Thought for the day
Your page will load in ...
Close Ad X
Advertisement
Englishहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

ഉപ്പു കുറയ്ക്കാന്‍ ചില സൂത്രങ്ങള്‍

Posted by:
Updated: Thursday, December 13, 2012, 15:24 [IST]

ഉപ്പ് രക്തസമ്മര്‍ദത്തിന്റെ ഏറ്റവും വലിയ ശത്രുവാണ്. എന്നാല്‍ ഉപ്പില്ലാതെ ഭക്ഷണത്തിന് രുചി കിട്ടില്ലെന്ന് പറയുന്നവരുമുണ്ട്.

ഇത്തരം അരുചി ഒഴിവാക്കാനും എന്നാല്‍ ഉപ്പ് ഒഴിവാക്കാനും സഹായിക്കുന്ന മറ്റു ചില വഴികളെക്കുറിച്ച് അറിയൂ.

{photo-feature}

ഉപ്പിത്തിരി കുറഞ്ഞാലും ഭക്ഷണത്തിന് സ്വാദു നല്‍കുന്ന ഒരു സംഗതിയാണ് കുരുമുളകുപൊടി. കടകളില്‍ നിന്നും വാങ്ങുന്ന കുരുമുളകുപൊടിയ്ക്ക് അധികം സ്വാദുണ്ടായെന്നു വരില്ല. കുരുമുളക് വീട്ടില്‍ തന്നെ ഉണക്കി പൊടിയ്ക്കുന്നതാണ് നല്ലത്. ഇത് ഭക്ഷണത്തിന്റെ രുചി വര്‍ദ്ധിപ്പിക്കുന്ന ഒരു ഘടകമാണ്.

നാരങ്ങാനീര് ഉപ്പോളം വരില്ലെങ്കിലും ഒരു പരിധി വരെ ഉപ്പിന്റെ ഗുണം ചെയ്യുക തന്നെ ചെയ്യും. ഭക്ഷണത്തില്‍ അല്‍പം നാരങ്ങാനീര് പിഴിഞ്ഞൊഴിയ്ക്കുക. ഇത് സ്വാദിന് മാത്രമല്ല, ആരോഗ്യത്തിനും ഗുണം ചെയ്യും.

ഉപ്പിന് പകരം ഉപ്പിന്റെ രുചി നല്‍കാന്‍ സോയാസോസിന് കഴിയും. ഇതില്‍ ഉപ്പുണ്ടെങ്കിലും ഇതിലെ സോഡിയം തോത് സാധാരണ ഉപ്പിനേക്കാളും ഏറെ കുറവുമാണ്. ലോ സോഡിയം സോയാസോസും ഇപ്പോള്‍ മാര്‍ക്കറ്റില്‍ ലഭിക്കും.

ചാട്ട് മസാലയും ഒരു പരിധി വരെ ഉപ്പിന് പകരം വയ്ക്കാവുന്നതാണ്. പ്രത്യേകിച്ച് ചാട്ട്, സലാഡുകള്‍ എന്നിവ ഉണ്ടാക്കുമ്പോള്‍. ഇതനുസരിച്ച് ഉപ്പ് ഒഴിവാക്കുകയോ കുറയ്ക്കുകയോ ചെയ്യാവുന്നതേയുള്ളൂ.

ഗാര്‍ളിക് പൗഡറും ഉപ്പിന് പകരം വയ്ക്കാവുന്ന ഒന്നാണ്. വെളുത്തുള്ളി ഉണക്കിപ്പൊടിക്കുകയോ ഉണക്കി വറുത്തു പൊടിക്കുകയോ ചെയ്യാം. ഇതിന്റെ സ്വാദും ഒരു പരിധി വരെ ഉപ്പിന് പകരം വയ്ക്കാവുന്നതേയുള്ളൂ. ഇത് ആരോഗ്യത്തിനും ഏറെ ഗുണം ചെയ്യുന്ന ഒന്നാണ്.

ഇത്തരം വഴികള്‍ ഉപയോഗിച്ച് ഉപ്പിന്റെ അളവ് കുറയ്ക്കുന്നതാണ് നല്ലത്. പ്രത്യേകിച്ച് ഇപ്പോഴത്തെ ടെന്‍ഷന്‍ നിറഞ്ഞ ജീവിതസാഹചര്യത്തില്‍ ബിപി പോലുള്ള രോഗങ്ങള്‍ പെട്ടെന്ന് പിടിപെടാനും സാധ്യത കൂടുതലാണ്.

Story first published:  Friday, September 14, 2012, 11:12 [IST]
English summary
Every time you shake some salt into your salads, soups, drinks and food, you are consuming a ridiculously high amount of sodium content that you don't need.
Subscribe Newsletter