Thought for the day
Your page will load in ...
Close Ad X
Advertisement
Englishहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

ഭക്ഷണം അലര്‍ജിയാകുമ്പോള്‍

Posted by:
Published: Monday, June 4, 2012, 17:29 [IST]

06 04 Food Cause Allergy
 

പലര്‍ക്കും പല തരം സാധനങ്ങളോട് അലര്‍ജിയുണ്ടാകും. ചിലര്‍ക്ക് ചില തരം ലോഹങ്ങളോട്, ചിലര്‍ക്ക് ചിലതരം വസ്ത്രങ്ങളോട്, ചിലര്‍ക്ക് ചിലതരം ഭക്ഷണങ്ങളോടും.

ശരീരത്തില്‍ പാടുകളായോ ശ്വസനപ്രശ്‌നമായോ ഛര്‍ദിയുടെ രൂപത്തിലോ അലര്‍ജിയുണ്ടാകാം.

അലര്‍ജിയുണ്ടാക്കുന്ന ഭക്ഷണമേതെന്ന് തിരിച്ചറിയാന്‍ പലര്‍ക്കും സാധിക്കാറില്ല. ചില ഭക്ഷണപദാര്‍ത്ഥങ്ങള്‍ പൊതുവെ അലര്‍ജിയുണ്ടാക്കുന്നവയാണ്.

നിലക്കടല പലരിലും അലര്‍ജിയുണ്ടാക്കുന്ന ഒന്നാണ്. ഇതുകാരണമുണ്ടാകുന്ന അലര്‍ജി വളരെ ഗുരുതരമായ ഒന്നല്ലെങ്കിലും കുട്ടികളില്‍ ഇത്തരം അലര്‍ജി മരണത്തിനു വരെ കാരണമായിട്ടുള്ള കേസുകളുമുണ്ട്.

ചെമ്മീന്‍, ഞണ്ട്, കക്ക, കല്ലുമ്മേക്കായ തുടങ്ങിയ കടല്‍വിഭവങ്ങള്‍ അലര്‍ജിയുണ്ടാക്കാന്‍ സാധ്യതയുള്ളവയാണ്. ഇവയില
ങ്ങിയിരിക്കുന്ന അയൊഡിനാണ് പ്രധാനമായും അലര്‍ജിയുണ്ടാക്കുന്നത്.

മുട്ട കുട്ടികളില്‍ അലര്‍ജിയുണ്ടാക്കുന്നതായി കണ്ടുവരുന്നുണ്ട്. വളരുന്തോറും ഇത് തനിയെ മാറിക്കൊള്ളും. മുതിര്‍ന്നവരില്‍ സാധാരണയായി ഈ അലര്‍ജി കാണാറില്ല. മുട്ടയിലെ ആല്‍ബുമിനാണ് അലര്‍ജിക്ക് കാരണമാകുന്നത്. നല്ലപോലെ പുഴുങ്ങിയ മുട്ട കഴിച്ചാല്‍ ഈ പ്രശ്‌നം ഒഴിവാക്കാം.

പാലും ചിലരില്‍ അലര്‍ജിക്ക് കാരണമാകും. പാലു കുടിച്ചാല്‍ ദഹിക്കാത്തവരുണ്ട്. ഇത് അലര്‍ജിയല്ല. ദഹനേശഷി കുറവായതാണ് ഇതിന് കാരണം. പാലു കൊണ്ടുണ്ടാകുന്ന അലര്‍ജി വ്യത്യാസമുള്ളതാണ്. പാലിലെ ലാക്ടോസ് എന്ന എന്‍സൈമാണ് അലര്‍ജിയുണ്ടാക്കുന്നത്. ഇത്തരം അലര്‍ജിയുള്ളവര്‍ പാല്‍ മാത്രമല്ലാ, വെണ്ണ, നെയ്യ്, തൈര് തുടങ്ങിയ എല്ലാതരം പാലുല്‍പന്നങ്ങളും ഉപേക്ഷിക്കുന്നതാണ് നല്ലത്.

സോയ പാലും സോയാസോസും സോയയില്‍ നിന്നാണ് എടുക്കുന്നത്. നിലക്കടല പോലെ ചിലരില്‍ ഇതും അലര്‍ജിക്കു കാരണമായി കാണാറുണ്ട്.

English summary
Food allergy basically means is that, consuming that particular food triggers an unfavorable reaction in the body,
Subscribe Newsletter