For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മടിയന്‍മാര്‍ക്ക് ഫിറ്റ്‌നസ് വേണോ?

|

ശരീരം ആരോഗ്യകരമായി ഫിറ്റ് ആയി ഇരിയ്ക്കാന്‍ പലരും വ്യായാമം ചെയ്യും. എന്നാല്‍ പലപ്പോഴും വ്യായാമം ചെയ്യാന്‍ പോലും മടിയുള്ളവര്‍ നമുക്കിടയിലുണ്ട്. എന്നാല്‍ ഇവര്‍ക്ക് ശരീരം ഫിറ്റ് ആയി ഇരിക്കണമെന്ന ആഗ്രഹമുണ്ടാവും. എന്നാല്‍ അതിനു വേണ്ടി കഷ്ടപ്പെടാനൊന്നും ഇവര്‍ തയ്യാറാവില്ല. എല്ലാറ്റിനും കാരണം പലപ്പോഴും ഇവരുടെ മടിയായിരിക്കും. എന്നാല്‍ മടിയന്മാര്‍ക്കായി ചില ഫിറ്റ്‌നസ് വ്യായമങ്ങളുണ്ട്. ഇതിനായി ജിമ്മില്‍ പോയി കഷ്ടപ്പെടുകയോ രാവിലെ ഉറക്കമെഴുന്നേറ്റ് വ്യായാമം ചെയ്യുകയോ ഒന്നും വേണ്ട. ആകെ ചെയ്യേണ്ടത് ദൈനം ദിന കാര്യങ്ങളില്‍ അല്‍പം മാറ്റം വരുത്തുക എന്നുള്ളത് മാത്രം. വ്യായാമം ചെയ്യാന്‍ മടിയോ, വഴിയുണ്ട്....

 Good Exercise For Lazy People

നമ്മള്‍ ദിവസേന ചെയ്യുന്ന പല കാര്യങ്ങളും പ്രത്യേകിച്ച് അല്‍പം കൂടുതല്‍ സമയമെടുത്തു ചെയ്യുന്ന കാര്യങ്ങള്‍ ഇവയിലെല്ലാം അല്‍പം കൂടി ശ്രദ്ധ ചുമത്തുക എന്നതാണ് ഈകെ ചെയ്യാവുന്ന കാര്യം. ഇത് ശരീരത്തിന്റെ ഫിറ്റ്‌നസ് നിലനിര്‍ത്തും. ഇത്തരത്തില്‍ എന്തൊക്കെ കാര്യങ്ങളാണ് ഫിറ്റ്‌നസ്സിനായി നമ്മള്‍ ശ്രദ്ധിക്കേണ്ടതെന്നു നോക്കാം. വെറുതേ ശ്രദ്ധിച്ചാല്‍ പോര അല്‍പം കൂടുതല്‍ ശ്രദ്ധ കൂടി ഇതിനു നല്‍കണം.

സ്റ്റെയര്‍ കേസിനു വിട

സ്റ്റെയര്‍കേസ് തന്നെ ഉപയോഗിച്ച് സ്‌റ്റെപ്പുകള്‍ കയറുക. ഒരിക്കലും എസ്‌കലേറ്റര്‍ ഉപയോഗിക്കാതിരിക്കുക.

നടക്കാന്‍ ശീലിക്കാം

ജോലിസ്ഥലത്തു നിന്നും വാഹനം കുറച്ചു ദൂരെ മാററി പാര്‍ക്കു ചെയ്യുക. അത്രയും ദൂരം നടന്നു പോകാന്‍ തന്നെ ശ്രദ്ധിക്കുക.

ഡയറ്റ് ക്രമീകരിക്കുക

ഡയറ്റില്‍ നിന്നും ഒരു മോശപ്പെട്ട ഭക്ഷണത്തെ യാതൊരു ദാക്ഷണ്യവുമില്ലാതെ പുറന്തള്ളുക.

ആഴ്ചയ്ക്ക് പ്രാധാന്യം

ആഴ്ചയില്‍ മൂന്ന് ദിവസം ഒരു മൈല്‍ നടക്കുന്നത് നിര്‍ബന്ധമാക്കുക.
കട്ടന്‍കാപ്പി കുടിയ്ക്കാം ദിവസവും പക്ഷേ കൂടുതല്‍ അലങ്കാരത്തിനു വേ്ണ്ടി കാപ്പിയില്‍ വേറൊന്നും മിക്‌സ് ചെയ്യരുത്.

പച്ചവെള്ളം ശീലമാക്കുക

വെറും വയറ്റില്‍ പച്ചവെള്ളം കുടിയ്ക്കാം. അതും എന്നും രാവിലെ തന്നെയെന്നത് നിര്‍ബന്ധം.

സ്‌നാക്‌സ് നിര്‍ബന്ധം?

സ്‌നാക്‌സ് ആവാം എന്നാല്‍ അതെല്ലാം ആരോഗ്യകരമായ സ്‌നാക്‌സ് ആവണം എന്നത് നിര്‍ബന്ധം.

വ്യായാമവും ശീലിക്കാം

ആഴ്ചയില്‍ 4 ദിവസമെങ്കിലും വ്യായാമം ചെയ്യാം. അതിനായി ജിമ്മില്‍ പോവേണ്ട എന്നും രാവിലെ വീട്ടില്‍ തന്നെ ബുദ്ധിമുട്ടേറാത്ത വ്യായാമം ചെയ്യാവുന്നതാണ്.

English summary

Good Exercise For Lazy People

No time to hit the gym? No problem! You can do these easy workouts without leaving home.
X
Desktop Bottom Promotion