For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വിവാഹം കഴിഞ്ഞപ്പോള്‍ ഭാര്യ തടിച്ചുവോ?

By Sruthi K M
|

വിവാഹം കഴിഞ്ഞ് ഒരു മാസം കഴിഞ്ഞപ്പോഴേക്കും നിങ്ങളുടെ ഭാര്യയുടെ രൂപം നന്നായി മാറിയോ? വിവാഹ ആല്‍ബത്തിലിരിക്കുന്ന വടിവൊത്ത ശരീരമുള്ള നല്ല സുന്ദരിയായ ഭാര്യയെ അല്ലേ ഇപ്പോള്‍ കാണുന്നത്..? ഇത് നിങ്ങളുടെ ദാമ്പത്യ ജീവിതത്തെ നിറം കെടുത്തുന്നുണ്ടോ..? കല്ല്യാണം കഴിഞ്ഞ മിക്ക പെണ്‍കുട്ടികളും തടിവെക്കുന്നത് കാണാം. വിരുന്നു പോയി നന്നായി ഭക്ഷണം കഴിച്ചാവാം ഇങ്ങനെ തടിവെച്ചതെന്നാണ് പറയുന്നത്. എന്നാല്‍ ഇതു മാത്രമല്ല ഈ മാറ്റത്തിനുള്ള കാരണം.

വിവാഹം കഴിഞ്ഞാല്‍ ഉത്തരവാദിത്വങ്ങളുടെയും തിരക്കുകളുടെയും ചങ്ങലക്കുള്ളിലായിരിക്കും സ്ത്രീകള്‍. ഭക്ഷണം കഴിക്കുന്നത് ശ്രദ്ധിക്കാന്‍ പോലും അവര്‍ക്ക് നേരമില്ല. ശരിയായി വ്യായാമങ്ങള്‍ പോലും ചെയ്യുന്നില്ല. പിന്നെ എങ്ങനെയാണ് നിങ്ങളുടെ ഭാര്യ തടിക്കാതിരിക്കുക. നിങ്ങളുടെ ഭാര്യ സുന്ദരിയായിരിക്കാന്‍ നിങ്ങള്‍ക്കും ആഗ്രഹമില്ലേ.. അപ്പോള്‍ ഭാര്യയുടെ ശരീരം കാത്തു സൂക്ഷിക്കേണ്ട ഉത്തരവാദിത്വം നിങ്ങള്‍ക്കും ഉണ്ട്.

എന്തൊക്കെ കാരണങ്ങളാവാം നിങ്ങളുടെ ഭാര്യ കല്ല്യാണത്തിനുശേഷം തടി വയ്ക്കുന്നത്. തടി കുറയ്ക്കാന്‍ എന്തൊക്കെ ചെയ്യണം....

ശ്രദ്ധക്കുറവ്

ശ്രദ്ധക്കുറവ്

കല്ല്യാണം കഴിഞ്ഞാല്‍ ഉത്തരവാദിത്വങ്ങളും തിരക്കുകളും സ്ത്രീകള്‍ക്ക് കൂടുകയാണ്. ഭര്‍ത്താവിന്റെയും കുട്ടികളുടെയും ആരോഗ്യം നോക്കണം എന്ന ചിന്ത മാത്രം. സ്വന്തം ശരീരത്തെ പറ്റി ഒരു ബോധവും ഉണ്ടാകില്ല. ഭക്ഷണത്തില്‍ ശ്രദ്ധക്കുറവ്, ശരിയായ വ്യായമം ഇല്ല, ടെന്‍ഷന്‍ എന്നിവയൊക്കെയാണ് തടി കൂടാന്‍ കാരണമാകാം. കല്ല്യാണത്തിനുമുന്‍പ് ശരീരത്തെ എങ്ങനെയൊക്കെ നിങ്ങള്‍ ശ്രദ്ധിച്ചോ അതൊക്കെ കല്ല്യാണശേഷവും തുടരുക.

