For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

എന്തു കഴിക്കണം, എന്തു കഴിക്കരുത്?

|

നമ്മള്‍ കഴിക്കുന്ന പല ആഹാരങ്ങളും ശാരീരികാരോഗ്യത്തെ മാത്രമല്ല പല്ലിന്റെ ആരോഗ്യത്തെ പോലും ബാധിക്കുന്നവയാണ്. പല്ലുകളില്‍ ഇനാമലിനുണ്ടാകുന്ന തകരാറാണ് പലപ്പോഴും സെന്‍സിറ്റീവിറ്റിക്ക് കാരണം. അതുകൊണ്ടു തന്നെ പല്ലിന്റെ ആരോഗ്യത്തിന് എന്തു കഴിക്കണം എന്തു കഴിക്കരുതെന്ന് നമ്മള്‍ അറിഞ്ഞിരിക്കണം. പല്ലുകളോട്‌ ചെയ്യേണ്ടതും ചെയ്യരുതാത്തതും

സൗന്ദര്യ സംരക്ഷണത്തിലും പല്ലിനുള്ള പങ്ക് അനിര്‍വ്വചനീയമാണ്. പലപ്പോഴും മധുരം കഴിക്കുമ്പോഴോ ചൂടുള്ള ഭക്ഷണം കഴിക്കുമ്പോള്‍ പല്ലിന് അനുഭവപ്പെടാറുള്ള സെന്‍സിറ്റീവിറ്റി ആരും അത്ര കാര്യമായി എടുക്കാറില്ല. നമ്മുടെ ഭക്ഷണക്രമത്തിലുണ്ടാകുന്ന മാറ്റമാണ് പലപ്പോഴും പല്ലിന്റെ ആരോഗ്യവും സംരക്ഷിക്കുന്നത്. പല്ലില്‍ കമ്പിയിട്ടിട്ടുണ്ടോ, എങ്കില്‍.....

പല്ലിന്റെ ആരോഗ്യം സംരക്ഷിക്കാനായി നമ്മുടെ ഭക്ഷണ ക്രമത്തില്‍ വരുത്താവുന്ന മാറ്റങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

നാരുകളടങ്ങിയ ഭക്ഷണം കൂടുതല്‍

നാരുകളടങ്ങിയ ഭക്ഷണം കൂടുതല്‍

നാരുകളടങ്ങിയ ഭക്ഷണം കൂടുതല്‍ ഉള്‍പ്പെടുത്തുക. പഴങ്ങളും പച്ചക്കറികളും ധാരാളമായി നമ്മുടെ ഭക്ഷണത്തിന്റെ ഭാഗമാക്കുക. ഇത് വായിലെ ഉമിനീര്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കുകയും ചെയ്യും.

കാല്‍സ്യം ഉള്‍പ്പെടുത്തുക

കാല്‍സ്യം ഉള്‍പ്പെടുത്തുക

എല്ലുകളുടേയും പല്ലുകളുടേയും ആരോഗ്യത്തിന് അത്യാവശ്യമായി വേണ്ട ഒന്നാണ് കാല്‍സ്യം. അതിനാല്‍ കൂടുതല്‍ പാലും പാലുല്‍പ്പന്നങ്ങളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കുക. ഇത് ഇനാമലിനെ ശക്തിപ്പെടുത്തുകയും പല്ലിനെ പല പ്രശ്‌നങ്ങളില്‍ നിന്നും സംരക്ഷിക്കുകയും ചെയ്യും.

മുട്ട

മുട്ട

മുട്ടയാണ് മറ്റൊരു പ്രധാന ഭക്ഷണം. ഇതില്‍ ധാരാളം പ്രോട്ടീന്‍ അടങ്ങിയിട്ടുള്ളതിനാല്‍ ഇത് പല്ലിനെ സംരക്ഷിക്കുന്നു.

