ജീരകം പാചകത്തിനാണ് മിക്കവാറും പേര്‍ പ്രധാനമായും ഉപയോഗിക്കാറ്. ചിലര്‍ ജീരകവെള്ളവുമുണ്ടാക്കും. ഈ കുഞ്ഞു ജീരകത്തിനും ആരോഗ്യവശങ്ങള്‍ ധാരാളമുണ്ടെന്നറിയാമോ.
ഇരുമ്പിന്റെ നല്ലൊരു ഉറവിടമാണ് ജീരകം. അതുകൊണ്ടു തന്നെ വിളര്‍ച്ചയുള്ളവര്‍ക്ക് ഉപയോഗിക്കാവുന്ന ഒന്ന്. ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും ഇത് ഏറെ ഗുണം ചെയ്യും.
ദഹനത്തിന് ജീരകം കഴിയ്ക്കുന്നത് നല്ലതാണ്. ഇത് വെറുതെ കഴിയ്ക്കുകയോ വെള്ളം തിളപ്പിച്ച് ഉപയോഗിക്കുകയോ ചെയ്യാം. ദഹനത്തിന് പുറമെ ഛര്‍ദി, ദഹനക്കേട്, അസിഡിറ്റി എന്നിവ കുറയ്ക്കുന്നതിനും ജീരകം സഹായിക്കും.
കോള്‍ഡ്, ചുമ, കഫക്കെട്ട് എന്നിവയ്ക്കും ജീരകം നല്ലതാണ്. ചുമയുള്ളപ്പോള്‍ ജീരകം കഴിച്ചാല്‍ കഫക്കെട്ട് വരാതിക്കാന്‍ ഇത് സഹായിക്കും.
ജീരകം പാന്‍ക്രിയാസില്‍ എന്‍സൈമുകള്‍ ഉല്‍പാദിപ്പിക്കാന്‍ സഹായിക്കും. ഇത് പോഷകങ്ങള്‍ വേഗം ആഗിരണം ചെയ്യാന്‍ ശരീരത്തെ സഹായിക്കുകയും ചെയ്യും.
കരളിനെ ശരീരത്തിലെ വിഷാംശം പുറന്തള്ളുവാന്‍ സഹായിക്കാനും ജീരകത്തിന് കഴിയും.
മുറിവുണക്കാനുള്ള ശേഷിയും ജീരകത്തിനുണ്ട്. ആന്തരിക അവയവങ്ങളുടെ മുറിവുണക്കാന്‍ ഇതിന് സാധിക്കും.
ജീരകം വെള്ളത്തിലിട്ട് തിളപ്പിച്ച് വേണമെങ്കില്‍ ഉപയോഗിക്കാം. അല്ലെങ്കില്‍ വെറുതെ ചവച്ചരച്ചു കഴിയ്ക്കാം. ഭക്ഷണസാധനങ്ങളില്‍ ഉപയോഗിക്കാം. സ്വാദിന് മാത്രമല്ലാ, ആരോഗ്യഗുണങ്ങള്‍ക്കും.




















