For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തടി കുറയ്ക്കാന്‍ നിങ്ങള്‍ ചെയ്യുന്ന തെറ്റുകള്‍

By Sruthi K M
|

തടി കുറയ്ക്കാനുള്ള പോരാട്ടത്തിലാണോ നിങ്ങള്‍? എന്നിട്ട് നിങ്ങളുടെ തടി കുറഞ്ഞോ? ഇല്ലെങ്കില്‍ നിങ്ങള്‍ ചെയ്യുന്നതൊക്കെ തടി കൂട്ടാനുള്ള കാര്യങ്ങളാണെന്ന് മനസ്സിലാക്കിക്കോളൂ.. നിങ്ങള്‍ തടി കുറയ്ക്കാന്‍ എന്തൊക്കെയാണ് ചെയ്യുന്നത്. എന്ത് ചെയ്താല്‍, എന്ത് ഒഴിവാക്കിയാല്‍ തടി കുറയും എന്നതിനെ കുറിച്ച് ഒരു ബോധവുമില്ലാതെ എന്തൊങ്കിലും ചെയ്താല്‍ തടി കുറയുമോ?

നിങ്ങള്‍ തടി കുറയ്ക്കാന്‍ വേണ്ടി പല അബദ്ധങ്ങളും ചെയ്തു കൂട്ടുകയാണ്. ഇനിയും ഇതു പോലെ മുന്നോട്ടു പോകുകയാണെങ്കില്‍ പൊണ്ണത്തടിയാകും ഫലം. ഇനിയെങ്കിലും നിങ്ങള്‍ ചെയ്യുന്ന തെറ്റുകള്‍ മനസ്സിലാക്കണം. ഫാസ്റ്റ് ഫുഡ് കഴിച്ച് ക്ഷീണിച്ച് വ്യായാമം ചെയ്താല്‍ തടി കുറയുമോ?

<strong>നിങ്ങളെ ഫിറ്റാക്കും 10 സമ്മര്‍ സ്‌പോര്‍ട്‌സ്</strong>നിങ്ങളെ ഫിറ്റാക്കും 10 സമ്മര്‍ സ്‌പോര്‍ട്‌സ്

നിങ്ങളുടെ ചില ശീലങ്ങള്‍ ഒഴിവാക്കാതെ തടി കുറയ്ക്കാന്‍ പ്രയത്‌നിച്ചാല്‍ തടി ഒരിക്കലും കുറയാന്‍ പോകുന്നില്ല. പകരം തടി കൂടുകയാകും ഫലം. നിങ്ങളുടെ പദ്ധതി നല്ല രീതിയില്‍ ആദ്യം ക്രമപ്പെടുത്തിയെടുക്കണം. നിങ്ങള്‍ തടി കുറയ്ക്കാന്‍ വേണ്ടി ചെയ്യുന്ന തെറ്റുകള്‍ മനസ്സിലാക്കണം...

കാപ്പി കുടിച്ച് 4.5 കിലോ തടി കൂട്ടുന്നു

കാപ്പി കുടിച്ച് 4.5 കിലോ തടി കൂട്ടുന്നു

ദിവസവും കാപ്പി കുടിക്കുന്നതിലൂടെ എന്താണ് സംഭവിക്കുന്നത്. 4.5 കിലോ തടിയാണ് ഒരു വര്‍ഷം കൂടുന്നത്. ഒരു കപ്പ് കാപ്പിയില്‍ 153 കലോറിയാണ് അടങ്ങിയിരിക്കുന്നത്. തടി കുറയ്ക്കാന്‍ നിങ്ങള്‍ ശ്രമിക്കുമ്പോള്‍ നിങ്ങള്‍ ചെയ്യുന്ന ഒന്നാമത്തെ തെറ്റാണിത്.

