മാസമുറ ആരോഗ്യമുള്ള സ്ത്രീ ശരീരത്തിന്റെ ലക്ഷണമാണ്. സമയത്ത് മാസമുറ വരാത്തത് പല സ്ത്രീകളുടേയും പ്രശ്‌നമാണ്. ഇത് ശരീരത്തിനും ആരോഗ്യത്തിനും നല്ലതുമല്ല.
മാസമുറ വരാതിരിക്കുന്നതിന് പലവിധ കാരണങ്ങളുമുണ്ട്. ഇതിന് ശാരീരികം മുതല്‍ മാനസികം വരെയുള്ള പല കാരണങ്ങളുമുണ്ട്. തൈറോയ്ഡ്, സിസ്റ്റുകള്‍ പോലുള്ള പ്രശ്‌നങ്ങളും ടെന്‍ഷന്‍, സ്‌ട്രെസ് തുടങ്ങിയവയും മാസമുറ വൈകിക്കുന്നതിനും വരാതിരിക്കുന്നതിനും കാരണമാകാറുണ്ട്.
ഇതിന് പുറമെ ഗര്‍ഭനിരോധന ഗുളികകള്‍ ഉപയോഗിക്കുമ്പോള്‍ ചിലരില്‍ മാസമുറ വരാതിരിക്കുന്നതും വൈകുന്നതും കാണാറുണ്ട്.
സമയത്തിന് മാസമുറ വരാന്‍ ചില ഭക്ഷണങ്ങളും സഹായിക്കും.
പപ്പായ, മുന്തി, ഫിഗ് എന്നിവ കഴിക്കുന്നത് മാസമുറ വരാന്‍ നല്ലതാണ്. ഇത്തരം ഭക്ഷണപദാര്‍ത്ഥങ്ങള്‍ ശരീരത്തില്‍ ചൂടുല്‍പാദിപ്പിക്കുകയും അതുവഴി മാസമുറ വരികയും ചെയ്യും.
കാരററ്, പാവയ്ക്ക, വേവിച്ച നിലക്കടല, ചോളം എന്നിവ മാസമുറ വരാന്‍ നല്ലതാണ്.
എള്ള്, പെരുഞ്ചീരകം, മല്ലി, ജീരകം തുടങ്ങിയവയും മാസമുറ വരുത്താനും മാസമുറ പ്രശ്‌നങ്ങള്‍ക്കുമുള്ള പരിഹാരമാണ്.
ആയുര്‍വേദ പ്രകാരം ആര്യവേപ്പ്, ആലില എന്നിവയുടെ തൊലി ഉണക്കിപ്പൊടിച്ചു കഴിക്കുന്നത് മാസമുറ വരാനുള്ള ഉത്തമമാര്‍ഗമാണ്.
ചൂടുവെളളത്തില്‍ നെയ്യ് കലര്‍ത്തിക്കഴിക്കുക, വയറില്‍ ആവണക്കെണ്ണ തടവുക എന്നിവയും മാസമുറപ്രശ്‌നങ്ങള്‍ പരിഹരിക്കും.




















