For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പെട്ടെന്ന് മസില്‍ കൂട്ടണോ..?

By Sruthi K M
|

നിങ്ങളുടെ മസിലുകള്‍ നല്ല ശക്തിയുള്ളതും രൂപഭംഗിയുള്ളതും ആക്കി തീര്‍ക്കാനാണോ പരിശ്രമിക്കുന്നത്. ഇതിനായുള്ള കഠിന പരിശ്രമത്തിലാണോ നിങ്ങള്‍..? ശരീര പേശികള്‍ക്ക് ബലം കിട്ടാനും രൂപഭംഗി കിട്ടാനും സഹായിക്കുന്ന ചില വഴികള്‍ പറഞ്ഞു തരാം. മസില്‍മാന്‍ ആകാന്‍ പരിശ്രമിക്കുന്നവര്‍ക്കും മസിലിന് നല്ല ശക്തി കിട്ടാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഈ വഴികള്‍ തിരഞ്ഞെടുക്കാം..

കൂടുതല്‍ സമയം വ്യായാമം ചെയ്തതുകൊണ്ടു മാത്രം ഫലം ഉണ്ടാകണമെന്നില്ല. ഡയറ്റാണ് പ്രധാന ആവശ്യം. മസിലുകള്‍ വളരണമെങ്കില്‍ കൂടുതല്‍ കലോറി ആവശ്യമാണ്. അതിന് ആരോഗ്യകരമായ ഭക്ഷണമാണ് ആവശ്യം. ധാരാളം പ്രോട്ടീനും ഫൈബറും മസിലിന്റെ വളര്‍ച്ചയ്ക്ക് വേണം. സസ്യങ്ങളില്‍ കൂടിയ തോതില്‍ പ്രോട്ടീനുകള്‍ അടങ്ങിയിട്ടുണ്ട്.

ഇത്തരം സസ്യങ്ങള്‍ കഴിക്കുന്നതിലൂടെ നിങ്ങള്‍ക്ക് എളുപ്പം മസില്‍ കൂട്ടാം. ഇന്ന് മുതല്‍ ആരോഗ്യകരമായ ഡയറ്റ് പദ്ധതി തയ്യാറാക്കാം. മസില്‍ കൂട്ടാന്‍ സഹായിക്കുന്ന ചില സസ്യവര്‍ഗങ്ങളെ പരിചയപ്പെടാം...

ബീറ്റ്‌റൂട്ട്

ബീറ്റ്‌റൂട്ട്

പ്രകൃതിദത്തമായ നൈട്രേറ്റ് അടങ്ങിയിരിക്കുന്ന ബീറ്റ്‌റൂട്ട് ശരീരത്തില്‍ നല്ല രീതിയില്‍ പ്രവര്‍ത്തിക്കും. വ്യായാമത്തിനുമുന്‍പ് കഴിക്കുക. ഇത് നിങ്ങളുടെ വര്‍ക്ക് ഔട്ടിന് നല്ല ഫലം തരും. മസിലുകള്‍ വളര്‍ച്ചയ്ക്ക് സഹായിക്കും.

ബദാം

ബദാം

ഫൈബറും പ്രോട്ടീനും അടങ്ങിയ ബദാം മസിലിന്റെ വളര്‍ച്ചയ്ക്ക് സഹായിക്കുന്ന മറ്റൊരു ഭക്ഷ്യവസ്തുവാണ്.

അവോക്കാഡോ

അവോക്കാഡോ

നിങ്ങളുടെ ശരീരത്തിലെ കൊഴുപ്പിനെ ഇളക്കി മാറ്റി നല്ല ആരോഗ്യം തരാന്‍ അവോക്കാഡോയ്ക്ക് കഴിയും. ധാരാളം ഫൈബര്‍ അടങ്ങിയിട്ടുണ്ട്. പെട്ടെന്ന് മസിലുകള്‍ക്ക് ബലം നല്‍കി വളര്‍ച്ചയെ സഹായിക്കും.

കടല

കടല

എളുപ്പം ദഹനപ്രക്രിയ നടത്താന്‍ സഹായിക്കുന്നതാണ് കടല. ഇതില്‍ ധാരാളം പ്രോട്ടീനും അമിനോ ആസിഡും അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ മസിലുകള്‍ക്ക് ശക്തി നല്‍കും.

