For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മസില്‍മാന്‍ ആകാന്‍ ഇവ കഴിക്കൂ...

By Sruthi K M
|

നിങ്ങള്‍ ഒരു വെജിറ്റേറിയന്‍ ആണോ? അങ്ങനെയാണെങ്കില്‍ എളുപ്പം നിങ്ങള്‍ക്ക് മസില്‍ ഉണ്ടാക്കിയെടുക്കാം. നിങ്ങളുടെ ഡയറ്റില്‍ ഈ വെജിറ്റേറിയനുകള്‍ ഉള്‍പ്പെടുത്തിയാല്‍ മാത്രം മതി. കാര്‍ബോഹൈഡ്രേറ്റ്‌സും, പ്രോട്ടീനും കൊഴുപ്പും അടങ്ങിയ ഇത്തരം ഭക്ഷണങ്ങള്‍ ദിവസമുള്ള ഡയറ്റില്‍ ഉള്‍പ്പെടുത്തണം. കാര്‍ബോഹൈഡ്രേറ്റ്‌സും, പ്രോട്ടീനും കൊഴുപ്പും മസിലുകള്‍ വളരാന്‍ സഹായിക്കുന്നതാണ്.

<strong>വേനല്‍ക്കാലം മസില്‍ കളയാതിരിക്കാന്‍..</strong>വേനല്‍ക്കാലം മസില്‍ കളയാതിരിക്കാന്‍..

ഇന്നത്തെ ന്യൂജനറേഷന്റെ ഇടയില്‍ തരംഗമാണല്ലോ മസില്‍ പെരുപ്പിക്കല്‍. നിങ്ങളും കൊതിക്കുന്നില്ലേ സിക്‌സ് പാക്ക് ശരീരം. എന്നാല്‍ നിങ്ങളുടെ ഡയറ്റില്‍ ഇനി ശ്രദ്ധിച്ചു തുടങ്ങാം.

റൊട്ടി

റൊട്ടി

ബോഡി ബില്‍ഡിംഗിനു സഹായിക്കുന്ന മികച്ച ഭക്ഷണമാണ് റൊട്ടി. ഇതില്‍ കാര്‍ബോഹൈഡ്രേറ്റ്‌സ് വസ്തുക്കള്‍ അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങള്‍ക്ക് നല്ല ഊര്‍ജ്ജവും ഫൈബറും തരും.

ഉരുളക്കിഴങ്ങ്

ഉരുളക്കിഴങ്ങ്

കാര്‍ബോഹൈഡ്രേറ്റ് മൂലകം അടങ്ങിയ മറ്റൊരു പച്ചക്കറിയാണ് ഉരുളക്കിഴങ്ങ്. ഫിറ്റ്‌നസ് നല്‍കാന്‍ കഴിവുള്ള ഇവ നിങ്ങളുടെ ഡയറ്റില്‍ ഉള്‍പ്പെടുത്തുക. ഓയില്‍ കുറച്ച് ചേര്‍ത്ത് ഉരുളക്കിഴങ്ങ് വിഭവം ഉണ്ടാക്കുക. ഇതില്‍ അടങ്ങിയിരിക്കുന്ന പൊട്ടാസിയം മസിലുകള്‍ക്ക് ഉണ്ടാകുന്ന ചുളിവ് മാറ്റിതരും.

ബ്രൗണ്‍ റൈസ്

ബ്രൗണ്‍ റൈസ്

കാര്‍ബോഹൈഡ്രേറ്റ്‌സിന്റെ ഒരു കേന്ദ്രമാണെന്ന് പറയാം. ഇതില്‍ അയേണ്‍, കാത്സ്യം, ഫൈബര്‍ എന്നിവ അടങ്ങിയിക്കുന്നു. ഇത് എല്ലുകളുടെയും കോശങ്ങളുടെയും വളര്‍ച്ചയ്ക്ക് സഹായിക്കുന്നു.

ഏത്തപ്പഴം

ഏത്തപ്പഴം

ബോഡി ബില്‍ഡിംഗിനു നിങ്ങളുടെ ഡയറ്റില്‍ ഉള്‍പ്പെടുത്താവുന്ന മികച്ച പഴമാണിത്. പൊട്ടാസിയം കൂടിയ തോതില്‍ അടങ്ങിയിരിക്കുന്ന ഏത്തപ്പഴം മസിലുകള്‍ പെട്ടെന്ന് വളരാന്‍ സഹായിക്കുന്നു.

പനീര്‍

പനീര്‍

ഒരു മികച്ച വര്‍ക്ക്ഔട്ട് സ്‌നാക്‌സാണ് ഇത്. പനീര്‍ മസിലുകള്‍ വളരാന്‍ സഹായിക്കും.

പാല്‍

പാല്‍

വലിയ ഗ്ലാസില്‍ പാല്‍ ദിവസവും കുടിക്കുന്നത് മസില്‍ വളരാന്‍ സഹായിക്കും. പ്രോട്ടീനും, കാത്സ്യവും വൈറ്റമിന്‍ ഡിയും അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ ദഹനപ്രക്രിയ നല്ല രീതിയിലാക്കുകയും എല്ലുകളുടെ വളര്‍ച്ചയ്ക്ക് സഹായിക്കുകയും ചെയ്യുന്നു.

