For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വ്യായാമം രാവിലെ ചെയ്താല്‍ 16 ഗുണം

By Sruthi K M
|

നിങ്ങള്‍ക്ക് തടി കുറയുകയും ശരീരത്തിന് നല്ല രൂപ ഭംഗിയും അല്ലേ ആവശ്യം? അതിന് വ്യായാമവും ഡയറ്റും നിങ്ങള്‍ ചെയ്യുന്നുണ്ടോ? എന്നാല്‍ ഇത് ചെയ്യുന്നതോടൊപ്പം ഇതിനു തിരഞ്ഞെടുക്കേണ്ട സമയത്തെക്കുറിച്ചും നിങ്ങള്‍ ചിന്തിക്കുന്നുണ്ടോ? വ്യായാമം എങ്ങനെ ചെയ്യണം എന്നതു പോലെ തന്നെ പ്രധാനമാണ് അതിനു നിങ്ങള്‍ തിരഞ്ഞെടുക്കുന്ന സമയവും.

പലരും പറയുന്നതാണ് വ്യായാമം രാവിലെ ചെയ്താലാണ് നല്ലതെന്ന്. ഇത് നിങ്ങള്‍ അംഗീകരിക്കുന്നുണ്ടോ? അത് സത്യമാണ്, എന്നാല്‍ അങ്ങനെ ചെയ്താലുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നിങ്ങള്‍ക്ക് അറിയാമോ? ഒരു ദിവസം തുടങ്ങുന്നത് തന്നെ നല്ല ഉന്മേഷത്തോടെയാകണ്ടേ...അതുകൊണ്ടുതന്നെയാണ് വ്യായാമം ചെയ്യാന്‍ നല്ല സമയം രാവിലെത്തന്നെയാണെന്ന് പറയുന്നത്.

<strong>ഓടുമ്പോഴുണ്ടാകുന്ന പിഴവുകള്‍</strong>ഓടുമ്പോഴുണ്ടാകുന്ന പിഴവുകള്‍

രാവിലെയുള്ള സൂര്യരശ്മി നിങ്ങള്‍ക്ക് ധാരാളം വൈറ്റമിന്‍ ഡി ശരീര ചര്‍മത്തിന് നല്‍കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. രാവിലെത്തെ സൂര്യന്റെ സാന്നിദ്ധ്യം ഹൃദയത്തിനും ശ്വാസകോശത്തിനും നല്ലതാണ്. ഇത് നിങ്ങള്‍ക്ക് ഊര്‍ജ്ജം നല്‍കുകയും രക്തയോട്ടം നല്ല രീതിയില്‍ മാറ്റി തരികയും ചെയ്യും. ഇത് കൂടാതെ രാവിലെയുള്ള വ്യായാമം പല ഗുണങ്ങളും നിങ്ങള്‍ക്ക് തരുന്നുണ്ട്. എന്തൊക്കെയാണെന്ന് നോക്കൂ...

മെറ്റബോളിസം

മെറ്റബോളിസം

രാവിലെ എഴുന്നേറ്റ് വ്യായാമം ചെയ്താല്‍ നിങ്ങളുടെ ശരീരപ്രവര്‍ത്തനങ്ങള്‍ നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നു. ഇത് നിങ്ങളെ ആരോഗ്യമുള്ളവരാക്കി നിര്‍ത്തുന്നു.

എപ്പോഴും ഉത്സാഹത്തോടെ

എപ്പോഴും ഉത്സാഹത്തോടെ

ശരീരപ്രവര്‍ത്തനങ്ങള്‍ നല്ല രീതിയില്‍ നടക്കുന്നതോടെ നിങ്ങള്‍ എല്ലായിപ്പോഴും ഉത്സാഹത്തോടെ ഇരിക്കാന്‍ സാധിക്കുന്നു. നിങ്ങള്‍ക്ക് ഒരു ദിവസം മുഴുവന്‍ നല്ല ഊര്‍ജ്ജം കിട്ടുന്നു.

പ്രഭാതഭക്ഷണം

പ്രഭാതഭക്ഷണം

വ്യായാമം ചെയ്ത് നിങ്ങള്‍ ആദ്യം കഴിക്കുന്ന പ്രഭാതഭക്ഷണം നിങ്ങളെ ആരോഗ്യമുള്ളവരാക്കി നിര്‍ത്തുന്നു. പ്രഭാതഭക്ഷണം നിങ്ങളെ ഒരു രാജാവാക്കി നിര്‍ത്തുമെന്നാണ് പറയുന്നത്.

മനസ്സിന് ഉന്മേഷം

മനസ്സിന് ഉന്മേഷം

രാവിലെ നിങ്ങള്‍ ചെയ്യുന്ന വ്യായാമം മനസ്സിനും നല്ലത് നല്‍കുന്നു. നിങ്ങള്‍ക്ക് നല്ല ഉന്മേഷമുള്ളതും ശാന്തവുമായ മനസ്സ് നല്‍കുന്നു. നന്നായി ചിന്തിക്കാനുള്ള കഴിവ് നല്‍കുന്നു.

ഉത്പാദനശക്തി

ഉത്പാദനശക്തി

ജോലിയില്‍ ഉണ്ടാകുന്ന എന്ത് പ്രശ്‌നത്തെയും നേരിടാനും നല്ല കാര്യങ്ങള്‍ ചെയ്യാനുമുള്ള മനോബലം നല്‍കും.

