Thought for the day
Your page will load in ...
Close Ad X
Advertisement
Englishहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

'പുരുഷഭക്ഷണം'

Posted by:
Updated: Tuesday, August 21, 2012, 16:40 [IST]

08 20 Food For Male Energy
 

സ്ത്രീയേക്കാളേറെ ശാരീരിക അധ്വാനമുള്ള ജോലികള്‍ ചെയ്യുന്നത് പുരുഷന്മാരാണെന്നാണ് പൊതുവെയുള്ള കാഴ്ചപ്പാട്. അതുകൊണ്ടുതന്നെ ദിവസം മുഴുവന്‍ ഊര്‍ജം ലഭിക്കുന്ന വിധത്തിലുള്ള ഭക്ഷണം കഴിക്കേണ്ടതും അത്യാവശ്യമാണ്. ഭക്ഷണം ധാരാളം കഴിച്ചുവെന്നത് കൊണ്ട് കാര്യമില്ല. കഴിക്കുന്ന ഭക്ഷണം ശരീരത്തിന്റെ പോഷകാവശ്യങ്ങള്‍ നിറവേറ്റാനും പ്രധാനമായിരിക്കണം.

പ്രഭാതഭക്ഷണം വളരെ പ്രധാനമാണ്. ഒരു ദിവസത്തേയ്ക്കുള്ള മുഴുവന്‍ ഊര്‍ജവും പ്രഭാതഭക്ഷണത്തില്‍ നിന്നാണ് ലഭിക്കുന്നത്. ഒരു ഗ്ലാസ് കൊഴുപ്പു കളഞ്ഞ പാലും പഴവും പ്രഭാതഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് നന്നായിരിക്കും. ഇവയില്‍ ഒന്ന് നിര്‍ബന്ധമായും ഉള്‍പ്പെടുത്തിയിരിക്കണം. ഓട്‌സും പിസ്ത, ബദാം തുടങ്ങിയവയും ബ്രേക്ഫാസ്റ്റിന് പററിയ വിഭവങ്ങളാണ്.

ഉച്ചഭക്ഷണം വയറു നിറയെ കഴിക്കാതിരിക്കുകയാണ് നല്ലത്. ഓഫീസിലിരുന്ന് ഉറക്കം തൂങ്ങാന്‍ ഇത് ഇട വരുത്തും. മുളപ്പിച്ച ധാന്യം, തൈര് എന്നിവ ഉച്ചഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. തൈരില്‍ അടങ്ങിയിട്ടുള്ള മഗ്നീഷ്യം ശാരീരികപ്രവര്‍ത്തനങ്ങളെ ത്വരിതപ്പെടുത്തുകയും അങ്ങനെ ഊര്‍ജം നല്‍കുകയും ചെയ്യും. കൊഴുപ്പു കുറഞ്ഞ തൈര് തെരഞ്ഞെടുക്കുക. ചപ്പാത്തി, അല്‍പം ചോറ്, പച്ചക്കറികള്‍ എന്നിവ ഉച്ചഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം.

അത്താഴം അരവയറോളം തന്നെയാണ് നല്ലത്. എട്ടുമണിക്കെങ്കിലും ഭക്ഷണം കഴിക്കുക. എങ്കിലേ ഉറങ്ങുന്നതിന് മുന്‍പ് ദഹനം നടക്കൂ. ഭക്ഷണം ദഹിച്ചാലേ നല്ലപോല ഉറങ്ങാന്‍ സാധിക്കൂ. സൂപ്പും ഗ്രില്‍ ചെയ്ത ഇറച്ചിയും വേണമെങ്കില്‍ അത്താഴത്തിലുള്‍പ്പെടുത്താം. ഇറച്ചിക്കൊപ്പം ബ്രൊക്കോളി കഴിയ്ക്കുന്നത് നല്ലതാണ്. ഇത് ശരീരത്തിലെ ഈസ്ട്രജന്‍ തോത് കുറയ്ക്കുവാന്‍ സഹായിക്കും.

ദിവസവും കുറഞ്ഞത് എട്ടു ഗ്ലാസ് വെള്ളമെങ്കിലും കുടിയ്ക്കണം. ശാരീരിക പ്രവര്‍ത്തനങ്ങള്‍ ശരിയായി നടക്കുവാന്‍ വെള്ളം ആവശ്യമാണ്.

Story first published:  Monday, August 20, 2012, 16:41 [IST]
English summary
There are certain food which gives energy for men.
Subscribe Newsletter