകളും കൊണ്ട് സമ്പന്നമാണ് വാഴപ്പഴം.ഇതുകൂടാതെ വലിയതോതില്‍ വിറ്റാമിന്‍ സിയും ബി 6 ഉം വാഴപ്പഴത്തില്‍ അടങ്ങിയിട്ടുണ്ട്. ഹൃദയാരോഗ്യത്തിന് അത്യാവശ്യമായ പൊട്ടാസ്യം ആണ് വാഴപ്പഴത്തിലെ മറ്റൊരു ഘടകം.

പൈന്‍ നട്സ്

പൈന്‍ നട്സ്

പ്രോട്ടീനുകളാല്‍ സമ്പുഷ്ടമാണ് പൈന്‍ നട്സ്.വിശപ്പ് ശമിപ്പിക്കാനുള്ള കഴിവ് ഇതിനുണ്ട്.പച്ചക്കറികള്‍ക്കൊപ്പവും സോസുകളില്‍ ചേര്‍ത്തും പൈന്‍ നട്സ് കഴിക്കാം.ആരോഗ്യദായകമായ സ്നാക്സായും ഭക്ഷണത്തോടൊപ്പവും ഇത് ഉപയോഗിക്കാം.

അച്ചാറുകള്‍

അച്ചാറുകള്‍

അച്ചാറുകള്‍ ദുര്‍മേദസ്സിന് കാരണമാകുമെന്നായിരിക്കും നിങ്ങള്‍ ഇതുവരെ കേട്ടിരിക്കുക.എന്നാല്‍ കേട്ടതില്‍ പാതിയേ ശരിയുള്ളൂ. അച്ചാറുകള്‍ മിതമായ അളവില്‍ കഴിച്ചാല്‍ അപകടത്തേക്കാള്‍ നല്ലതേ വരൂ.കാരണം ഇതിലടങ്ങിയ വിനാഗിരി തന്നെ. ഇത് ശരീരത്തില്‍ അന്നജത്തിന്‍റെ ദഹനം കുറയ്ക്കാന്‍ സഹായിക്കുന്നു.

നിലക്കടല വെണ്ണ

നിലക്കടല വെണ്ണ

നിലക്കടല വെണ്ണ ഈ ലിസ്റ്റില്‍ പെടുമെന്ന് നിങ്ങള്‍ ഒരിക്കലും വിചാരിച്ചുകാണില്ല അല്ലേ. എന്നാല്‍ പ്രോട്ടിനും,വിറ്റമിന്‍ ഇയും ഒപ്പം നാരും അടങ്ങിയ നിലക്കടല വെണ്ണയെ ഈ ലിസ്റ്റില്‍ നിന്നും മാറ്റി നിര്‍ത്താനാവില്ലെന്നതാണ് സത്യം. ശരീരത്തിന് അത്യാവശ്യത്തിനുള്ള കലോറി നല്‍കാന്‍ ഇതിനു സാധിക്കുമെന്നതുകൊണ്ട് തന്നെ ഇത് ഇനി മുതല്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍ മറക്കേണ്ട.

കാപ്പി

കാപ്പി

കാപ്പി അധികം കുടിച്ചാലുണ്ടാകുന്ന ദോഷങ്ങളെക്കുറിച്ച് നിങ്ങള്‍ എന്തായാലും ഒരുപാട് കേട്ടിരിക്കും. എന്നാലിതാ കേട്ടോളൂ കാപ്പിയുടെ നല്ല ഗുണങ്ങള്‍... കാപ്പിയിലടങ്ങിയിരിക്കുന്ന ആന്‍റി ഓകാസിഡന്‍റുകള്‍ ശരീരത്തിന് രോഗങ്ങളോട് മല്ലിടാനുള്ള പ്രതിരോധശേഷി നല്‍കുന്നതാണ്.അതിനപ്പുറം രക്തത്തില്‍ ഇന്‍സുലിന്‍റെ കുറവ് മൂലമുണ്ടാകുന്ന പ്രമേഹത്തെ തടുക്കാനും കാപ്പിയ്ക്ക് കഴിയും. മനസിലായില്ലേ അമിതമല്ലെങ്കില്‍ കാപ്പി അമൃത് തന്നെ.

