Thought for the day
Your page will load in ...
Close Ad X
Advertisement
Englishहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

ഐസ്‌ക്രീമിന്റെ ആരോഗ്യവശങ്ങള്‍

Posted by:
Published: Friday, June 8, 2012, 14:34 [IST]

06 08 Icecream Health Benefits
 

ഐസ്‌ക്രീം ഇഷ്ടപ്പെടാത്തവര്‍ ചുരുക്കമായിരിക്കും. എന്നാല്‍ ഇഷ്ടപ്പെടുന്നവരെ അകറ്റി നിര്‍ത്തുന്ന ഒരു കാര്യമുണ്ട്, ഐസ്‌ക്രീം തടി കൂട്ടുമെന്ന പേടി. പല്ലു കേടു വരും, കോള്‍ഡു വരും എന്നൊക്കെ പറഞ്ഞ് കുഞ്ഞുങ്ങളെ ഐസ്‌ക്രീമില്‍ നിന്ന് അകറ്റി നിര്‍ത്തുന്നവരുമുണ്ട്. എന്നാല്‍ ഐസ്‌ക്രീമിന്ചില ആരോഗ്യവശങ്ങളുമുണ്ട്.

പാല്‍ കൊണ്ട് ഉണ്ടാക്കുന്നതുകൊണ്ട് ഐസ്‌ക്രീമില്‍ കാല്‍സ്യം ധാരാളമുണ്ട്. അതുകൊണ്ടു തന്നെ പല്ലിനും എല്ലിനും ഇത് ഗുണം ചെയ്യും. പാല്‍ കുടിയ്ക്കാന്‍ മടിക്കുന്ന കുട്ടികള്‍ക്ക് ഐസ്‌ക്രീം കൊടുക്കുന്നതു നല്ലതെന്നര്‍ത്ഥം. എന്നാല്‍ ഇത് ദിവസവുമല്ലാ ഉദ്ദേശിക്കുന്നത്.

ചോക്കലേറ്റ് ഐസ്‌ക്രീം ഹൃദയത്തിന് പ്രശ്‌നങ്ങളുള്ളവര്‍ക്ക് നല്ലതാണ്. കാരണം ചോക്കലേറ്റിലെ, പ്രത്യേകിച്ച് ഡാര്‍ക് ചോക്കലേറ്റിലെ ഫ്‌ളേവനോയ്ഡ്‌സ് ഹൃദയത്തിന്റെ ആരോഗ്യത്തിന് നല്ലതാണ്. ഇവ രക്തധമനികളില്‍ തടസമുണ്ടാകാതെ തടയുന്നു.

ഒരു സ്‌കൂപ് ഐസ്‌ക്രീമില്‍ വൈറ്റമിന്‍ എ, ഡി. കെ, ബി12 എന്നിവ അടങ്ങിയിട്ടുണ്ട്. വൈറ്റമിന്‍ എ കണ്ണിന്റെ ആരോഗ്യത്തിന് നല്ലതാണ്. വൈറ്റമിന്‍ ഡി കാല്‍സ്യം ആഗിരണം ചെയ്യാന്‍ ശരീരത്തിന് കഴിവ് നല്‍കുന്നു. വൈറ്റമിന്‍ കെ ശരീരത്തിലെ രക്തപ്രവാഹം ത്വരിതപ്പെടുത്തുകയും രക്തകോശങ്ങളിലെ ബ്ലോക്ക് നീക്കുകയും ചെയ്യുന്നു. വൈറ്റമിന്‍ ബി 12 ഓര്‍മശക്തി വര്‍ദ്ധിപ്പിക്കാനും നാഡീവ്യൂഹത്തിനും നല്ലതാണ്.

ഐസ്‌ക്രീം തടി കുറയ്ക്കുകയും ചെയ്യും. വാസ്തവമാണ്. ഐസ്‌ക്രീമില്‍ കൊഴുപ്പുണ്ടെന്നുള്ള കാര്യം ശരി തന്നെ. എന്നാല്‍ തണുത്തതെന്തിങ്കിലും കഴിയ്ക്കുമ്പോള്‍ ശരീരം തണുക്കും. സാധാരണ ഊഷ്മാവില്‍ ശരീരം തിരിച്ചെത്തണമെങ്കില്‍ ഊര്‍ജം വേണം. ശരീരത്തിലെ കൊഴുപ്പ് ഊര്‍ജമാക്കി മാറ്റുകയായിരിക്കും ഇവിടെ ചെയ്യുന്നത്. അങ്ങനെ കൊഴുപ്പു കുറയും. വണ്ണവും കുറയും.

ശരീരത്തിനാവശ്യമായ പ്രോട്ടീനും ഐസ്‌ക്രീം നല്‍കുന്നു. മസിലുകളുടെ ശരിയായ വളര്‍ച്ചയ്ക്ക് പ്രോട്ടീന്‍ അത്യാവശ്യമാണ്.

ഐസ്‌ക്രീം കഴിയ്ക്കുമ്പോള്‍ ഇത്തരം ഗുണകരമായ കാര്യങ്ങള്‍ ചിന്തിച്ചു നോക്കൂ. തണുപ്പിനൊപ്പം മനസിനും കുളിര്‍മയുണ്ടാകും.

English summary
You love to eat ice creams. But, being conscious about your weight, you avoid having this delicious dessert. Many moms stop their kids from having ice cream. The reason is, 'You will spoil your teeth' or 'You might catch cold'. Well, there is something surprising about ice creams. Wondering what? Ice cream has health benefits too!
Subscribe Newsletter