30 മിനിട്ട് മതിയോ വ്യായാമം

30 മിനിട്ട് മതിയോ വ്യായാമം

തടി കുറയ്ക്കാന്‍ നിങ്ങള്‍ ദിവസവും 30 മിനിട്ട് വ്യായാമം ചെയ്താല്‍ മതി. ഒരു മണിക്കൂര്‍ ഇതിനായി നിങ്ങള്‍ നീക്കിവെക്കേണ്ട ആവശ്യമില്ല. ദിവസവും 30 മിനിട്ട് വ്യായാമം ചെയ്താല്‍ മൂന്നു മാസം കൊണ്ട് 3.6 കിലോ ഭാരം കുറയും എന്നാല്‍ ഒരു മണിക്കൂര്‍ ചെയ്യുകയാണെങ്കില്‍ 2.7 കിലോ മാത്രമേ കുറയൂ എന്നാണ് വിദഗ്ധര്‍ പറയുന്നത്.

മുട്ട് മാറ്റിവെക്കല്‍ ശസ്ത്രക്രിയ

മുട്ട് മാറ്റിവെക്കല്‍ ശസ്ത്രക്രിയ

ശരീരഭാരം കൂടുമ്പോള്‍ നിങ്ങളുടെ കാല്‍മുട്ടിന് അത്രയും ഭാരം താങ്ങാന്‍ പറ്റാതെ വരുന്നു. പല പ്രശ്‌നങ്ങള്‍ മൂലവും നിങ്ങള്‍ മുട്ട് മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയമാകുന്നു. എന്നാല്‍ ഇത് നിങ്ങളുടെ തടി വീണ്ടും കൂട്ടാന്‍ കാരണമാകും. 1000 പേര്‍ക്ക് മുട്ട് മാറ്റിവെക്കല്‍ ശസ്ത്രക്രിയയിലൂടെ 30 ശതമാനം ഭാരം കൂടുകയാണ് ചെയ്തതെന്നാണ് പഠനങ്ങല്‍ തെളിയിക്കുന്നത്. മുട്ട് വേദനകള്‍ വന്നാല്‍ പല മാര്‍ഗങ്ങളിലൂടെ നിങ്ങള്‍ക്ക് മാറ്റാന്‍ കഴിയും. അത് മനസ്സിലാക്കി അതിനുള്ള പരിഹാരം കണ്ടെത്തണം.

നല്ല ഡയറ്റ് വേണം

നല്ല ഡയറ്റ് വേണം

നല്ല ഡയറ്റ് ഇല്ലെങ്കില്‍ നിങ്ങള്‍ എന്ത് ചെയ്താലും തടി കുറയാന്‍ പോകുന്നില്ല. നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട പല ഭക്ഷണങ്ങളും നിങ്ങള്‍ ഒഴിവാക്കണം. വെണ്ണ, ചീസ്, ബിസ്‌കറ്റ്, കേക്ക്, വറുത്ത പലഹാരങ്ങള്‍, കൊഴുപ്പുള്ള ആഹാരങ്ങള്‍ എന്നിവയൊക്കെ ഒഴിവാക്കേണ്ടതാണ്. ഇത്തരം തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കുക.

ശരീരഭാരം പരിശോധിച്ചുക്കൊണ്ടിരിക്കണം

ശരീരഭാരം പരിശോധിച്ചുക്കൊണ്ടിരിക്കണം

ശരീരഭാരം കുറയുന്നുണ്ടോയെന്ന് ഇടയ്ക്കിടെ നിങ്ങള്‍ പരിശോധിച്ചുക്കൊണ്ടിരിക്കണം. ഇത് നിങ്ങള്‍ക്ക് ഡയറ്റും വ്യായാമവും ചെയ്യാന്‍ പ്രേരിപ്പിക്കും.

വിഷാദ മനോഭാവം

വിഷാദ മനോഭാവം

വിഷമിച്ചിരിക്കുന്നതാണ് നിങ്ങള്‍ ചെയ്യുന്ന മറ്റൊരു തെറ്റ്. നിങ്ങളുടെ വികാരങ്ങളും ശരീര രൂപത്തെ ബന്ധപ്പെടുത്തിയിരിക്കും. നിങ്ങളുടെ വികാരം നിങ്ങളുടെ പെരുമാറ്റം എല്ലാം ശ്രദ്ധിക്കേണ്ടതാണ്. പോസിറ്റീവായി ചിന്തിക്കുക എല്ലായിപ്പോഴും.

