For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പട്ടിണിക്കിടക്കാതെ തന്നെ ബോഡി ഷെയ്പ്പാക്കാം..

By Sruthi K M
|

പഴയ വസ്ത്രങ്ങളൊന്നും നിങ്ങളുടെ ഇപ്പോഴത്തെ ശരീരത്തിന് പാകമാകുന്നില്ലേ.. നിങ്ങളുടെ മൂഡ് മുഴുവന്‍ കളയുന്നത് ഫിറ്റ്‌നസിനെ ഓര്‍ത്താണോ? ഇതിനുവേണ്ടി എത്ര പട്ടിണിക്കിടന്നിട്ടും ഫലം ഉണ്ടാകുന്നില്ലേ? നിങ്ങളുടെ ശരീരം നല്ല വടിവൊത്തതാകണമെങ്കില്‍ ഇത്ര കഷ്ടപ്പെടേണ്ട കാര്യമില്ല. പട്ടിണികിടന്നും വിശ്വമമില്ലാത്ത വ്യായാമങ്ങള്‍ ചെയ്തും നിങ്ങള്‍ തളരുന്നത് എന്തിനാണ്. ഇത് നിങ്ങളുടെ ശരീരത്തിന്റെ ആരോഗ്യത്തെ കൂടി ഇല്ലാതാക്കുകയേയുള്ളൂ...

നല്ല രീതിയിലുള്ള ഡയറ്റാണ് നിങ്ങള്‍ക്ക് ആവശ്യം. പട്ടിണികിടന്നാല്‍ നിങ്ങളുടെ ശരീരത്തിലെ അധിക കലോറിയൊന്നും ഇല്ലാതാകില്ല. തിരക്കു പടിച്ച ജീവിതത്തിനിടയില്‍ അഞ്ച് മണിക്കൂറൊന്നും നിങ്ങള്‍ക്ക് വ്യായാമം ചെയ്യാന്‍ പറ്റില്ല. അതുകൊണ്ടുതന്നെ എളുപ്പം ചെയ്യാന്‍ കഴിയുന്ന ആരോഗ്യകരമായ ഡയറ്റുകളാണ് നിങ്ങള്‍ക്ക് ആവശ്യം.

പട്ടിണികിടക്കാതെയും വിശ്രമമില്ലാതെ വ്യായാമങ്ങള്‍ ചെയ്യാതെയും നിങ്ങള്‍ക്ക് നല്ല ബോഡി ഷെയ്പ്പ് ഉണ്ടാക്കിയെടുക്കാം. അതിനുള്ള മാര്‍ഗങ്ങള്‍ നോക്കാം...

ജലാംശം

ജലാംശം

പട്ടിണിക്കിടക്കാതെ തന്നെ എങ്ങനെ നല്ല ബോഡി ഷെയ്പ്പ് ഉണ്ടാക്കാം..? അതിനുള്ള മികച്ച ഒരു മാര്‍ഗമാണ് വെള്ളം. ഐസ് വാട്ടര്‍ ഉപയോഗിക്കുന്നതിനു പകരം ചൂടുവെള്ളം ഉപയോഗിക്കുക. ഇത് നിങ്ങളുടെ ശരീര ഭാഗങ്ങളില്‍ തൂങ്ങിക്കിടക്കുന്ന മാംസത്തെ ഇല്ലാതാക്കും.

അല്‍പം നടക്കാം

അല്‍പം നടക്കാം

ചെറിയ രീതിയിലുള്ള വ്യായാമങ്ങള്‍ ചെയ്യാം. നടത്തമാണ് അതിനുള്ള മികച്ച ഒരു വഴി. ഇത് നിങ്ങളുടെ ശരീരത്തിന് നല്ല രൂപ ഭംഗി തരും. 15-20 മിനിട്ട് ഒരു ദിവസം നടക്കുക. നിങ്ങളുടെ ശരീരം ഭാരം പെട്ടെന്ന് ഇതുവഴി കുറയ്ക്കാം.

