For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ക്യാന്‍സര്‍ പ്രതിരോധത്തിന് ക്യാബേജ്

By Super
|

ക്യാന്‍സര്‍ പ്രതിരോധമടക്കം നിരവധി ഗുണങ്ങളുള്ള പച്ചക്കറിയാണ് ബ്രാസിക്ക കുടുംബത്തില്‍ പെട്ട ക്യാബേജ്.
ബ്രോക്കോളി, കോളിഫ്ളവര്‍, ബ്രസല്‍സ്പ്രൗട്ട് എന്നിവയാണ് ഈ കുടുംബത്തിലെ മറ്റുഅംഗങ്ങള്‍. കിഴക്കന്‍ മെഡിറ്ററേനിയന്‍, ഏഷ്യാ മൈനര്‍ പ്രദേശങ്ങളില്‍ നിന്ന് എത്തിയതെന്ന് കരുതുന്ന വലിയ, ഉരുണ്ട, ഇലയോട് കൂടിയ വര്‍ഷം മുഴുവന്‍ ലഭിക്കുന്ന ഈ പച്ചക്കറി ആരോഗ്യദായകമായ ഭക്ഷണമാണ്.

ചുവപ്പും പച്ചയും നിറങ്ങളിലുള്ള കാബേജ് വേണമെങ്കില്‍ പച്ചക്കും അല്ളെങ്കില്‍ രുചികരമായി വിവിധ രീതികളില്‍ പാചകം ചെയ്തും കഴിക്കാം. വൈറ്റമിനാലും ഇരുമ്പിനാലും പൊട്ടാസ്യത്താലും സമ്പന്നമായ ക്യാബേജിന് വിവിധ നാടുകളിലെ ഭക്ഷണരീതികളില്‍ സുപ്രധാന സ്ഥാനമാണ് ഉള്ളത്.

ക്യാബേജിന്റെ 10 ഗുണങ്ങള്‍

ക്യാന്‍സര്‍ പ്രതിരോധം

ക്യാന്‍സര്‍ പ്രതിരോധം

ക്യാബേജില്‍ അടങ്ങിയിരിക്കുന്ന ഡിന്‍ഡോളില്‍ മീതേന്‍ (DIM), സിനിഗ്രിന്‍, ലൂപിയോള്‍, സള്‍ഫോറഫേന്‍, ഇന്‍ഡോള്‍ ത്രീ, കാര്‍ബിനോള്‍ എന്നിവ ക്യാന്‍സറിന് കാരണമാകുന്ന കോശങ്ങളുടെ വളര്‍ച്ചയെ പ്രതിരോധിക്കുന്നു. ഇതില്‍ സള്‍ഫോറഫേനും കാര്‍ബിനോളും കാന്‍സര്‍ പ്രതിരോധം വളര്‍ത്തുന്നതാണ്.

രോഗപ്രതിരോധ ശക്തി വര്‍ധിപ്പിക്കും

രോഗപ്രതിരോധ ശക്തി വര്‍ധിപ്പിക്കും

വൈറ്റമിന്‍ സി കൊണ്ട് സമ്പന്നമാണ് കാബേജ്. രോഗപ്രതിരോധ ശക്തി വര്‍ധിപ്പിക്കുന്നതിനൊപ്പം ശരീരത്തില്‍ ഫ്രീ റാഡിക്കലുകളുടെ ഉല്‍പ്പാദനം പ്രതിരോധിക്കാനും ഇത് കാരണമാകും.

കോശങ്ങളുടെ തകരാര്‍ പരിഹരിക്കും

കോശങ്ങളുടെ തകരാര്‍ പരിഹരിക്കും

കോശങ്ങളുടെ തകരാര്‍ മൂലവും മറ്റും ഉണ്ടാകുന്ന ഇന്‍ഫ്ളാമേറ്ററി പ്രശ്നം പരിഹരിക്കാന്‍ക്യാബേജ് നല്ലതാണ്. കാബേജില്‍ അടങ്ങിയ അമിനോ ആസിഡാണ് ഇതിനെ പ്രതിരോധിക്കുക.