ഗര്‍ഭിണിയായിരിക്കുമ്പോള്‍

ഗര്‍ഭിണിയായിരിക്കുമ്പോള്‍

ആദ്യത്തെ ഗര്‍ഭാവസ്ഥയില്‍ വലിച്ചു വാരി തിന്നും. കുട്ടിക്കും പോഷകം കിട്ടണ്ടേ, അതുകൊണ്ട് അമിതമായി കഴിക്കും. ഇതിന്റെയൊന്നും ആവശ്യമില്ല. പോഷകം കൂടിയ ആഹാരങ്ങള്‍ കുറച്ച് കഴിച്ചാല്‍ മാത്രം മതി. കുറേശ്ശയായി കഴിക്കുക. ഗര്‍ഭിണിയായിരിക്കുമ്പോള്‍ ചെറിയ രീതിയിലുള്ള വ്യായാമങ്ങളും ചെയ്യുക

പാചകം ചെയ്യാന്‍ തുടങ്ങുന്നു

പാചകം ചെയ്യാന്‍ തുടങ്ങുന്നു

കല്ല്യാണം കഴിഞ്ഞാല്‍ അടുക്കള പിന്നെ സ്ത്രീകള്‍ക്ക് സ്വന്തമായി. ഭര്‍ത്താവിന് ഇഷ്ടമുള്ള വിഭവങ്ങള്‍ ഉണ്ടാക്കിയെടുക്കേണ്ട തിരക്കിലുമാകും. അങ്ങനെ രണ്ട് പേരും ഭക്ഷണ പ്രിയരാവും. ഇതും തടി കൂടാന്‍ കാരണമാകുന്നു.

സന്തോഷമാര്‍ന്ന ജീവിതത്തിന്

സന്തോഷമാര്‍ന്ന ജീവിതത്തിന്

വിദഗ്ധര്‍ പറയുന്നത് സന്തോഷമാര്‍ന്ന കുടുംബജീവിതം നയിക്കുന്നവര്‍ക്ക് തടി കുറവായിരിക്കും സന്തോഷകരമല്ലെങ്കില്‍ അവര്‍ തടിയുള്ളവരായിരിക്കും എന്നാണ്. കാരണം പറയുന്നത്, ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോള്‍ അവര്‍ ഭക്ഷണത്തെ ആശ്രയിക്കുന്നു എന്നാണ്, എപ്പോഴും എന്തെങ്കിലും കഴിച്ചു കൊണ്ടിരിക്കും. ഇതായിരിക്കാം ശരീരപ്രകൃതിയുടെ കാരണം.

ദാമ്പത്യ പ്രശ്‌നങ്ങള്‍

ദാമ്പത്യ പ്രശ്‌നങ്ങള്‍

ദാമ്പത്യ പ്രശ്‌നങ്ങള്‍ കൂടുമ്പോഴും ശരീരം വണ്ണം വയ്ക്കാന്‍ കാരണമാകുന്നു എന്നാണ് പറയുന്നത്. നിങ്ങളുടെ മനസ് സന്തോഷമാര്‍ന്നതല്ലെങ്കില്‍ അത് ശരീരത്തെ കൂടി വൃത്തികേടാക്കും. കൂടുതല്‍ വിഷമങ്ങള്‍ നിങ്ങളുടെ തടി കൂട്ടും. ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ അത് മുതിര്‍ന്ന വ്യക്തികളോട് പങ്കുവയ്ക്കുക. എന്നിട്ട് പരിഹാരം കാണുക.

ദിവസവും വ്യായാമം ചെയ്യുക

ദിവസവും വ്യായാമം ചെയ്യുക

വിവാഹശേഷവും നിങ്ങളുടെ വ്യായാമങ്ങള്‍ തുടരുക. ഫിറ്റ്‌നസിനുവേണ്ടിയുള്ള ശ്രമങ്ങള്‍ നശിപ്പിക്കരുത്. അത് നിങ്ങളുടെ കൂടെ എന്നും ഉണ്ടാകണം.

പോഷകാഹാരങ്ങള്‍ പാകം ചെയ്യുക

പോഷകാഹാരങ്ങള്‍ പാകം ചെയ്യുക

അടുക്കളയില്‍ കയറിയാല്‍ ആരോഗ്യത്തിന് ഗുണം ചെയ്യുന്ന എന്ത് ഉണ്ടാക്കാന്‍ കഴിയും എന്ന് ചിന്തിക്കുക. പോഷകമൂല്യങ്ങളുള്ള ആഹാരങ്ങള്‍ ഉണ്ടാക്കുക.

