പ്രോട്ടീനുകളുടെ മറ്റൊരു ഉറവിടമാണ് സോയ. സോയ മില്‍ക്, സോയ ചങ്‌സ് എന്നിവയെല്ലാം പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങളാണ്.

സാധാരണ പാലിലുള്ളതു പോലെ സോയ മില്‍കിലും 8 ഗ്രാം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. മാംസാഹാരം കഴിയ്ക്കുന്നവരാണെങ്കില്‍ മത്സ്യം, മുട്ട, ഇറച്ചി എന്നിവയില്‍ നിന്നും പ്രോട്ടീന്‍ ലഭിക്കും. എന്നാല്‍ വെജിറ്റേറിയന്‍ ഭക്ഷണം മാത്രം കഴിയ്ക്കുന്നവരാണെങ്കില്‍ സോയ കഴിയ്ക്കുന്നത് പ്രോട്ടീന്‍ ലഭിക്കാന്‍ സഹായിക്കും.
സോയയില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ടെന്നുള്ളതാണ് മറ്റൊരു ഗുണം. സോയ പാല്‍ കുടിയ്ക്കാന്‍ താല്‍പര്യമില്ലാത്തവര്‍ക്ക് സോയ കൊണ്ടുണ്ടാക്കുന്ന ടോഫു എന്ന വിഭവം പരീക്ഷിക്കാം. അല്ലെങ്കില്‍ സോയ ചങ്‌സ് ഉപയോഗിക്കാം.


