വെള്ളം ധാരാളം

വെള്ളം ധാരാളം

പല്ലിന്റെ ആരോഗ്യത്തിന് മാത്രമല്ല വെള്ളം കുടിയ്‌ക്കേണ്ടത്. ശരീരത്തിന് ഏറ്റവും അത്യാവശ്യമാണ് വെള്ളം എന്ന കാര്യത്തില്‍ സംശയം ഇല്ല. ദിവസവും നാല് ലിറ്റര്‍ വെള്ളം കുടിയ്ക്കുന്നത് എന്തുകൊണ്ടും പല്ലിന്റേയും എല്ലിന്റേയും ആരോഗ്യത്തെ സംരക്ഷിക്കുന്നു.

 ആസിഡ് അടങ്ങിയ ഭക്ഷണങ്ങള്‍

ആസിഡ് അടങ്ങിയ ഭക്ഷണങ്ങള്‍

ലെമണ്‍ജ്യൂസ്, ഓറഞ്ച് ജ്യൂസ് തുടങ്ങിയ പാനീയങ്ങള്‍ ഒഴിവാക്കേണ്ടതാണ്. ഇവ പല്ലിന് ദോഷകരമാിയി ബാധിക്കും എന്നുള്ളതു കൊണ്ടാണ് ഇത്. ഇത് ഉമിനീര്‍ ഉത്പാദനം കൂട്ടുമെങ്കിലും പല്ലിന്റെ അകത്തെ പാളികള്‍ക്ക് ദോഷകരമായി ബാധിക്കുന്നു.

മധുരമുള്ള ഭക്ഷണങ്ങള്‍

മധുരമുള്ള ഭക്ഷണങ്ങള്‍

മധുരമുള്ള ഭക്ഷണങ്ങളാണ് പല്ലിന്റെ ആരോഗ്യത്തിനായി ഒഴിവാക്കേണ്ട ഒന്ന്. ഇത് ഇനാമലിനെ കേടുവരുത്തുകയും ക്യാവിറ്റീസ് വര്‍ദ്ധിക്കാന്‍ കാരണമാവുകയും ചെയ്യുന്നു.

പുളിപ്പുള്ള മിഠായികള്‍

പുളിപ്പുള്ള മിഠായികള്‍

പുളിപ്പുള്ള മിഠായികളാണ് മറ്റൊരു പ്രശ്‌നം. ഇതില്‍ മധുരം കുറവാകുമെങ്കിലും ഇതില്‍ അടങ്ങിയിട്ടുള്ള ആസിഡ് പല്ലിനെ കേടുവരുത്തുന്നു.

മദ്യം

മദ്യം

മദ്യമാണ് മറ്റൊരു അപകടകാരി. മദ്യപിക്കുന്നവരുടെ പല്ല് വേഗത്തില്‍ കൊഴിയാന്‍ കാരണമാകുന്നു. ഇത് വായില്‍ ക്യാന്‍സര്‍ സാധ്യത ഉണ്ടാക്കുന്നതിനാല്‍ ഇത് നമ്മുടെ മൊത്തത്തിലുള്ള ആരോഗ്യത്തെ തകര്‍ക്കുന്നു.

ചൂടുള്ള ഭക്ഷണങ്ങള്‍

ചൂടുള്ള ഭക്ഷണങ്ങള്‍

അധികം ചൂടുള്ളതോ തണുത്തതോ ആയ ഭക്ഷണങ്ങള്‍ പല്ലിന്റെ സെന്‍സിറ്റീവിറ്റ് കൂടാന്‍ കാരണമാകുന്നു. ഇത് മോണയിലെ ഞരമ്പുകളുടെ ആരോഗ്യത്തേയും കാര്യമായി തന്നെ ബാധിക്കുന്നു.

English summary

Right Diet For Sensitive Teeth

Teeth sensitivity is usually caused due to exposed dentin due to damage to your tooth enamel. Even the thought of certain food can make you have sensitive teeth.
Story first published: Monday, September 21, 2015, 15:25 [IST]
X
Desktop Bottom Promotion