തിമിര സാധ്യത അകറ്റും

തിമിര സാധ്യത അകറ്റും

കാബേജില്‍ അടങ്ങിയിട്ടുള്ള ബീറ്റാ കരോട്ടീന്‍ കണ്ണുകളിലെ കോശങ്ങളുടെ നാശം തടയുകയും ഇതുവഴി തിമിര സാധ്യതയെ അകറ്റുകയും ചെയ്യുന്നു.

അള്‍ഷമേഴ്സ് പ്രതിരോധം

അള്‍ഷമേഴ്സ് പ്രതിരോധം

അള്‍ഷമേഴ്സ് പ്രതിരോധം പ്രതിരോധം - ക്യാബേജ് പ്രത്യേകിച്ച് ചുമന്നത് മറവി രോഗത്തിനുള്ള സാധ്യത കുറക്കുമെന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്. കാബേജില്‍ അടങ്ങിയിരിക്കുന്ന വൈറ്റമിന്‍ കെയാണ് മറവിരോഗത്തിന് (അള്‍ഷമേഴ്സ്) പ്രതിരോധ കവചമൊരുക്കുക.

പെപ്റ്റിക്ക് അള്‍സര്‍ ചികില്‍സക്ക് നല്ലത്

പെപ്റ്റിക്ക് അള്‍സര്‍ ചികില്‍സക്ക് നല്ലത്

പെപ്റ്റിക്ക് അള്‍സറിനുള്ള ചികില്‍സക്ക് ഏറ്റവും നല്ല മരുന്നാണ് ക്യാബേജ്. കൂടിയ അളവില്‍ ഗ്ളൂട്ടാമിന്‍ അടങ്ങിയ ജ്യൂസ് കുടിക്കുന്നത് വഴി അള്‍സര്‍ സാധ്യത കുറക്കാം.

ഭാരം കുറക്കാന്‍

ഭാരം കുറക്കാന്‍

ഭാരം കുറക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഒരു മടിയുമില്ലാതെ ക്യാബേജ് വിഭവങ്ങളെ ആശ്രയിക്കാം. ഒരു കപ്പ് പാകം ചെയ്ത കാബേജില്‍ 33 കലോറി മാത്രമാണ് അടങ്ങിയിട്ടുള്ളത്. ഒരു കപ്പ് കാബേജ് സൂപ്പ് എപ്പോഴും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കുക.

മലബന്ധത്തില്‍ നിന്ന് ആശ്വാസം

മലബന്ധത്തില്‍ നിന്ന് ആശ്വാസം

മലബന്ധത്തില്‍ നിന്ന് ആശ്വാസം - കൂടിയ അളവില്‍ നാരുകള്‍ അടങ്ങിയതിനാല്‍ ഭക്ഷണം പൂര്‍ണമായ അളവില്‍ ദഹിക്കും. ഇതുവഴി മലബന്ധത്തില്‍ നിന്ന് ആശ്വാസം ലഭിക്കും.

തൊലിയുടെ സംരക്ഷണം

തൊലിയുടെ സംരക്ഷണം

തൊലിയുടെ സംരക്ഷണം- ക്യാബേജില്‍ അടങ്ങിയ ആന്‍റി ഓക്സിഡന്‍റുകള്‍ തൊലിയെ ഫ്രീ റാഡിക്കലുകളില്‍ നിന്ന് സംരക്ഷിക്കും. അതുവഴി തൊലി്യെ പ്രായമാകാതെ കാത്തുസൂക്ഷിക്കാം.

മസിലുകളുടെ വേദനയില്‍ നിന്ന് രക്ഷ

മസിലുകളുടെ വേദനയില്‍ നിന്ന് രക്ഷ

ക്യാബേജില്‍ അടങ്ങിയ ലാക്ടിക്ക് ആസിഡ് മസിലുകളുടെ വേദനയില്‍ നിന്ന് ശരീരത്തിന് മോചനം നല്‍കും.

English summary

Best Benefits Of Cabbages

Several varieties of cabbage are available to choose from such as red and green cabbages. Being rich in vitamins, iron and potassium and low in calories, they are widely used in both eastern and western cuisines.
 
 
X
Desktop Bottom Promotion