മുട്ട

മുട്ട

വൈറ്റമിന്‍ എ,ഡി,പ്രോട്ടീന്‍,ആന്‍റി ഓക്സിഡന്‍റ് തുടങ്ങി ശരീരത്തിനാവശ്യമായ പല ഘടകങ്ങളും അടങ്ങയ ഭക്ഷണമാണ് മുട്ട. അതുകൊണ്ട് തന്നെ മുട്ടയെ സ്ഥിരം മെനുവില്‍ നിന്നും പുറത്താക്കുകയേ അരുത്.

ഉരുളക്കിഴങ്ങ്

ഉരുളക്കിഴങ്ങ്

അന്നജത്തിന്‍റെ അളവ് കൂടുതലായി അടങ്ങിയ ഭക്ഷണം എന്ന നിലയില്‍ പലരും ഒഴിവാക്കുന്ന ഒന്നാണ് ഉരുളക്കിഴങ്ങ്.എന്നാല്‍ ആരോഗ്യത്തിന് ഉരുളക്കിഴങ്ങും കൂടിയേ തീരൂ.ഉരുളക്കിഴങ്ങില്‍ ശരീരത്തിനാവശ്യമായ വൈറ്റമിനുകളും പ്രോട്ടീനും നാരും,അയേണുമെല്ലാം വലിയതോതില്‍ അടങ്ങിയിട്ടുണ്ട്.

 കോഴിയിറച്ചി

കോഴിയിറച്ചി

ചിക്കന്‍ ബ്രെസ്റ്റില്‍ കൂടിയതോതില്‍ അപൂരിത കൊഴുപ്പ് അടങ്ങിയിട്ടുണ്ട്. അതേസമയം ചിറകുഭാഗത്തെ മാംസം ആരോഗ്യദായകമാണ്. മാംസാഹാരം ഇഷ്ടപ്പെടുന്നവര്‍ക്ക് സ്ഥിരം മെനുവില്‍ ഉള്‍പ്പെടുത്താന്‍ ആദായകരമായ ഭക്ഷണവുമാണിത്.ആഴ്ച്ചയില്‍ രണ്ട് പ്രാവശ്യമെങ്കിലും ഇത് മെനുവില്‍ ഉള്‍പ്പെടുത്തുന്നത് വളരെ നല്ലതാണ്.

റെഡ് മീറ്റ്

റെഡ് മീറ്റ്

പൂരിത കൊഴുപ്പ് വലിയ തോതില്‍ അടങ്ങിയ റെഡ് മീറ്റ് ആരോഗ്യത്തിന് നല്ലതല്ലെന്നാണ് പൊതുവേ പറയപ്പെടുന്നത്. എന്നാല്‍ അടുത്തിടെ നടന്ന പഠനങ്ങളില്‍ തെളിഞ്ഞത് റെഡ് മീറ്റ് ശരീരത്തില്‍ പ്രോട്ടീനുകള്‍ ഉണ്ടാക്കുകയും ചയാപചയ പ്രവര്‍ത്തനങ്ങള്‍ക്ക് ആക്കം കൂട്ടുകയും ചെയ്യുമെന്നാണ്.അതേസമയം കൊഴുപ്പ് കൂടുതലായതുകൊണ്ട് തന്നെ പരിമിതമായ അളവില്‍ മാത്രമേ റെഡ് മീറ്റ് കഴിക്കാവൂ.

പാസ്ത

പാസ്ത

ഇഷ്ടഭക്ഷണമായ പാസ്തയും ഈ ലിസ്റ്റില്‍ കയറിയതില്‍ നിങ്ങള്‍ സന്തോഷിക്കുന്നുണ്ടാകും. കുറഞ്ഞ കൊഴുപ്പുള്ള പാസ്ത ആരോഗ്യത്തിന് വളരെ നല്ലതാണ്.ക്രീം കുറഞ്ഞ സോസ് കൂട്ടിയോ,നിറയെ പച്ചക്കറികള്‍ ചേര്‍ത്തോ രുചികരമായി പാസ്ത തയ്യാറാക്കി കഴിച്ചു തുടങ്ങൂ.മനസിലായില്ലേ ആരോഗ്യദായകമായ പല ഭക്ഷണങ്ങളും നിങ്ങളുടെ ഇഷ്ടഭക്ഷണം തന്നെയല്ലേ..

Read more about: food ഭക്ഷണം
English summary

10 foods healthy than you think

Knowing the right kind of food to eat for better health can be a confusing affair. This is especially so because the market is flooded with products and food items that are being sold as calorie-free or super-foods.
 
 
Story first published: Saturday, September 7, 2013, 18:41 [IST]
X
Desktop Bottom Promotion