പ്രഭാതഭക്ഷണ മന്ത്രങ്ങള്‍

പ്രഭാതഭക്ഷണ മന്ത്രങ്ങള്‍

ചില പ്രഭാതഭക്ഷണ മന്ത്രങ്ങള്‍ പിന്‍തുടരുക. കൊഴുപ്പില്ലാത്ത നല്ല ഭക്ഷണങ്ങള്‍ പ്രാതലായി തിരഞ്ഞെടുക്കുക. മറക്കാതെ പ്രാതല്‍ കഴിക്കുക.

ഡയറ്റില്‍ ഉള്‍പ്പെടുത്താം

ഡയറ്റില്‍ ഉള്‍പ്പെടുത്താം

പട്ടിണികിടക്കാതെ ഇതൊക്കെ കഴിച്ച് നല്ല ബോഡി ഷെയ്പ്പ് ഉണ്ടാക്കാം. നല്ല പഴങ്ങളും പച്ചക്കറികളും കഴിക്കുക.

സ്‌നാക്‌സ് ഒഴിവാക്കുക

സ്‌നാക്‌സ് ഒഴിവാക്കുക

നല്ല ബോഡി ഷെയ്പ്പാണ് ആഗ്രഹമെങ്കില്‍ ഇത്തരം ഭക്ഷണങ്ങള്‍ ഒഴിവാക്കുക. ഇത് നിങ്ങളുടെ ശരീരത്തില്‍ കൊഴുപ്പ് കുത്തി നിറയ്ക്കും.

പതുക്കെ കഴിക്കുക

പതുക്കെ കഴിക്കുക

നല്ല പോഷക ഗുണങ്ങള്‍ അടങ്ങിയ കുറച്ച് ഭക്ഷണങ്ങള്‍ തിരഞ്ഞെടുക്കുക. അത് ചെറിയ ഇടവേളകളില്‍ കുറേശ്ശയായി കഴിക്കുക.

തേനും കറുവാപ്പട്ടയും

തേനും കറുവാപ്പട്ടയും

പട്ടിണിക്കിടക്കാതെ തന്നെ എളുപ്പം നല്ല ഷെയ്പ്പുണ്ടാക്കാനുള്ള മാര്‍ഗങ്ങളുണ്ട്. ഒരു ടീസ്പൂണ്‍ തേനില്‍ അല്‍പം കറുവാപ്പട്ട പൊടി ചേര്‍ക്കുക. ഇത് വെള്ളത്തില്‍ ഒഴിച്ച് ചൂടാക്കുക. പ്രഭാതഭക്ഷണം കഴിക്കുന്നതിനു അര മണിക്കൂര്‍ മുന്‍പ് വെറും വയറ്റില്‍ ഇത് കുടിക്കുക. രാത്രി കിടക്കുന്നതിനുമുന്‍പ് ഈ വെള്ളം കുടിക്കുക.

നന്നായി ഉറങ്ങുക

നന്നായി ഉറങ്ങുക

ആരോഗ്യകരമായ ശരീരത്തിന് നല്ല ഉറക്കം ആവശ്യമാണ്.

ധാന്യങ്ങള്‍ ഉള്‍പ്പെടുത്തുക

ധാന്യങ്ങള്‍ ഉള്‍പ്പെടുത്തുക

തടി കുറയ്ക്കാന്‍ മികച്ച മാര്‍ഗമാണ് ധാന്യങ്ങള്‍. ഉദാഹരണത്തിന് ചപ്പാത്തി രാത്രി കഴിക്കുന്നത് നല്ലതാണ്. ഇത്തരം ധാന്യങ്ങള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുക.

മദ്യപിക്കാതിരിക്കുക, പഞ്ചസാരയും ഒഴിവാക്കുക

മദ്യപിക്കാതിരിക്കുക, പഞ്ചസാരയും ഒഴിവാക്കുക

മദ്യവും പഞ്ചസാരയും ഒഴിവാക്കേണ്ടതാണ്. പഞ്ചസാര നന്നായി കുറയ്ക്കുന്നതാണ് നല്ലത്. മദ്യപിക്കുന്നത് തടി കൂടാനും ശരീരം തൂങ്ങാനും കാരണമാകും.

English summary

some tips to get back to shape.

Uses some tips to get back to shape without starving
Story first published: Friday, March 6, 2015, 12:38 [IST]
X
Desktop Bottom Promotion