നല്ല ഡയറ്റ്

നല്ല ഡയറ്റ്

ഡയറ്റിന് നല്ല ഫലം തരാന്‍ രാവിലെയുള്ള വ്യായാമം നിങ്ങളെ സഹായിക്കും.

നല്ല ഉറക്കം

നല്ല ഉറക്കം

സ്ഥിരമായി രാവിലെ വ്യായാമം ചെയ്യുകയാണെങ്കില്‍ നല്ല ഉറക്കവും നിങ്ങള്‍ക്ക് ലഭിക്കും. ആറ്, ഏഴ് മണിക്കൂര്‍ ആരോഗ്യകരമായ ഉറക്കം സമ്മാനിക്കും.

വെള്ളം കുടിക്കുന്നത്

വെള്ളം കുടിക്കുന്നത്

രാവിലെ വ്യായാമം ചെയ്യുന്നതിലൂടെ നിങ്ങള്‍ ധാരാളം വെള്ളം കുടിക്കുന്നു. ഇത് നിങ്ങളുടെ ശരീരത്തിന് ഏറ്റവും മികച്ചതാണ്. നിങ്ങളെ ഊര്‍ജ്ജത്തോടെ ഇരിക്കാന്‍ സഹായിക്കുന്നു.

സ്‌ട്രെസ്സ് ഇല്ലാതാക്കാം

സ്‌ട്രെസ്സ് ഇല്ലാതാക്കാം

സ്‌ട്രെസ് കുറയ്ക്കാനും രാവിലെ നിങ്ങള്‍ ചെയ്യുന്ന വ്യായാമം ഉപകാരപ്രദമാകും.

നല്ല മനോഭാവം

നല്ല മനോഭാവം

രാവിലെ വ്യായാമം ചെയ്താലുള്ള മറ്റൊരു ഗുണം നിങ്ങളുടെ മൂഡ് നല്ല രീതിയില്‍ ആക്കും എന്നതാണ്. നല്ല മനോഭാവം ഉണ്ടാക്കാന്‍ സാധിക്കും.

നിങ്ങളുടെ ചര്‍മത്തിന്

നിങ്ങളുടെ ചര്‍മത്തിന്

രാവിലെയുള്ള വ്യായാമം നിങ്ങളുടെ ചര്‍മത്തിനും നല്ലതാണ്. വൈറ്റമിന്‍ ഡി ചര്‍മ്മത്തില്‍ കൂടുതല്‍ ഉണ്ടാകുകയും ഇത് ചര്‍മത്തിന് തിളക്കം നല്‍കുകയും ശ്വസനം നല്ല രീതിയിലാക്കുകയും ചെയ്യുന്നു.

ദിനചര്യ

ദിനചര്യ

നല്ല ദിനചര്യ ഉണ്ടാക്കിയെടുക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും. നിങ്ങളുടെ ശരീരം നിങ്ങള്‍ പറയാതെ തന്നെ നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നു. കൃത്യ സമയത്ത് ഉണരുകയും ഫിറ്റായ ശരീരം നല്‍കുകയും ആരോഗ്യകരമാക്കി നിര്‍ത്തുകയും ചെയ്യുന്നു.

സമയം നല്ല രീതിയില്‍ പൂര്‍ത്തിയാക്കുന്നു

സമയം നല്ല രീതിയില്‍ പൂര്‍ത്തിയാക്കുന്നു

സമയം നിങ്ങള്‍ക്ക് നഷ്ടപ്പെടുന്നില്ല. നല്ല തുടക്കത്തോടെ ആരംഭിക്കുകയും ശുദ്ധവും, ഏകാഗ്രതയും, പ്രസരിപ്പുമോടെ കാര്യങ്ങള്‍ ചെയ്യുകയും ഒരു ദിവസം നല്ല രീതിയില്‍ അവസാനിക്കുകയും ചെയ്യുന്നു.

പോസിറ്റീവ് ചിന്ത

പോസിറ്റീവ് ചിന്ത

രാവിലെയുള്ള വ്യായാമം നിങ്ങളുടെ മനസ്സിന് പോസിറ്റീവ് ചിന്തകള്‍ നല്‍കും.

മലബന്ധം

മലബന്ധം

രാവിലെ വ്യായാമം ചെയ്യുന്നത് ദഹനം നല്ല രീതിയിലാക്കും. ഇത് മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ അകറ്റും.

തിളക്കമാര്‍ന്നതും സന്തോഷകരവുമായ ജീവിതം

തിളക്കമാര്‍ന്നതും സന്തോഷകരവുമായ ജീവിതം

രാവിലെയുള്ള വ്യായാമം ഇത്രയൊക്കെ ഗുണങ്ങള്‍ നിങ്ങള്‍ക്ക് തരുമ്പോള്‍ നിങ്ങളുടെ ജീവിതം തിളക്കമാര്‍ന്നതും സന്തോഷമാര്‍ന്നതും ആകുന്നു. മാനസികമായും ശരീരികമായും നിങ്ങള്‍ക്ക് നല്ലത് നല്‍കുന്നു.

English summary

some good reasons to exercise in the morning

Do you want to lose weight and get in shape fast? Then we have some tips for you to follow to get to your goal. To lose weight is an easy task if you put your mind to it.
Story first published: Wednesday, April 1, 2015, 10:53 [IST]
X
Desktop Bottom Promotion