മദ്യപിക്കുന്നത്

മദ്യപിക്കുന്നത്

യുവതലമുറയുടെ ദാമ്പത്യ ജീവിതത്തില്‍ സാധാരണ ഉണ്ടാകുന്ന ഒന്നാണ് ഭര്‍ത്താവിന്റെ കൂടെ കൂടി മദ്യപിക്കുന്നത്. അത് ഒരു രസകരമായി കണ്ടേക്കാം. എന്നാല്‍ നിങ്ങള്‍ മദ്യത്തിന്റെ അളവ് പരിശോധിക്കേണ്ടതാണ്. അല്‍പം മാത്രം മദ്യപിക്കുക. അഞ്ച് ഔണ്‍സ് മദ്യത്തില്‍ 120 കലോറി അടങ്ങിയിട്ടുണ്ടെന്ന് ഓര്‍ക്കുക.

വൈകുന്നേരത്തെ ഉറക്കം ഒഴിവാക്കുക

വൈകുന്നേരത്തെ ഉറക്കം ഒഴിവാക്കുക

പണി ഒക്കെ കഴിഞ്ഞ് കുറച്ചു നേരം കിടക്കാം എന്നാണ് മിക്കവരും ചിന്തിക്കുന്നത്. എന്നാല്‍ ഇത് ഒഴിവാക്കുക. ഇത് നിങ്ങളുടെ തടി കൂട്ടുന്നതിന്റെ കാരണമാണ്. വിശ്രമ സമയങ്ങളില്‍ സ്‌നാക്‌സും കൊറിച്ച് ടിവിയുടെ മുന്നില്‍ ഇരിക്കുന്നതും നല്ലതല്ല. റിലാക്‌സ് ചെയ്യാന്‍ മറ്റ് മാര്‍ഗങ്ങള്‍ കണ്ടെത്തുക. യോഗ, വൈകുന്നേരങ്ങളിലെ നടത്തം എന്നിവയൊക്കെ തിരഞ്ഞെടുക്കാം.

പരസ്പരം അറിയുക

പരസ്പരം അറിയുക

ദാമ്പത്യ ജീവിതത്തില്‍ പല പ്രശ്‌നങ്ങളും ഉണ്ടാകാം. ചിലപ്പോള്‍ രണ്ടു പേരും തമ്മില്‍ സംസാരിച്ചാല്‍ തീരുന്ന പ്രശ്‌നമേയുണ്ടാകൂ. പരസ്പരം അറിയാന്‍ ശ്രമിക്കുക. നന്നായി പങ്കാളിയോട് സംസാരിക്കുക. നിങ്ങള്‍ക്ക് എന്തെങ്കിലും മനപ്രയാസം തോന്നുകയാണെങ്കില്‍ ഭര്‍ത്താവിനോട് പങ്കുവയ്ക്കുക. പരസ്പരം വഴക്കിട്ടിരിക്കുമ്പോള്‍ സ്ത്രീകള്‍ മദ്യം, ചോക്ലേറ്റ്, ഫാറ്റി ഫുഡ് എന്നിവയൊക്കെ തിരഞ്ഞെടുക്കുന്നു. ഇതൊക്കെ ശരീരത്തിന് ദോഷമാകുന്നു.

പ്രഭാതഭക്ഷണം കഴിക്കാന്‍ മറക്കുന്നു

പ്രഭാതഭക്ഷണം കഴിക്കാന്‍ മറക്കുന്നു

പ്രഭാതഭക്ഷണം ശരീരത്തിന് ആവശ്യമാണ്. തിരക്കിനിടയില്‍ പ്രാതല്‍ കഴിക്കാന്‍ പോലും മറക്കുന്ന സ്ത്രീകളുണ്ട്. എന്നാല്‍ നിര്‍ബന്ധമായും പ്രഭാതഭക്ഷണം കഴിച്ചിരിക്കണം. അതും നല്ല ഭക്ഷണങ്ങള്‍ കഴിക്കുക. രാവിലെ പെട്ടെന്ന് എന്തേലും ഉണ്ടാക്കി കഴിക്കാം എന്നു വിചാരിക്കരുത്. ഇതും നിങ്ങളുടെ ശരീരത്തിന് ദോഷം ചെയ്യാം.

English summary

women weight gain after wedding

some of the reasons for post-marriage weight gain and discuss what we can do about it.
Story first published: Friday, March 6, 2015, 15:19 [IST]
X
Desktop Bottom Promotion