ബട്ടറോ നല്ലത്, മാര്‍ഗ്രെയ്‌നോ?

Posted by:
Updated: Thursday, December 13, 2012, 12:12 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

നെയ്യിന് ഇപ്പോള്‍ പല വകഭേദങ്ങളുമുണ്ട്. ബട്ടര്‍, മാര്‍ഗ്രെയ്ന്‍ എന്നിവ ഇവയില്‍ ചിലതു മാത്രം.

ബട്ടറിന്റെയും മാര്‍ഗ്രെയ്‌ന്റേയും കാര്യമെടുക്കാം. ഇതില്‍ കൂടുതല്‍ ആരോഗ്യകരം ഏതാണെന്നതിനെ സംബന്ധിച്ച് പലര്‍ക്കും സംശയം കാണും.

പാലില്‍ നിന്നെടുക്കുന്ന ശുദ്ധമായ ഒന്നാണ് ബട്ടറെന്നു പറയാം. എന്നാല്‍ മാര്‍ഗ്രെയ്‌നാകട്ടെ, വെജിറ്റബിള്‍ ഫാറ്റെന്നു പറയാം. എന്നാല്‍ ഇതില്‍ കൊഴുപ്പിന്റെ അംശം ബട്ടറിനേക്കാളും കുറവായതു കൊണ്ട് പലരും ഉപയോഗിക്കുന്നു.

ബട്ടറോ നല്ലത്, മാര്‍ഗ്രെയ്‌നോ?

കൊഴുപ്പു കുറവാണെങ്കിലും പലതരം മാര്‍ഗ്രെയ്‌നുകളിലും ഫാറ്റിന്റെ ഏറ്റവും ദോഷകരമായ ട്രാന്‍സ്ഫാറ്റുകള്‍ അടങ്ങിയിട്ടുണ്ട്. എന്നാല്‍ ബട്ടറില്‍ ട്രാന്‍സ്ഫാറ്റുകള്‍ തീരെ കുറവാണ്. അടങ്ങിയിട്ടില്ലെന്നു തന്നെ പറയാം.

ചില മാര്‍ഗ്രെയ്‌നകളില്‍ ഒമേഗ ത്രീ ഫാറ്റി ആസിഡുകള്‍ അടങ്ങിയിട്ടുള്ളതായി തെളിഞ്ഞിട്ടുണ്ട്. ഇവ ആരോഗ്യത്തിന് നന്നാണെന്ന കാര്യത്തില്‍ സംശയം വേണ്ട. എന്നാല്‍ ഇതില്‍ കൂടുതല്‍ ഒമേഗ ത്രീ ഫാറ്റി ആസിഡുകള്‍ മത്സ്യത്തില്‍ അടങ്ങിയിട്ടുണ്ട്.

മാര്‍ഗ്രെയ്‌ന് പ്രത്യേക സ്വാദോ ഗന്ധമോ ഇല്ല. ഇതുകൊണ്ടു തന്നെ ഭക്ഷണസാധനങ്ങള്‍ക്ക് ഇത്തരം ഗുണങ്ങള്‍ ലഭിക്കണമെങ്കില്‍ ബട്ടര്‍ തന്നെ ഉപയോഗിക്കണം.

കൊഴുപ്പു ശരീരത്തിന് ദോഷം ചെയ്യുമെങ്കിലും നല്ല കൊഴുപ്പ് ശരീരത്തിന് അത്യാവശ്യമാണ്. ബട്ടറില്‍ ഇത് അടങ്ങിയിട്ടുമുണ്ട്.

ബട്ടര്‍ നല്ല ശുദ്ധമായി നമുക്കു തന്നെ ഉണ്ടാക്കാമെന്നതാണ് മറ്റൊരു ഗുണം. ഇത് പാകത്തിനു കഴിയ്ക്കുകയാണെങ്കില്‍ ദോഷം വരില്ല. മാത്രമല്ല, കുട്ടികള്‍ക്ക് പറ്റിയ ഏറ്റവും നല്ലൊരു ഭക്ഷണമാണ് ബട്ടര്‍.ബട്ടറിനെ അപേക്ഷിച്ച് മാര്‍ഗ്രെയ്ന്‍ കട്ട പിടിക്കില്ലെന്ന ഒരു ഗുണമുണ്ട്. ഇതുകൊണ്ട് ഇത് ബ്രെഡിലും മറ്റും പുരട്ടാന്‍ എളുപ്പവുമാണ്.

കൃത്രിമത്വം കലരാത്ത ബട്ടര്‍ തന്നെയാണ് മാര്‍ഗ്രെയ്‌നേക്കാളും ഗുണകരമെന്ന കാര്യത്തില്‍ സംശയം വേണ്ട. കഴിയ്ക്കുമ്പോള്‍ പാകത്തിനു കഴിയ്ക്കണമെന്നു മാത്രം.

Story first published:  Wednesday, November 14, 2012, 16:55 [IST]
English summary

Health, Body, Food, Butter, Margarine, Fat, ആരോഗ്യം, ശരീരം, ഭക്ഷണം, ബട്ടര്‍, മാര്‍ഗ്രെയ്ന്‍, കൊഴുപ്പ്, ഫാറ്റ്

Is margarine really healthy when compared to butter or its a myth built by commercial companies to sell their products. Here are some of the things you need to know about the both, butter and margarine.
Write Comments

Subscribe Newsletter
Boldsky ഇ-സ്റ്റോര്‍