For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വേനല്‍ക്കാലം മസില്‍ കളയാതിരിക്കാന്‍..

By Sruthi K M
|

വേനല്‍ക്കാലം വരവായി..ഇനി നിങ്ങളുടെ ശരീരം പ്രത്യേകം ശ്രദ്ധിക്കേണ്ട സമയമാണ്. ഇത്രനാളും നിങ്ങള്‍ കഠിനമായി പ്രയത്‌നിച്ച് നേടിയെടുത്ത ഫിറ്റ്‌നസും, മസിലും പെട്ടെന്ന് പോയാലോ? വേനല്‍ക്കാലം നിങ്ങളുടെ ശരീരത്തിന് ആവശ്യമായ പരിചരണം നല്‍കിയില്ലെങ്കില്‍ ഇതൊക്കെ ഇല്ലാതാകാനും സാധ്യതയുണ്ട്.

<strong>സിക്‌സ്പാക്ക് ശരീരമാണോ ആഗ്രഹം?</strong>സിക്‌സ്പാക്ക് ശരീരമാണോ ആഗ്രഹം?

യുവതലമുറയുടെ നിലനില്‍പ്പ് തന്നെ ഇത്തരം സിക്‌സ്പാക്ക് പോലുള്ള ശരീരമാണല്ലോ. കഠിന പരിശ്രമത്തിലൂടെ നേടിയെടുത്ത ഫിറ്റായ ശരീരം വേനല്‍ക്കാലത്തും നിലനിര്‍ത്താന്‍ എന്തൊക്കെയാണ് ചെയ്യേണ്ടതെന്ന് നോക്കാം. നിങ്ങളുടെ വ്യായാമവും ഡയറ്റും ചില ജീവിതരീതികളും ശ്രദ്ധിച്ചാല്‍ മാത്രംമതി...

നിങ്ങളുടെ ശരീരത്തിന്റെ സ്ഥിരത

നിങ്ങളുടെ ശരീരത്തിന്റെ സ്ഥിരത

നിങ്ങളുടെ ശരീരം സ്ഥിരതയോടെ നിലനിര്‍ത്താന്‍ മസിലുകള്‍ ഫൈബറിനെയാണ് ലക്ഷ്യമിടുന്നത്. ഇത് നിലനിര്‍ത്തണമെങ്കില്‍ ശരീരയായ വര്‍ക്കൗട്ടുകള്‍ ആവശ്യമാണ്. ശരീരത്തിന് കരുത്ത് നല്‍കുന്ന വ്യായാമങ്ങള്‍ തിരഞ്ഞെടുക്കുക.

നന്നായി ഉറങ്ങുക

നന്നായി ഉറങ്ങുക

ശരീരത്തിന് അടുത്തതായി ആവശ്യം നല്ല വിശ്രമമാണ്. മതിയായ ഉറക്കം ലഭിച്ചില്ലെങ്കില്‍ ശരീരം ആവശ്യമില്ലാത്ത വഴികളിലൂടെ പ്രതികരിക്കും. നന്നായി ഉറങ്ങുക.

കൊഴുപ്പുള്ള ഭക്ഷണങ്ങള്‍ ഒഴിവാക്കുക

കൊഴുപ്പുള്ള ഭക്ഷണങ്ങള്‍ ഒഴിവാക്കുക

നിങ്ങള്‍ എന്താണ് കഴിക്കുന്നത്? കൊഴുപ്പടങ്ങിയ ചൂടു കൂടുതല്‍ ഉണ്ടാക്കുന്ന ഭക്ഷണങ്ങള്‍ പുറത്തു നിന്ന് വാങ്ങി കഴിക്കാതിരിക്കുക. വേനല്‍ക്കാലത്ത് തണുപ്പാണ് നിങ്ങളുടെ ശരീരത്തിന് ആവശ്യം. അത്തരം ഭക്ഷണങ്ങള്‍ നിങ്ങളുടെ ശരീരത്തില്‍ ഇന്‍സുലിന്റെ അളവ് കൂട്ടും.

