ചൈനീസ് ഫുഡ് കഴിയ്ക്കുമ്പോള്‍.....

Posted by:
Updated: Saturday, December 22, 2012, 11:33 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

ചൈനീസ് ഭക്ഷണം ഇഷ്ടമില്ലാത്തവര്‍ വളറെ കുറവാണ്. ചോപ്‌സിയും നൂഡില്‍സുമെല്ലാം കൊച്ചുകുട്ടികള്‍ പോലും ഏറ്റവും ആവശ്യപ്പെടുന്ന ഭക്ഷണങ്ങളാണ്. ചൈനീസ് ഭക്ഷണം ഇന്ത്യയുള്‍പ്പെടെ മിക്കവാറും എല്ലാ രാജ്യങ്ങളിലും അംഗീകരിക്കപ്പെട്ടിട്ടുള്ളതാണ്.

ചൈനീസ് ഭക്ഷണവും പാചകരീതിയും ആരോഗ്യത്തിന് നല്ലതാണോ എന്ന ചോദ്യം ഇത്തരം ഭക്ഷണം ഇഷ്ടപ്പെടുന്നവര്‍ പോലും തനിയെ ചോദിക്കുന്നുണ്ടാകും. ഉണ്ടാക്കുന്ന രീതിയെ ആശ്രയിച്ചിരിക്കും ഏതു ഭക്ഷണത്തിന്റേയും ഗുണം. എണ്ണയില്‍ വറുത്ത ചൈനീസ് ഭക്ഷണം ആരോഗ്യത്തിന് നല്ലതല്ല. ചൈനീസ് മാത്രമല്ലാ, ഏതു ഭക്ഷണമാണെങ്കിലും എണ്ണയില്‍ വറുത്തു കഴിച്ചാല്‍ ആരോഗ്യത്തിന് നല്ലതല്ല. ചില ചൈനീസ് ഭക്ഷണങ്ങള്‍ റൈസ് ബ്രാന്‍ ഓയിലിലാണ് പാചകം ചെയ്യാറ്. കൊഴുപ്പധികമായതു കൊണ്ട് ഇത് ആരോഗ്യത്തിന് തീരെ നല്ലതല്ല.

ചൈനീസ് ഫുഡ് കഴിയ്ക്കുമ്പോള്‍.....

ചില ചൈനീസ് ഭക്ഷണങ്ങള്‍ പാചകം ചെയ്യുന്ന രീതി തന്ന വ്യത്യസ്തമാണ്. ഫ്രൈഡ് റൈസ് എല്ലാവര്‍ക്കും പരിചയമുള്ള ഭക്ഷണമാണ്. ഇവിടെ ഇത് എണ്ണ ഉപയോഗിച്ചാണ് ഉണ്ടാക്കുന്നത്. എന്നാല്‍ ശരിയായ ചൈനീസ് പാചകരീതിയില്‍ ഇത് ആവ്ി കയറ്റിയാണ് ഉണ്ടാക്കുന്നത്. ആവി കയറ്റിയ ഒരു ഭക്ഷണവും ശരീരത്തിന് കേടല്ല. രുചി കൂട്ടാനും വില്‍പന കൂട്ടാനുമാണ് ഫ്രൈഡ് റൈസില്‍ എണ്ണ ഉപയോഗിക്കുന്നത്.

സ്റ്റിര്‍ ഫ്രൈഡ് എന്ന വാക്ക് ചില ചൈനീസ് മെനുവില്‍ കാണാം. ധൈര്യമായി ഇത്തരം ഭക്ഷണം വാങ്ങി കഴിക്കാം. വളരെ ചുരുങ്ങിയ സമയം ഏറ്റവും കുറവ് എണ്ണ ഉപയോഗിച്ചാണ് ഇത്തരം ഭക്ഷണം ഉണ്ടാക്കുന്നത്. ഇത് ആരോഗ്യത്തിന് കേടല്ല. ചൈനീസ് പാചകരീതിയില്‍ മാത്രമേ ഇത്തരം ഒരു പാചകരീതിയുമുള്ളൂ.

ചൈനീസ് ഭക്ഷണങ്ങളില്‍ ധാരാളമായി സോസ് ഉപയോഗിക്കാറുണ്ട്. റെഡിമെയ്ഡ് സോസുകള്‍ ഉപയോഗിക്കുന്നത് ദോഷം തന്നെയാണ്. എന്നാല്‍ ചിലപ്പോള്‍ തനതായ സ്വാദു ലഭിക്കുവാനായി ചൈനീസ് രീതിയില്‍ തന്നെ സോസുകള്‍ തയ്യാറാക്കാറുണ്ട്. ഇത് കൃത്രിമമാര്‍ഗങ്ങള്‍ ഉപയോഗിച്ചല്ല. ഇത്തരം സോസുകള്‍ ശരീരത്തിന് ദോഷം ചെയ്യുന്നില്ല.

സൂപ്പ് ചൈനീസ് ഭക്ഷണരീതിയിലെ ഒരു പ്രധാന ഭക്ഷണമാണ്. ഇത് നിറയെ പോഷകങ്ങളടങ്ങിയതു കൊണ്ട് കഴിക്കുകയുമാവാം.

ചൈനീസ് പാചകരീതിയില്‍ ചിലപ്പോള്‍ അജിനോമോട്ടോ ഉപയോഗിക്കാറുണ്ട്. ഇത് ആരോഗ്യത്തിന് നല്ലതല്ല. ചൈനീസ് ഭക്ഷണത്തിന് ഓര്‍ഡര്‍ ചെയ്യുമ്പോള്‍ അത് അജിനോമോട്ടോ ചേര്‍ത്തതല്ലെന്ന് ഉറപ്പു വരുത്തുക.

Read more about: food, ഭക്ഷണം
Story first published:  Saturday, December 22, 2012, 11:30 [IST]
English summary

Chinese Food, Health, Food, Body,ഭക്ഷണം

chinese food including noodles are favourite for both kids and adults. But this creates lot of health problems
Write Comments

Subscribe Newsletter
AIFW autumn winter 2015
Boldsky ഇ-സ്റ്റോര്‍