Thought for the day
Your page will load in ...
Close Ad X
Advertisement
Englishहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

ബ്രെഡ് തടി കൂട്ടുമോ?

Posted by:
Published: Friday, June 29, 2012, 13:05 [IST]

06 29 Bread Weight Gain Facts
 

വിദേശിയായി വന്ന് ഇന്ത്യാക്കാരുടെ തീന്‍മേശയില്‍ സ്ഥാനം പിടിച്ച ചരിത്രമാണ് ബ്രെഡിനുള്ളത്. കടയില്‍ നിന്നും വാങ്ങിക്കാവുന്ന, എളുപ്പം കഴിക്കാവുന്ന ഭക്ഷണസാധനം. മറ്റേതു റെഡിമെയ്ഡ് ഭക്ഷണത്തേക്കാളും ബ്രേക്ഫാസ്റ്റിന് കൂടുതല്‍ ഉയോഗിക്കുന്ന ഭക്ഷണം.

ബ്രെഡുകള്‍ പല തരത്തിലും ഇന്ന് ലഭ്യമാണ്. എന്നാല്‍ ഇതു കഴിയ്ക്കുമ്പോഴും പൊതുവെ എല്ലാവരേയും അലട്ടുന്ന ഒരു ചോദ്യമുണ്ടാകും, ബ്രെഡ് തടി വയ്പ്പിക്കുമോ

ഇതിന് ഉണ്ടെന്നും ഇല്ലെന്നും മറുപടിയുണ്ട്. ഈ ഉത്തരം തെരഞ്ഞെടുക്കുന്ന ബ്രെഡിനെ ആശ്രയിച്ചിരിക്കും. വെള്ള ബ്രെഡ് തടി കൂട്ടുമെന്നു വേണമെങ്കില്‍ പറയാം. കാരണം ഇത് മൈദ കൊണ്ടാണ് ഉണ്ടാക്കുന്നത്. ഇത് പെട്ടെന്നു ദഹിക്കും. എന്നാല്‍ രക്തത്തിലെ ഗ്ലൂക്കോസ് അളവ് കൂട്ടും. വെളുത്ത ബ്രെഡ് കഴിച്ചാല്‍ ടൈപ്പ് 2 പ്രമേഹസാധ്യത കൂടുതലാണ്. മാത്രമല്ലാ. ഇത് കൊഴുപ്പു കൂടാനും ശരീരം തടിക്കാനും വഴിയൊരുക്കും.

തവിടു കളയാത്ത ധാന്യങ്ങള്‍ കൊണ്ടും ഗോതമ്പു കൊണ്ടും ഉണ്ടാക്കിയ ബ്രെഡുകളുണ്ട്. ഇവയില്‍ കൂടുതല്‍ നാരുകള്‍ അടങ്ങിയിട്ടുണ്ട്. ക്യാന്‍സര്‍, പ്രമേഹം, അമിതവണ്ണം, മലബന്ധം തുടങ്ങിയ പ്രശ്‌നങ്ങള്‍ തടയാന്‍ ഇത് സഹായിക്കും. ഇവ പ്രമേഹത്തിനും തടിക്കും വഴി വയ്ക്കില്ല.

ഏതുതരം ബ്രെഡാണെങ്കിലും പ്രോട്ടീന്‍ കൂടുതലുള്ളതും ഷുഗര്‍, കൊഴുപ്പ് എന്നിവ കുറവുള്ളതുമായവ നോക്കിയെടുക്കുക. ഇത് പായ്ക്കറ്റിന്റെ പുറത്തു നോക്കിയാല്‍ മനസിലാക്കാം. ഗോതമ്പു കൊണ്ടുണ്ടാക്കിയതാണെങ്കിലും ഇതില്‍ കൂടുതല്‍ പഞ്ചസാരയുടെ അളവുണ്ടെങ്കില്‍ ശരീരത്തിന് ദോഷം ചെയ്യും.

ചിലതരം ബ്രെഡുകളില്‍ ട്രാന്‍സ്ഫാറ്റ് അടങ്ങിയിട്ടുണ്ട്. ഇവ പൂര്‍ണമായും ഒഴിവാക്കണം.

English summary
Over the years, experts have found strong links between high bread consumption and fat waistlines; so much so that bread is often recognised as the Voldemort of the healthy food planet.
Subscribe Newsletter