ഉള്ള പ്രായം പറയുന്നതോ അത് എടുത്തു കാണിക്കുന്നതോ ആര്‍ക്കും ഇഷ്ടമുള്ള കാര്യങ്ങളല്ല. പ്രായം കുറയ്ക്കാന്‍ ക്രീമുകളും മറ്റ് മേക്കപ്പുകളുമായി സ്വന്തം ശരീരത്തോടു തന്നെ യുദ്ധം വെട്ടുന്നവരുമുണ്ട്.
പ്രായക്കുറവ് തോന്നിക്കാനുള്ള എളുപ്പ വഴിയാണ് ഭക്ഷണങ്ങള്‍. ചില പ്രത്യേക ഭക്ഷണങ്ങളുണ്ട്, മുഖ്യമായും ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍.
ചെറുനാരങ്ങ, ഓറഞ്ച് പോലുള്ള ഭക്ഷണസാധനങ്ങളില്‍ ധാരാളം ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ശരീരത്തുള്ളിലെ അഴുക്കുകള്‍ നീക്കം ചെയ്യുന്നതിനും കൊഴുപ്പു കട്ട പിടിക്കാതിരിക്കാനും നാരങ്ങ ഏറെ നല്ലതാണ്. ചൂടുവെള്ളത്തില്‍ രണ്ടുതുള്ളി ചെറുനാരങ്ങാനീരൊഴിച്ച് രണ്ടുനേരം കുടിക്കുന്നത് നല്ലതാണ്.
കാരറ്റ്, വെള്ളരി തുടങ്ങിയവ ത്വക്കിന് തിളക്കം നല്‍കാന്‍ നല്ലതാണ്. കണ്ണുകള്‍ക്ക് ഏറെ നല്ലതാണ് കാരറ്റ്. ഇലക്കറികള്‍ ഹൃദയസംബന്ധമായ രോഗങ്ങള്‍ക്കും ദഹന, ശ്വസന സംബന്ധമായ രോഗങ്ങള്‍ക്കും ഏറെ നല്ലതാണ്. അസുഖങ്ങളില്ലാതിരുന്നാല്‍ തന്നെ ചെറുപ്പം തോന്നും.
ആപ്പിള്‍, തണ്ണിമത്തന്‍ തുടങ്ങിയ എല്ലാ പഴവര്‍ഗങ്ങളും പ്രായക്കുറവു തോന്നിക്കുന്നതില്‍ മുഖ്യപങ്കു വഹിക്കുന്നു. ശരീരത്തിലെ വിഷാംശങ്ങള്‍ കളയാനും ശരീരത്തിലെ ജലാംശം നിലനിര്‍ത്താനും ആപ്പിള്‍ നല്ലതാണ്.
ഉണക്കമുന്തിരി, ബദാം, വാള്‍നട്ട് തുടങ്ങിയവ ശരീരത്തില്‍ ലൂബ്രിക്കേറ്ററുകളായി പ്രവര്‍ത്തിക്കുന്നു. ഇവയിലെ വൈറ്റമിന്‍ ഇ ത്വക്കിന് തിളക്കം നല്‍കുകയും ശരീരകോശങ്ങള്‍ക്ക് കൊഴുപ്പു നല്‍കുകയും നല്‍കുന്നു.
ഗ്രീന്‍ടീ പ്രായക്കുറവു തോന്നിക്കുന്നതില്‍ ഒരു പ്രധാന ഘടകമാണ്. ശരീരത്തിന് ഊര്‍ജം നല്‍കാനും മനസിനും ശരീരത്തിനും ഉണ്‍വു ഇതിലെ ആന്റി ഓക്‌സിഡന്റുകളാണ് ഈ ഗുണം ചെയ്യുന്നത്.
വെള്ളം ശാരീരിക ആരോഗ്യത്തിനും സൗന്ദര്യത്തിനും വളരെ പ്രധാനമാണ്. ശരീരത്തിലെ വിഷാംശം നീക്കം ചെയ്യുന്നത് വഴി ആരോഗ്യം മാത്രമല്ലാ, ചര്‍മസൗന്ദര്യവും കാത്തു സൂക്ഷിക്കുകയാണ് വെള്ളം ചെയ്യുന്നത്.




















