For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഷാരൂഖിന്‍റെ ഡയറ്റ് രഹസ്യങ്ങള്‍

By Super
|

ബോളിവുഡിലെ ബാദ്ഷയായ ഷാരൂഖ് ഖാന്‍ തന്‍റെ ശരീര സംരക്ഷണത്തില്‍ വളരെ ശ്രദ്ധാലുവാണ്. നാല്പത്തൊമ്പതുകാരനായ ഷാരൂഖ് ഇക്കാരണത്താല്‍ തന്നെ ഭക്ഷണത്തിന്‍റെ കാര്യത്തില്‍ വളരെ ശ്രദ്ധ പുലര്‍ത്തുന്നു.

തന്‍റെ 'ഓം ശാന്തി ഓം' എന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് തുടങ്ങുന്നതിന് മുമ്പ് പേശി വടിവുള്ള മെലിഞ്ഞ ശരീരത്തിന് വേണ്ടി കര്‍ശനമായ ഭക്ഷണ നിയന്ത്രണം ഷാരൂഖ് നടത്തിയിരുന്നു. കാര്‍ബോഹൈഡ്രേറ്റുകള്‍ കുറഞ്ഞ, പ്രോട്ടീന്‍ കൂടുതലായടങ്ങിയ ഭക്ഷണങ്ങളാണ് അദ്ദേഹം കഴിക്കുന്നത്. ഷാരൂഖ് ഖാന്‍റെ ഭക്ഷണ വിവരങ്ങളറിയാന്‍ തുടര്‍ന്ന് വായിക്കുക.

പ്രോട്ടീന്‍ പ്രധാനം

പ്രോട്ടീന്‍ പ്രധാനം

കൊഴുപ്പില്ലാത്ത പാല്‍, തോല്‍‌ നീക്കിയ കോഴിയിറച്ചി, മുട്ട വെള്ള, പയര്‍, ചെറിയ മാംസകഷ്ണങ്ങള്‍ തുടങ്ങിയ പ്രോട്ടീന്‍ സമ്പന്നമായ ആഹാരങ്ങളില്‍‌ ഷാരൂഖ് പ്രത്യേക ശ്രദ്ധ പുലര്‍ത്തുന്നു. ഭക്ഷണത്തിലെ കൊഴുപ്പ് നിയന്ത്രിക്കുന്നതിനായി ഫ്രൈ ചെയ്യുന്നതിനേക്കാള്‍ ഗ്രില്‍ ചെയ്യുകയും, ബട്ടര്‍ ഉപയോഗിച്ച വിഭവങ്ങള്‍ ഒഴിവാക്കുകയും ചെയ്യുന്നു. വ്യായാമങ്ങള്‍ക്ക് ശേഷം പ്രോട്ടീന്‍ ഡ്രിങ്കുകളും അദ്ദേഹം കുടിക്കുന്നു.

പഞ്ചസാരയും ശുദ്ധീകരിച്ച ധാന്യങ്ങളും ഒഴിവാക്കുന്നു

പഞ്ചസാരയും ശുദ്ധീകരിച്ച ധാന്യങ്ങളും ഒഴിവാക്കുന്നു

മൈദ, എല്ലാത്തരത്തിലുമുള്ള ബ്രെഡ്ഡുകള്‍, അരി ഉത്പന്നങ്ങള്‍ ഉള്‍പ്പടെയുള്ള എല്ലാ വിധ ശുദ്ധീകരിച്ച ധാന്യങ്ങളും ഷാരൂഖ് ഒഴിവാക്കുന്നു. പഞ്ചസാര അടങ്ങിയവ ഒരു കാരണവശാലും ഉപയോഗിക്കില്ല. എന്നാല്‍ മുട്ടക്കൊപ്പം ഹോള്‍ വീറ്റ് ടോസ്റ്റ്, ചിക്കന്‍ സാന്‍ഡ്‍വിച്ച് പോലുള്ളവയില്‍ ധാന്യങ്ങള്‍ മുഴുവന്‍ രൂപത്തില്‍ ഉപയോഗിക്കുന്നുമുണ്ട്.

സസ്യാഹാരങ്ങള്‍

സസ്യാഹാരങ്ങള്‍

ഷാരൂഖ് പച്ചക്കറികള്‍ ആഹാരത്തില്‍ കൂടുതലായി ഉപയോഗിക്കുന്നു. ഇവയാണ് കാര്‍ബോഹൈഡ്രേറ്റുകളുടെ പ്രാഥമിക സ്രോതസ്സ്. കൂടെ അടിസ്ഥാന വിറ്റാമിനുകളും, മിനറലുകളും ഇവ ലഭ്യമാക്കും. നിങ്ങള്‍ അത്തരം ഭക്ഷണക്രമം പിന്തുടരുകയാണെങ്കില്‍ നിറങ്ങളുള്ള വേവിച്ചതും വേവിക്കാത്തതുമായ പച്ചക്കറികള്‍ എല്ലാ ദിവസവും ഉപയോഗിക്കുക. ഇവ ശരീരത്തിനാവശ്യായ അവശ്യ ന്യൂട്രിയന്‍റുകള്‍ ലഭ്യമാക്കും.

മധുരപലഹാരങ്ങള്‍ക്ക് പകരം പഴങ്ങള്‍

മധുരപലഹാരങ്ങള്‍ക്ക് പകരം പഴങ്ങള്‍

ഷാരൂഖ് ഖാന്‍ കാര്‍ബോഹൈഡ്രേറ്റുകള്‍ ധാരാളമായി അടങ്ങിയ പഴങ്ങള്‍ മധുരപലഹാരങ്ങള്‍ക്ക് പകരം ഉപയോഗിക്കുന്നു. പഴങ്ങള്‍ സ്വഭാവിക മധുരത്തിനൊപ്പം ശരീരത്തിന് ഫൈബറും, വിറ്റാമിനുകളും, മിനറലുകളും നല്കും.

ധാരാളം വെള്ളം കുടിക്കുക

ധാരാളം വെള്ളം കുടിക്കുക

ഷാരൂഖ് ഖാന്‍ ദിവസവും 2-3 ലിറ്റര്‍ വെള്ളം കുടിക്കും. കൊഴുപ്പില്ലാത്ത പാലും, മധുരം ചേര്‍ക്കാത്ത പച്ചക്കറി ജ്യൂസും അദ്ദേഹം ഉപയോഗിക്കുന്നു.

Read more about: diet ഡയറ്റ്
English summary

Shah Rukh Khan's Diet Secretes Revealed

Here are some of the diet secretes of Shah rukh Khan'S diet. Read more to know about,
X
Desktop Bottom Promotion