ബോട്ടോക്‌സ് കുത്തിവയ്ക്കുന്നത്

ബോട്ടോക്‌സ് കുത്തിവയ്ക്കുന്നത്

ചര്‍മകാന്തി വര്‍ദ്ധിപ്പിക്കാന്‍ ഉപയോഗിക്കുന്ന ബോട്ടാക്‌സ് കുത്തിവെയ്പ്പ് തടി കുറയ്ക്കും എന്ന് വിചാരിക്കുന്നതാണ് മറ്റൊരു തെറ്റ്. ബോട്ടോക്‌സ് കുത്തിവെക്കുന്നതിലൂടെ നിങ്ങളുടെ ശരീരത്തില്‍ വിഷാംശമാണ് പ്രവേശിക്കുന്നത്. ഇത് വയറില്‍ ഒന്നും ഇല്ലാത്ത അവസ്ഥ ഉണ്ടാക്കും. കൂടുതല്‍ വിശപ്പും ഉണ്ടാക്കും. ഇതോടെ നിങ്ങള്‍ക്ക് തടിയും കൂടുന്നു.

ഭക്ഷണം കഴിക്കുന്ന സമയം

ഭക്ഷണം കഴിക്കുന്ന സമയം

നേരത്തെ ഭക്ഷണം കഴിച്ചാല്‍ തടി കൂടും അതുകൊണ്ട് വൈകി ഭക്ഷണം കഴിക്കാം എന്ന് ചിന്തിക്കുന്നതാണ് മറ്റൊരു തെറ്റ്. നേരത്തെ ഭക്ഷണം കഴിച്ചാല്‍ തടി കുറയ്ക്കാന്‍ സഹായിക്കും. കൃത്യമായി ഭക്ഷണം മിതമായി കഴിക്കുകയാണ് വേണ്ടത്.

കാര്‍ യാത്ര ചെയ്യുന്നവര്‍

കാര്‍ യാത്ര ചെയ്യുന്നവര്‍

അല്‍പം ദൂരം നടക്കാനുണ്ടെങ്കിലും കാര്‍ ഉപയോഗിക്കുന്നവരാണ് ഇപ്പോള്‍ ഉള്ളവര്‍. ഇതാണ് നിങ്ങള്‍ ചെയ്യുന്ന മറ്റൊരു തെറ്റ്. കാര്‍ യാത്ര കൂടുതല്‍ തടി ഉണ്ടാക്കാന്‍ കാരണമാകുമെന്നാണ് പറയുന്നത്. ബസ്, സൈക്കിള്‍ എന്നിവ നിങ്ങള്‍ ജോലിക്കു പോകുമ്പോള്‍ പരമാവധി ഉപയോഗിക്കുക.

ഗര്‍ഭകാലത്തുള്ള അനാവശ്യ തടി

ഗര്‍ഭകാലത്തുള്ള അനാവശ്യ തടി

എല്ലാവര്‍ക്കും ഗര്‍ഭകാലത്ത് തടി കൂടും. അമിതമായ ഭക്ഷണവും വ്യായാമം ഇല്ലാത്തതുമാണ് കാരണം. കുഞ്ഞ് വയറ്റില്‍ ഉണ്ടെന്ന് കരുതി അമിതമായി കഴിക്കണം എന്നൊന്നുമില്ല. പോഷകമൂല്യങ്ങളുള്ള ഭക്ഷണം അല്‍പം കഴിച്ചാല്‍ മതി. ഇത്തരം തെറ്റിദ്ധാരണകള്‍ മാറ്റുക.

ഭക്ഷണം കഴിക്കാതിരിക്കരുത്

ഭക്ഷണം കഴിക്കാതിരിക്കരുത്

രാവിലെയും ഉച്ചയ്ക്കും രാത്രിയും കൃത്യമായി ഭക്ഷണം കഴിക്കണം. പട്ടിണി കിടന്നാലൊന്നും നിങ്ങളുടെ തടി കുറയില്ല. ആരോഗ്യമില്ലാത്ത ശരീരമാകും ഫലം.

