For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തടി കുറയാന്‍ വെള്ളം എങ്ങനെ കുടിക്കണം?

By Sruthi K M
|

വെള്ളം നന്നായി കുടിച്ചാല്‍ തടി കുറയുമെന്നറിയാം. പക്ഷെ കുറേ വെള്ളം വെറുതെ കുടിച്ചാലൊന്നും തടി കുറയണമെന്നില്ല. അതിനും ചില രീതികളൊക്കെയുണ്ട്. വെള്ളം എങ്ങനെയൊക്കെ കുടിക്കണം എന്നറിയണം. ഭക്ഷണത്തിനു മുന്‍പ് കുടിക്കണോ? ഭക്ഷണം കഴിച്ച് കഴിഞ്ഞു കുടിക്കണോ? രാവിലെ കുടിച്ചാല്‍ നല്ലതാണോ? എന്ന ചോദ്യത്തിനൊക്കെ ഉത്തരം കണ്ടെത്തേണ്ടിയിരിക്കുന്നു.

ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മാത്രമേ വെള്ളം ശരീരത്തില്‍ നല്ല രീതിയില്‍ പ്രവര്‍ത്തിക്കുകയുള്ളൂ. എങ്കില്‍ മാത്രമേ പെട്ടെന്ന് തടിയുടെ കാര്യത്തില്‍ ഒരു പരിഹാരമാകൂ. ഒരു ദിവസം മൂന്ന് ലിറ്റര്‍ വെള്ളം എങ്കിലും കുടിക്കണം. ഇത് വ്യായാമം ചെയ്യുമ്പോള്‍ കലോറി നഷ്ടപ്പെടുന്നത് തടഞ്ഞു നിര്‍ത്തുകയും ചെയ്യും. ചെറുനാരങ്ങയും, തേനും മറ്റ് പല ഭക്ഷ്യവസ്തുക്കളും ചേര്‍ത്ത് വെള്ളം കുടിക്കുന്നത് തടി കുറയ്ക്കാന്‍ സഹായിക്കുന്നുണ്ട്.

എന്നാല്‍ വെള്ളം കുടിക്കുന്നതിനും ചില സൂത്രപ്പണികളുണ്ട്. വെള്ളം എങ്ങനെയൊക്കെ കുടിച്ചാല്‍ പെട്ടെന്ന് തടി കുറയ്ക്കാമെന്ന് നോക്കാം...

ഭക്ഷണത്തിനുമുന്‍പ്

ഭക്ഷണത്തിനുമുന്‍പ്

ഏതൊരു ഭക്ഷണവും കഴിക്കുന്നതിനുമുന്‍പ് രണ്ട് ഗ്ലാസ് വെള്ളം കുടിക്കണമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഇത് വിശപ്പ് കുറയ്ക്കുകയും ശരീരത്തില്‍ എത്തുന്ന ഭക്ഷണത്തെ നന്നായി ദഹിപ്പിക്കുകയും ചെയ്യും. ഇങ്ങനെ നിങ്ങള്‍ക്ക് പെട്ടെന്ന് തടി കുറയ്ക്കാം.

ദിവസവും നാല് ലിറ്റര്‍ വെള്ളം

ദിവസവും നാല് ലിറ്റര്‍ വെള്ളം

വെള്ളത്തിന്റെ അളവ് കൂടുന്നതിനനുസരിച്ച് തടി കുറയുമെന്നാണ് പറയുന്നത്. നാല് ലിറ്റര്‍ വെള്ളം ഒരു ദിവസം കുടിച്ചാല്‍ ശരീരത്തിലുള്ള വിഷാംശവും കൊഴുപ്പും പെട്ടെന്ന് ഇളകി പോകും. അങ്ങനെ നിങ്ങളുടെ തടിയും കുറയും.

വെള്ളം വേദനയെ കൊല്ലും

വെള്ളം വേദനയെ കൊല്ലും

നല്ല വിശപ്പു തോന്നുന്നുണ്ടോ? കുറച്ച് വെള്ളം കുടിക്കൂ. ഭക്ഷണം കഴിച്ചാലും വയറു കത്തുന്നു എന്നു തോന്നുകയാണെങ്കില്‍ കുറച്ച് വെള്ളം കുടിച്ച് വിശ്രമിക്കൂ. വിശപ്പൊക്കെ പോയി കിട്ടും. വെള്ളം കൊണ്ടും ഇങ്ങനെയുമൊരു സൂത്രപ്പണിയുണ്ട്.