ചീസ്

ചീസ്

പാല്‍ കൊണ്ടുണ്ടാക്കുന്ന എന്ത് ഉല്‍പ്പന്നങ്ങളിലും വൈറ്റമിനും മിനറല്‍സും അടങ്ങിയിട്ടുണ്ടാകും. ചീസ് ഭക്ഷണത്തില്‍ ചേര്‍ത്ത് കഴിക്കുന്നത് മസില്‍ വളരാന്‍ സഹായിക്കും.

തൈര്

തൈര്

ചീസ് പോലെ തന്നെയാണ് ഇതും. പോഷകഗുണങ്ങള്‍ കൂടുതലുള്ള തൈരില്‍ പ്രോട്ടീന്‍, പൊട്ടാസിയം, വൈറ്റമിന്‍ ബി, കാത്സ്യം, സോഡിയം എന്നിവ അടങ്ങിയിട്ടുണ്ട്.

പയറുവര്‍ഗങ്ങള്‍

പയറുവര്‍ഗങ്ങള്‍

വിവിധതരം പഴറുവര്‍ഗങ്ങള്‍ കഴിക്കുന്നതിലൂടെയും മസില്‍ ഉണ്ടാക്കിയെടുക്കാം. പരിപ്പ്, വെള്ളക്കടല, സോയാബീന്‍, പട്ടാണിപ്പയര്‍ തുടങ്ങിയ പയറുവര്‍ഗങ്ങളില്‍ ധാരാളം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. നിങ്ങളുടെ അടുക്കളയില്‍ ഉണ്ടാകുന്ന ഭക്ഷ്യവസ്തുക്കളാണ് ഇവയൊക്കെ. എളുപ്പം നിങ്ങള്‍ക്ക് ഉണ്ടാക്കാം.

ബീന്‍സ്

ബീന്‍സ്

പലതരത്തിലുള്ള ബീന്‍സുകള്‍ ഉണ്ട്. ഇതില്‍ കാര്‍ബോഹൈഡ്രേറ്റ്‌സ്, പ്രോട്ടീന്‍, പൊട്ടാസിയം, ഫൈബര്‍, കാത്സ്യം, വൈറ്റമിന്‍ ബി, മെഗ്നീഷ്യം എന്നിവ അടങ്ങിയിട്ടുണ്ട്. ഇവയും ഡയറ്റില്‍ ഉള്‍പ്പെടുത്തുക.

ടോഫു

ടോഫു

സൊയാബീന്‍ കൊണ്ടുണ്ടാക്കുന്ന വിഭവമാണ് ടോഫു. ഇതില്‍ ധാരാളം കാത്സ്യവും അയേണും അടങ്ങിയിട്ടുണ്ട്. മസിലുകള്‍ വളരാന്‍ സഹായിക്കും.

ബ്രൊക്കോളി

ബ്രൊക്കോളി

പച്ചക്കറികളിലെ ഏറ്റവും മികച്ച ഒന്നാണ് ബ്രൊക്കോളി. പ്രോട്ടീന്‍, കാത്സ്യം, വൈറ്റമിന്‍ സി, ബി എന്നിവ അടങ്ങിയ ഇവയും ഡയറ്റില്‍ ഉള്‍പ്പെടുത്തുക.

ചീര

ചീര

ശരീരത്തിന് മികച്ച ഗുണങ്ങള്‍ നല്‍കാന്‍ കഴിവുള്ള ചീരയും നന്നായി കഴിക്കുക.

നട്‌സ്

നട്‌സ്

വാല്‍നട്‌സ്, അണ്ടിപ്പരിപ്പ്, നിലക്കടല, ബദാം തുടങ്ങിയ നട്‌സ് കഴിക്കുക. നിങ്ങളുടെ മസിലുകള്‍ പെട്ടെന്ന് വളരാന്‍ ഇവ സഹായിക്കും. മസിലുകള്‍ക്ക് നല്ല ഉറപ്പും നല്‍കും.

വെളിച്ചെണ്ണ

വെളിച്ചെണ്ണ

ശരീരത്തിലെ കൊഴുപ്പ് കളയാന്‍ വെളിച്ചെണ്ണ സഹായകമാകും.പാചകം ചെയ്യുമ്പോള്‍ വെളിച്ചെണ്ണ ആവശ്യത്തിന് ഉപയോഗിക്കുക.

ഒലിവ് ഓയില്‍

ഒലിവ് ഓയില്‍

കൊളസ്‌ട്രോള്‍ ഇല്ലാതാക്കാന്‍ സഹായിക്കുന്നതാണ് ഒലിവ് ഓയില്‍. നിങ്ങളുടെ ശരീരം ഫിറ്റായി നില്‍ക്കണമെങ്കില്‍ കൊഴുപ്പ് കളയണം. ഒലിവ് ഓയിലും നിങ്ങള്‍ക്ക് ഇതിനായി ഉപയോഗിക്കാം.

English summary

some tips for build your muscle

Muscle building can be a difficult exercise, if you are a vegetarian. a list of muscle building foods for vegetarians.
Story first published: Saturday, March 28, 2015, 15:19 [IST]
X
Desktop Bottom Promotion