റാസ്‌ബെറി

റാസ്‌ബെറി

ശരീരത്തിന്റെ ദഹനപ്രക്രിയയെ സഹായിക്കുന്ന മറ്റൊരു സസ്യവിഭവമാണ് റാസ്‌ബെറി. ആന്തോസൈനിനും ആന്റിയോക്‌സിഡന്റ്‌സും നിങ്ങളുടെ മെറ്റാബോളിക്കിന്റെ അളവ് വര്‍ദ്ധിപ്പിക്കും. ഇത് പേശികളുടെ വളര്‍ച്ചയ്ക്ക് കാരണമാകും.

പരിപ്പ്

പരിപ്പ്

ഫൈബറും പ്രോട്ടീനും കാര്‍ബോഹൈഡ്രേറ്റ്‌സും കൂടിയതോതില്‍ അടങ്ങിയ പരിപ്പും മസിലുകളു ടെ വളര്‍ച്ചയ്ക്ക് സഹായിക്കും.

ബീന്‍സ്

ബീന്‍സ്

പ്രോട്ടീന്‍ അടങ്ങിയ ബീന്‍സ് കഴിക്കുക. ഇതും മസിലുകളുടെ വളര്‍ച്ചയ്ക്ക് സഹായിക്കും.

ചണ വിത്ത്

ചണ വിത്ത്

ഒമേഗ-6 ഉം ഒമേഗ-3 യും അടങ്ങിയ ചണ വിത്ത് പെട്ടെന്ന് മസിലുകള്‍ വളരാന്‍ സഹായിക്കും.

സ്പിരുലിന

സ്പിരുലിന

സ്പുരില എന്ന ഒരു തരം ബ്ലൂ-ഗ്രീന്‍ ആല്‍ഗകളില്‍ 60 ശതമാനം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. ഇത് പ്രോട്ടീന്റെ കേന്ദ്രമാണെന്ന് പറയാം. ഇത് കഴിക്കുക.

സെയ്റ്റാന്‍

സെയ്റ്റാന്‍

സെയ്റ്റാന്‍ എന്ന ഒരു തരം സസ്യവര്‍ഗം നോണ്‍ വെജിറ്റേറിയന്‍ വിഭവത്തിന്റെ കൂടെ ഉപോയോഗിക്കുന്നതാണ്. 25 ശതമാനം പ്രോട്ടീന്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ പേശികളെ ബലപ്പെടുത്തും.

ടെംഹ

ടെംഹ

ഒരു തരം സോയാബീന്‍ ഉല്‍പ്പന്നമാണ് ടെംഹ. ഇതില്‍ ധാരാളം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. നിങ്ങളുടെ ശരീരത്തിന് നല്ല ശക്തി നല്‍കും.

ഓട്‌സ്

ഓട്‌സ്

കാര്‍ബോഹൈഡ്രേറ്റ്‌സ് ധാരാളം അടങ്ങിയ ഓട്‌സ് മസിലുകളുടെ വളര്‍ച്ചയ്ക്ക് അത്യുത്തമമാണ്.

പഴവര്‍ഗങ്ങള്‍

പഴവര്‍ഗങ്ങള്‍

ആന്റിയോക്‌സിഡന്റ്‌സ് നിറഞ്ഞു നില്‍ക്കുന്ന പഴവര്‍ഗങ്ങള്‍ എന്നും കഴിക്കുക. ഇത് നിങ്ങള്‍ക്ക് ശക്തിയും പ്രതിരോധശേഷിയും നല്‍കും. ഇതോടൊപ്പം നിങ്ങളുടെ പേശികള്‍ വളര്‍ച്ച കൂടുകയും ചെയ്യും.

മധുരക്കിഴങ്ങ്

മധുരക്കിഴങ്ങ്

മറ്റൊരു പ്രകൃതിദത്ത സസ്യമാണ് മധുരക്കിഴങ്ങ്. ഇതില്‍ കാര്‍ബോഹൈഡ്രേറ്റ്‌സ്, വൈറ്റമിന്‍, ഫൈബര്‍ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് ദഹനപ്രക്രിയ നല്ലതാക്കുകയും ചെയ്യും.

