For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗ്രില്‍ ചെയ്യാവുന്ന ഭക്ഷണസാധനങ്ങള്‍

|

ഭക്ഷണം വറുത്തു കഴിയ്ക്കുന്നത് ആരോഗ്യത്തിന് ദോഷകരമാണെന്ന് എല്ലാവര്‍ക്കുമറിയാം. ഈ തിരിച്ചിറിവു കാരണം പലരും ഇപ്പോള്‍ തെരഞ്ഞെടുക്കുന്ന മാര്‍ഗമാണ് ഭക്ഷണസാധനങ്ങള്‍ ഗ്രില്‍ ചെയ്യുകയെന്നത്.

എന്നാല്‍ എല്ലാതരം ഭക്ഷണങ്ങളും ഗ്രില്‍ ചെയ്തു കഴിയ്ക്കുന്നത് സ്വാദുണ്ടാക്കില്ല. ചില തരം ഭക്ഷണങ്ങളുണ്ട്, ഗ്രില്‍ ചെയ്തു കഴിയ്ക്കുമ്പോള്‍ സ്വാദുണ്ടാവുന്നത്. ഇത്തരം ഭക്ഷണങ്ങളെപ്പറ്റി അറിയൂ.

ഗ്രില്‍ ചെയ്യാവുന്ന ഭക്ഷണസാധനങ്ങള്‍

ഗ്രില്‍ ചെയ്യാവുന്ന ഭക്ഷണസാധനങ്ങള്‍

പനീര്‍ ആരോഗ്യഗുണങ്ങള്‍ ഏറെയുള്ളൊരു ഭക്ഷണമാണ്. രുചികരമായ പനീര്‍ ടിക്ക ഗ്രില്‍ ചെയ്തുണ്ടാക്കാം. പനീര്‍ ക്യൂബുകളില്‍ ടിക്കയ്ക്കാവശ്യമായ മസാലകള്‍ പുരട്ടി ഗ്രില്‍ ചെയ്‌തെടുത്താല്‍ രുചികരമായ വിഭവം തയ്യാറായി.

ചിക്കന്‍

ചിക്കന്‍

ചിക്കന്‍ പ്രേമികള്‍ക്ക് ആരോഗ്യകരമായി ചിക്കന്‍ പാചകം ചെയ്യാനുള്ള വഴിയാണ് ചിക്കന്‍ ഗ്രില്‍ ചെയ്ത് കഴിയ്ക്കുന്നത്. സ്വാദിനും കുറവുണ്ടാകില്ല.

 മീന്‍

മീന്‍

മീനും ഇതുപോലെ ഗ്രില്‍ ചെയ്തു കഴിയ്ക്കാം. മീന്‍ വറുക്കുന്നതിന് പകരമാണിത്. മീനിന് ആരോഗ്യവശങ്ങള്‍ ഏറെയുണ്ടെങ്കിലും ഇത് വറുത്താല്‍ ഈ ഗുണം പോവുകയാണ് ചെയ്യുക.

മഷ്‌റൂം

മഷ്‌റൂം

മഷ്‌റൂം ഇതുപോലെ ഗ്രില്‍ ചെയ്ത് കഴിയ്ക്കാവുന്ന ഒരു ഭക്ഷണസാധനമാണ്. ഇതില്‍ ആവശ്യമുള്ള മസാലകള്‍ പുരട്ടി 5 മിനിറ്റ് നേരം ഗ്രില്‍ ചെയ്താല്‍ മതിയാകും.

ക്യാപ്‌സിക്കം

ക്യാപ്‌സിക്കം

ക്യാപ്‌സിക്കവും ഇതുപോലെ ഗ്രില്‍ ചെയ്യാന്‍ പറ്റിയ ഭക്ഷണസാധനം തന്നെയാണ.് ഇത് കുറഞ്ഞ ചൂടില്‍ കൂടുതല്‍ സമയം ഗ്രില്‍ ചെയ്യേണ്ടി വരും.

ചെമ്മീന്‍

ചെമ്മീന്‍

വറുത്ത ചെമ്മീന് പ്രിയമേറും. എന്നാല്‍ ആരോഗ്യത്തിന് വലിയ ഗുണമൊന്നും ചെയ്യില്ല. ചെമ്മീന്‍ മസാലകളെല്ലാം പുരട്ടി ഗ്രില്‍ ചെയ്യാന്‍ സാധിക്കും.

സവാള

സവാള

സവാളയും ഇങ്ങനെ ഗ്രില്‍ ചെയ്യാന്‍ പറ്റിയ ഭക്ഷണം തന്നെയാണ്. ഇതില്‍ അല്‍പം വിനെഗര്‍ പുരട്ടി ഗ്രില്‍ ചെയ്താല്‍ സ്വാദേറും. ഭക്ഷണസാധനങ്ങള്‍ അലങ്കരിക്കാന്‍ ഉപയോഗിക്കുന്ന സവാള ഈ രീതിയില്‍ ഉപയോഗിക്കാം.

ഉരുളക്കിഴങ്ങ്

ഉരുളക്കിഴങ്ങ്

ഉരുളക്കിഴങ്ങും ഗ്രില്‍ ചെയ്യാന്‍ സാധിക്കുന്ന ഭക്ഷണസാധനം തന്നെയാണ്. ഉരുളക്കിഴങ്ങ് വറുക്കുന്നതിന് പകരം അല്‍പം കുരുമുളുകപൊടി, ഉപ്പ് എന്നിവയെല്ലാം പുരട്ടി ഗ്രില്‍ ചെയ്തു നോക്കൂ. സ്വാദേറും.

വഴുതനങ്ങ

വഴുതനങ്ങ

വഴുതനങ്ങയും ഗ്രില്‍ ചെയ്യാന്‍ പറ്റിയ ഭക്ഷണം തന്നെ. ഇതിന്റെ ഉള്‍ഭാഗം നീക്കി മസാലകള്‍ നിറച്ച് ഗ്രില്‍് ചെയ്താല്‍ സ്വാദേറും. അല്ലെങ്കില്‍ കഷ്ണങ്ങളായി മുറിച്ച് മസാല പുരട്ടി ഗ്രില്‍ ചെയ്യുകയുമാകാം.

തക്കാളി

തക്കാളി

തക്കാളിയും ഗ്രില്‍ ചെയ്യാന്‍ പറ്റിയൊരു ഭക്ഷണസാധനമാണ്. തക്കാളി മറ്റു ഭക്ഷണങ്ങള്‍ കഴിയ്ക്കുമ്പോള്‍ ഗ്രില്‍ ചെയ്ത് ഇതിന്റെ കൂടെ അലങ്കരിക്കുവാന്‍ നല്ലതാണ.്

Read more about: food ഭക്ഷണം
English summary

Food, Health, Body, Grilled Food, Prawn, Mushroom, ഭക്ഷണം, ആരോഗ്യം, ശരീരം, ആരോഗ്യം, ഗ്രില്‍, ചെമ്മീന്‍, മഷ്‌റൂം

We all know that grilling is a healthy way of cooking. That is why the whole world is consciously trying to move towards grilling instead of frying. Grilling is considered healthy because you can cook food with minimal oil using this method. Whatever extra oil is there gets drained away. However, this healthy way of cooking cannot be used to cook all foods; that is, all foods cannot be grilled.
Story first published: Thursday, November 29, 2012, 11:49 [IST]
X
Desktop Bottom Promotion