For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വയര്‍ കുറയ്ക്കാന്‍ ഇതാ പൊടിക്കൈകള്‍

By Sruthi K M
|

വയര്‍ കുറയ്ക്കുക എന്നത് പലരുടെയും വലിയൊരു ആഗ്രഹമാണ്. തിക്കുപിടിച്ച ജീവിതത്തില്‍ വ്യായാമം ചെയ്യാനൊന്നും ആര്‍ക്കും സമയമില്ല. ഭക്ഷണം നിയന്ത്രിച്ചാല്‍ തടി കുറയും എന്നും പറഞ്ഞ് ഭക്ഷണം കഴിക്കാതിരിക്കുകയാണ് പലരും. എന്നാല്‍ പട്ടിണികിടക്കേണ്ട ആവശ്യമൊന്നുമില്ല. ഭക്ഷണ കാര്യത്തില്‍ ചെറുതായി ഒന്നു ശ്രദ്ധിച്ചാല്‍ മാത്രം മതി.

ഭക്ഷണത്തില്‍ ചേര്‍ക്കുന്ന ചേരുവകള്‍, എന്തൊക്കെ ചേരുവകള്‍ ഒഴിവാക്കണം എന്നതിനെക്കുറിച്ച് അറിഞ്ഞിരിക്കുക. ശരീരത്തിന് ദോഷം ചെയ്യാത്ത രീതിയില്‍ വയര്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ചില നാടന്‍ പൊടിക്കൈകള്‍ നോക്കാം.

വെള്ളം

വെള്ളം

ദിവസവും എട്ട് ഗ്ലാസ് വെള്ളം കൃത്യമായി കുടിച്ചിരിക്കണം. ഇത് ശരീരത്തിലെ കൊഴുപ്പ് പുറം തള്ളാന്‍ സഹായിക്കും.

ചെറുനാരങ്ങ

ചെറുനാരങ്ങ

ചൂടുവെള്ളത്തില്‍ ചെറുനാരങ്ങാനീരും തേനും ചേര്‍ത്ത് കഴിക്കുന്നതും നല്ലതാണ്. രാവിലെ വെറും വയറ്റില്‍ കഴിക്കണം.

മുട്ട

മുട്ട

മുട്ടയുടെ വെള്ള തടി കൂട്ടില്ല. ഇത് വയറ്റില്‍ കൊഴുപ്പ് അടിഞ്ഞു കൂടാതിരിക്കാന്‍ സഹായിക്കും.

ഉപ്പ്

ഉപ്പ്

ഭക്ഷണത്തില്‍ ഉപ്പ് ചേര്‍ക്കുന്നത് കുറയ്ക്കുക. പകരം മസാലകളോ ഔഷധ സസ്യങ്ങളോ ചേര്‍ക്കാം. ഉപ്പ് ശരീരത്തില്‍ വെള്ളം കെട്ടിനിര്‍ത്തും.

മഞ്ഞള്‍പ്പൊടി

മഞ്ഞള്‍പ്പൊടി

മഞ്ഞള്‍പ്പൊടി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. ഇതിലടങ്ങിയിരിക്കുന്ന കുര്‍കുമിന്‍ ആന്റിയോക്‌സിഡന്റ്‌സ് വയര്‍ കുറയ്ക്കും.

കുക്കുമ്പര്‍

കുക്കുമ്പര്‍

വയര്‍ കുറയ്ക്കാന്‍ കുക്കുമ്പര്‍ സഹായിക്കും.

ആപ്പിള്‍

ആപ്പിള്‍

ആപ്പിളില്‍ അടങ്ങിയിട്ടുള്ള പെക്ടിന്‍ വയറ്റിലെ കൊഴുപ്പ് കുറയ്ക്കും.

മുളക്

മുളക്

മുളകിലെ ക്യാപ്‌സയാസിന്‍ വയറ്റിലെ കൊഴുപ്പ് കുറയ്ക്കുന്ന മറ്റൊന്നാണ്.

ഗ്രീന്‍ ടീ

ഗ്രീന്‍ ടീ

ഗ്രീന്‍ ടീ കുടിക്കുന്നതും വയര്‍ കുറയ്ക്കും.

മധുരക്കിഴങ്ങ്

മധുരക്കിഴങ്ങ്

മധുരക്കിഴങ്ങിലെ നാരുകള്‍ ദഹനപ്രക്രിയ സുഗമമാക്കും. ഇതിമൂലം കൊഴുപ്പ് കുറയ്ക്കാം

ഓറഞ്ച്

ഓറഞ്ച്

ഓറഞ്ചിലെ വൈറ്റമിന്‍ സി കോര്‍ട്ടിസോള്‍ എന്ന ഹോര്‍മോണിനെ നിയന്ത്രിക്കും. ഇതുമൂലം വയറ്റിലെ കൊഴുപ്പ് കുറയ്ക്കാം.

വെളുത്തുള്ളി

വെളുത്തുള്ളി

പച്ചവെളുത്തുള്ളി കഴിക്കുന്നതും വയര്‍ കുറയ്ക്കും.

ബീന്‍സ്

ബീന്‍സ്

ബീന്‍സില്‍ ധാരാളം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. ഇത് വയറ്റിലെ കൊഴുപ്പ് കുറയ്ക്കും.

തേന്‍

തേന്‍

പഞ്ചസാരയ്ക്കു പകരം തേന്‍ ഉപയോഗിക്കുക.

കറുവാപ്പട്ട

കറുവാപ്പട്ട

ഭക്ഷണത്തില്‍ കറുവാപ്പട്ട ഉള്‍പ്പെടുത്തുന്നതും നല്ലതാണ്.

English summary

some proven ways to lose belly fat

I made some research on the web and collected some tips for flat abs. Here are simple belly fat burning tips for man and women.
Story first published: Thursday, June 11, 2015, 17:59 [IST]
X
Desktop Bottom Promotion