സോയ്

സോയ്

മസിലുകളുടെ വളര്‍ച്ചയ്ക്ക് സോയ് നല്ലൊരു മാര്‍ഗമാണ്. അമിനോ ആസിഡ്, മിനറല്‍സ്, വൈറ്റമിന്‍സ് അടങ്ങിയിട്ടുണ്ട്.

ചീര

ചീര

ചീരയിലുള്ള ഫൈറ്റോസിഡൈസ്റ്റിറോയിഡ് മസിലുകളുടെ വളര്‍ച്ചയ്ക്ക് സഹായിക്കും. പെട്ടെന്ന് മസിലുകള്‍ വരാനുള്ള ഉത്തമ മാര്‍ഗമാണിത്.

ബ്രൗണ്‍ റൈസ്

ബ്രൗണ്‍ റൈസ്

ബ്രൗണ്‍ നിറത്തിലുള്ള അരി മസിലുകളുടെ വളര്‍ച്ചയ്ക്ക് സഹായിക്കും. ചോറ് ഈ അരി കൊണ്ടുണ്ടാക്കി കഴിക്കുന്നത് നല്ലതാണ്. ഇതില്‍ കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയിട്ടുണ്ട്. വ്യായാമത്തിനുശേഷം ബ്രൗണ്‍ റൈസ് കഴിക്കുന്നത് നല്ലതാണ്.

ഒലിവ് ഓയില്‍

ഒലിവ് ഓയില്‍

പേശികള്‍ക്കുണ്ടാകുന്ന തകര്‍ച്ച പരിഹരിക്കാന്‍ ഒലിവ് ഓയിലിന് സാധിക്കും. വൈറ്റമിന്‍ ഇ അടങ്ങിയ ഒലിവ് ഓയില്‍ ഉപയോഗിക്കുക.

കശുവണ്ടി പരിപ്പ്

കശുവണ്ടി പരിപ്പ്

കാര്‍ബോഹൈഡ്രേറ്റ്‌സും പ്രോട്ടീനും അടങ്ങിയ കശുവണ്ടി പരിപ്പ് വെറുതെ കൊറിക്കാന്‍ എല്ലാവര്‍ക്കും ഇഷ്ടമാണ്. നിങ്ങളുടെ ശരീരത്തിന് ഇതാവശ്യവുമാണ്. എന്നും കഴിക്കുന്നത് നിങ്ങള്‍ക്ക് ശക്തി നല്‍കും. മസിലുകള്‍ വളരാനും സഹായിക്കും.

തക്കാളി

തക്കാളി

വൈറ്റമിന്‍ സി അടങ്ങിയ തക്കാളി ദഹനപ്രക്രിയയ്ക്ക് നല്ലതാണ്. ഇത് മസിലുകള്‍ വളരാന്‍ ഉത്തേജനം നല്‍കും.

ഉള്ളിയും വെളുത്തുള്ളിയും

ഉള്ളിയും വെളുത്തുള്ളിയും

ഉള്ളിയും വെളുത്തുള്ളിയും മസിലുകള്‍ വളരാന്‍ സഹായിക്കുന്ന പ്രധാന സഹായിയാണ്. മസിലുകളെ സ്ഥിരപ്പെടുത്താന്‍ ഇവ സഹായിക്കും.

ബോക് ചോയ്

ബോക് ചോയ്

ബോക് ചോയ് എന്ന ഒരു തരം സസ്യം ചൈനീസ് വര്‍ഗമാണ്. ഇതില്‍ ധാരാളം പൊട്ടാസിയം, കാത്സ്യം, അയേണ്‍, വൈറ്റമിന്‍ സി എന്നിവയൊക്കെ അടങ്ങിയിട്ടുണ്ട്. മസിലുകള്‍ കൂട്ടാന്‍ ഇതു മതി.

നിലക്കടല

നിലക്കടല

പോഷക ഗുണങ്ങള്‍ അടങ്ങിയ മറ്റൊന്നാണ് നിലക്കടല. ഇത് മസിലുകളുടെ വളര്‍ച്ചയ്ക്ക് നിങ്ങളെ സഹായിക്കും.

English summary

23 plant foods for building muscles

Here is a list of the top 23 plant based foods that help in building strong muscles
Story first published: Saturday, March 7, 2015, 14:54 [IST]
X
Desktop Bottom Promotion