ഇഷ്ട പാനീയങ്ങള്‍ കുടിച്ചതിനുശേഷം

ഇഷ്ട പാനീയങ്ങള്‍ കുടിച്ചതിനുശേഷം

നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട പാനീയങ്ങള്‍ കുടിച്ചു കഴിഞ്ഞാല്‍. അത് മദ്യം ആയാലും സോഫ്റ്റ് ഡ്രിങ്ക്‌സ് ആയാലും, ഇതിനുശേഷം വെള്ളം കുടിക്കുന്നത് നല്ലതാണ്. ഒരു ഉദാഹരണത്തിന് കാപ്പി കുടിച്ചാല്‍ ഒരു അലസത തോന്നാം. അതുകൊണ്ട് കാപ്പി കുടിച്ചതിനുശേഷം വെള്ളം കുടിക്കുക. ഇത് നിങ്ങളുടെ ശരീരത്തിന് നല്ലതാണ്.

മദ്യപിക്കുമ്പോള്‍

മദ്യപിക്കുമ്പോള്‍

മദ്യത്തിലോ ജ്യൂസിലോ വെള്ളം ചേര്‍ത്ത് കഴിക്കുക. ഇത്തരം ലഹരി പാനീയങ്ങളില്‍ വെള്ളം ഉള്ളതുകൊണ്ട് ശരീരത്തെ പെട്ടെന്ന് ദോഷമായി ബാധിക്കില്ല.

വെള്ളത്തെ വിഷമുക്തമാക്കുക

വെള്ളത്തെ വിഷമുക്തമാക്കുക

വെള്ളത്തിലും വിഷാംശം അടങ്ങിയിരിക്കാം. വെള്ളം ശുദ്ധീകരിച്ച് കുടിക്കുക. ഇത് നിങ്ങളുടെ തടി കുറയ്ക്കാന്‍ സഹായിക്കും. വെള്ളത്തില്‍ പല ഔഷധ ചേരുവകളും ചേര്‍ത്ത് കുടിക്കാം. ഇത് നിങ്ങളെ ആരോഗ്യവാനാക്കും.

സലാഡും വെള്ളവും

സലാഡും വെള്ളവും

സലാഡില്‍ വെള്ളം ചേര്‍ത്ത് കഴിക്കാം. എത്രമാത്രം വെള്ളം ചേര്‍ത്ത് കഴിക്കുന്നോ അത് തടി കുറയ്ക്കാന്‍ സഹായിക്കും.

ഗ്രീന്‍ ടീ

ഗ്രീന്‍ ടീ

ഗ്രീന്‍ ടീ തടി കുറയ്ക്കാനുള്ള മികച്ച പരിഹാരമാര്‍ഗമാണ്. ശരീരത്തിന് പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുകയും മെറ്റാബോളിസത്തിന്റെ അളവ് വര്‍ദ്ധിപ്പിക്കുകയും ചെയ്യും.

വെള്ളവും വ്യായാമവും

വെള്ളവും വ്യായാമവും

കുറച്ച് വെള്ളം കുടിച്ച് വ്യായാമം ആരംഭിക്കാം. ഇത് നിങ്ങളുടെ വ്യായാമത്തിന് നല്ല ഫലം തരും. ഊര്‍ജ്ജം നഷ്ടപ്പെടാതെ കാത്തുസൂക്ഷിക്കും.

ചൂടുവെള്ളം

ചൂടുവെള്ളം

ചെറു ചൂടുവെള്ളം തടി കുറയ്ക്കാന്‍ സഹായിക്കും. ഈ തന്ത്രം രാവിലെ പരീക്ഷിക്കാം. ഇതില്‍ ചെറുനാരങ്ങയോ ഉപ്പോ ചേര്‍ത്ത് കുടിക്കുന്നതും നല്ലതാണ്.

രാവിലെ വെള്ളം കുടിക്കാം

രാവിലെ വെള്ളം കുടിക്കാം

രാവിലെ തന്നെ എഴുന്നേറ്റ് ചൂടുവെള്ളം കുടിക്കുന്നത് പതിവാക്കാം. ഇത് പെട്ടെന്ന് തടി കുറയ്ക്കാന്‍ സഹായിക്കും.

ദിവസവും വാട്ടര്‍ ഡയറ്റ്

ദിവസവും വാട്ടര്‍ ഡയറ്റ്

ദിവസവും ഇടയ്ക്കിടെ വെള്ളം കുടിച്ചുകൊണ്ടിരിക്കുന്നത് നിങ്ങളുടെ ശരീരത്തില്‍ ജലാംശം നിലനിര്‍ത്തുന്നു. എന്നും ഊര്‍ജ്ജസ്വലനായിരിക്കാന്‍ ശ്രമിക്കുക. ഇത് നിങ്ങളുടെ തടി പെട്ടെന്ന് കുറയ്ക്കുന്നതാണ്.

English summary

12 ways to lose weight with water

If you want to lose weight with water and a good diet, then here are some of the weight loss tips to add to your agenda.
Story first published: Thursday, February 26, 2015, 10:46 [IST]
X
Desktop Bottom Promotion