മധുര പാനീയങ്ങള്‍

മധുര പാനീയങ്ങള്‍

സോഫ്റ്റ് ഡ്രിങ്ക്‌സ് കുടിക്കുന്നതാണ് നിങ്ങല്‍ ചെയ്യുന്ന മറ്റൊരു തെറ്റ്. ഇത്തരം ലഹരി കലര്‍ന്ന പാനീയങ്ങള്‍ തടി കൂട്ടാന്‍ കാരണമാക്കും.

കുറേശ്ശയായുള്ള ഭക്ഷണം തടി കുറയ്ക്കും

കുറേശ്ശയായുള്ള ഭക്ഷണം തടി കുറയ്ക്കും

നിങ്ങള്‍ പോഷകമൂല്യങ്ങളുടെ കുറച്ച് ആഹാരങ്ങള്‍ തിരഞ്ഞെടുക്കുക. എന്നിട്ട് അത് കുറേശ്ശയായി കഴിക്കുക. ഇത് തടി കുറയ്ക്കാന്‍ സഹായിക്കുന്ന വഴിയാണ്.

കാര്‍ഡിയോ വര്‍ക്കൗട്ടില്‍ വിശ്വസിക്കുന്നില്ലേ

കാര്‍ഡിയോ വര്‍ക്കൗട്ടില്‍ വിശ്വസിക്കുന്നില്ലേ

ഡയറ്റ് നല്ല ഫലം തരണമെങ്കില്‍ കാര്‍ഡിയോ വര്‍ക്കൗട്ടാണ് പറ്റിയ മാര്‍ഗം. നിങ്ങളുടെ തടി കുറയ്ക്കാന്‍ കാര്‍ഡിയോ വര്‍ക്കൗട്ടുകള്‍ സഹായകമാകും. കഠിനമായ വ്യായാമം ചെയ്താല്‍ പെട്ടെന്ന് തടി കുറയുമെന്ന് കരുതരുത്. സൈക്ലിംഗ്, നടത്തം തുടങ്ങിയ എളുപ്പം ചെയ്യാവുന്ന വ്യായാമമാണ് മികച്ചത്.

ശരീരഭാരം എത്ര കുറയണം

ശരീരഭാരം എത്ര കുറയണം

ഒരാഴ്ചയില്‍ ഓന്നോ രണ്ടോ പൗണ്ട് ഭാരം കുറഞ്ഞാല്‍ മതി. ഇതില്‍ കൂടുതല്‍ കുറയണം എന്ന് വിചാരിക്കരുത്. ഇതിനര്‍ത്ഥം ഒരാഴ്ചയില്‍ നിങ്ങളുടെ ശരീരത്തില്‍ നിന്നും 3,500 മുതല്‍ 7000 വരെ കലോറി കുറഞ്ഞു എന്നാണ്. ഒരു ദിവസം 500 മുതല്‍ 1000 കലോറി വരെ മാത്രമേ കുറയാന്‍ പാടുള്ളൂ.

മദ്യപാനം

മദ്യപാനം

തടി കുറയുകയും വേണം എന്നാല്‍ മദ്യപാനം നിര്‍ത്താനും പറ്റില്ല. ഇത്തരം ശീലങ്ങല്‍ നിങ്ങളുടെ പരിശ്രമത്തിന് ഒരു ഫലവും തരില്ല. അമിതമായ മദ്യപാനം തടി കൂട്ടിക്കൊണ്ടിരിക്കും. ലഹരി പോലെ ആസക്തി ഉണ്ടാക്കുന്ന ചീസ്, ന്ടസ്, ചിപ്‌സ്, കബാബ് തുടങ്ങിയവ ഒഴിവാക്കുക. മധുരപലഹാരങ്ങളിലും കലോറി കൂടുതലുണ്ട്. ഇത്തരം കാര്യങ്ങളില്‍ ശ്രദ്ധിച്ചില്ലെങ്കില്‍ തടി കുറയില്ല.

English summary

top sixteen lose plan mistakes to avoid

We know our own weakness but there are other habits we follow daily that makes up pile on more weight.
Story first published: Wednesday, April 1, 2015, 15:19 [IST]
X
Desktop Bottom Promotion