ശരീരം മുഴുവനായും ചലിക്കുന്ന വ്യായാമം

ശരീരം മുഴുവനായും ചലിക്കുന്ന വ്യായാമം

ഫുള്‍ ബോഡി വര്‍ക്കൗട്ടുകള്‍ തിരഞ്ഞെടുക്കുക. ഇത് ശരീരത്തിലെ മസിലുകളിലേക്ക് ഫൈബര്‍ ഉത്തേജിപ്പിക്കാന്‍ സഹായിക്കും. നീന്തല്‍ നല്ലൊരു വ്യായാമമാണ്. വേനല്‍ക്കാലത്ത് തണുപ്പ് അകറ്റി ചെയ്യാന്‍ കഴിയുന്ന വ്യായാമം കൂടിയാണിത്. ഇത് കലോറികളെ ഇല്ലാതാക്കാന്‍ സഹായിക്കും.

നല്ല വ്യായാമം

നല്ല വ്യായാമം

നല്ല വര്‍ക്കൗട്ടുകള്‍ തിരഞ്ഞെടുക്കുക. ഇരുന്നുകൊണ്ടും നിന്നുകൊണ്ടുമുള്ള വ്യായാമങ്ങള്‍ ഒഴിവാക്കുന്നതാണ് നല്ലത്.

ബിയര്‍ കുടിക്കുന്നത്

ബിയര്‍ കുടിക്കുന്നത്

നിങ്ങളുടെ ജീവിതത്തില്‍ നിന്നും ബിയര്‍ ഒഴിവാക്കാന്‍ വിദഗ്ധര്‍ പറയുന്നു. എന്നാല്‍ അത് മനുഷ്യന്റെ ജീവിതത്തിലെ ഒഴിവാക്കാന്‍ പറ്റാത്ത ഘടകമാണെന്ന് മനസ്സിലാക്കുന്നു. എന്നാല്‍ ദിവസവും ഇത്തരം ലഹരി അടങ്ങിയ പാനീയങ്ങള്‍ കുടിക്കാതിരിക്കുക. ഇത് തടിക്കാന്‍ കാരണമാകും.

പ്രോട്ടീന്‍

പ്രോട്ടീന്‍

പ്രോട്ടീന്‍ മരുന്ന് കഴിക്കുന്നത് മസിലുകളെ വളര്‍ത്തിയെടുക്കാന്‍ സഹായിക്കുന്നു. പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങളോ മരുന്നുകളോ കഴിക്കുക.

സ്‌ട്രെസ്സ് ഒഴിവാക്കുക

സ്‌ട്രെസ്സ് ഒഴിവാക്കുക

നിത്യജീവിതത്തില്‍ ഉണ്ടാകുന്ന സ്ട്രസ്സുകള്‍ ഒഴിവാക്കുക. ഇത് കൊഴുപ്പ് കൂട്ടാന്‍ കാരണമാക്കും. നിങ്ങള്‍ കഠിന പരിശ്രമത്തിലൂടെ നേടിയെടുത്ത ശരീരം പെട്ടെന്ന് ഇല്ലാതാക്കാന്‍ ഇത് മതി.

ട്രെഡ്മില്‍ വേഗത കൂട്ടുക

ട്രെഡ്മില്‍ വേഗത കൂട്ടുക

ഇടവേളകളില്‍ നിങ്ങള്‍ തിരഞ്ഞെടുക്കുന്ന വ്യായാമം ശരീരത്തിന് നല്ലതാണ്. ട്രെഡ്മില്‍ പോലുള്ള മെഷീനിന്റെ വേഗത കൂട്ടിക്കൊണ്ടിരിക്കാം.

ഒമേഗ അടങ്ങിയ ഭക്ഷണങ്ങള്‍

ഒമേഗ അടങ്ങിയ ഭക്ഷണങ്ങള്‍

നിങ്ങളുടെ ഡയറ്റില്‍ ആവശ്യത്തിന് ഒമേഗ അടങ്ങിയ ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തുക. ഇത്തരം ഭക്ഷണങ്ങള്‍ നിങ്ങളുടെ ഹൃദയത്തിന്റെ ആരോഗ്യത്തിനും ഇത് വഴി തടി കുറയ്ക്കാനും സഹായിക്കും. മത്സ്യങ്ങള്‍ കഴിക്കുക, അല്ലെങ്കില്‍ വാല്‍നട്‌സ് കഴിക്കാം.

English summary

ten ways to gain muscle naturally

Add these 10 advanced nutrition tips to your bodybuilding diet to build muscle and get the body you want. protein and who are looking for a dietary edge that will help them to maximize their muscle gains.
Story first published: Thursday, March 26, 2015, 13:00 [IST]
X
Desktop Bottom Promotion