For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തടി കുറയ്ക്കും ഇന്ത്യന്‍ ഭക്ഷണങ്ങള്‍!!

|

ഇന്ത്യന്‍ ഭക്ഷണങ്ങള്‍ പൊതുവേ മസാലകളുടേയും എണ്ണയുടേയുമെല്ലാം കലവറയാണെന്നാണ് പൊതുവെ പുറംനാടുകളിലെ വിശ്വാസം. ഇത്തരം ഇന്ത്യന്‍ ഭക്ഷണങ്ങള്‍ പൊതുവെ കൊഴുപ്പു വര്‍ദ്ധിയ്ക്കും, തടി കൂട്ടുമെന്നുമെല്ലാമുള്ള വിശ്വാസങ്ങളുമുണ്ട്.

എന്നാല്‍ ചില ഇന്ത്യന്‍ ഭക്ഷണങ്ങളും തടിയും കൊഴുപ്പും കളയാന്‍ സഹായിക്കുന്നവയാണ്.ഇവയേതൊക്കെയെന്നറിയൂ,

മഞ്ഞള്‍

മഞ്ഞള്‍

മഞ്ഞള്‍ ഇത്തരത്തിലെഒന്നാണ്. ഇതിലെ കുര്‍കുമിന്‍ ശരീരത്തില്‍ ചീത്ത കൊളസ്‌ട്രോള്‍ അഥവാ ചീത്ത കൊഴുപ്പടിഞ്ഞു കൂടുന്നതു തടയും. ബിപി കുറയ്ക്കാന്‍, രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കാന്‍, ഹൃദയാഘാതം തടയാന്‍ എല്ലാം മഞ്ഞള്‍ നല്ലതാണ്.

ഏലയ്ക്ക

ഏലയ്ക്ക

ഏലയ്ക്ക ശരീരത്തിലെ അപചയപ്രക്രിയ ശക്തിപ്പെടുത്തുന്ന ഒന്നാണ്. ഇതുവഴി ശരീരത്തിലെ കൊഴുപ്പു കത്തിച്ചു കളയാനും ഇതിനു സാധിയ്ക്കും. ഭക്ഷണത്തിന്റെ ദഹനപ്രക്രിയ ഇത് വേഗമാക്കുന്നു.

മുളക്

മുളക്

മുളക് ഇന്ത്യന്‍ ഭക്ഷണങ്ങളില്‍ ധാരാളമായി ഉപയോഗിയ്ക്കുന്ന ഒന്നാണ്. ഇതിലെ ക്യാപ്‌സയാസിന്‍ ശരീരത്തിലെ കൊഴുപ്പു കത്തിച്ചു കളയാന്‍ സഹായിക്കും. ഇത് ശരീരത്തില്‍ ചൂടുല്‍പാദിപ്പിയ്ക്കുന്ന ഒന്നാണ്. മുളകു കഴിച്ചു കഴിഞ്ഞ് 20 മിനിറ്റിനുള്ളില്‍ ഇത് പ്രവര്‍ത്തനമാരംഭിയ്ക്കും.

കറിവേപ്പില

കറിവേപ്പില

കറിവേപ്പില ദിവസവും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ശരീരത്തിലെ കൊഴുപ്പു പുറന്തള്ളാന്‍ സഹായിക്കും. വിഷാംശം പുറന്തള്ളും. കൊളസ്‌ട്രോള്‍ കുറയ്ക്കാനുള്ള നല്ലൊരു വഴിയാണിത്. കറികളില്‍ ചേര്‍ത്തും പച്ചയ്ക്കും വെള്ളം തിളപ്പിച്ചുമെല്ലാം ഇത് ഉപയോഗിയ്ക്കാം.

വെളുത്തുള്ളി

വെളുത്തുള്ളി

അലിസിന്‍ അടങ്ങിയ വെളുത്തുള്ളി ശരീരത്തിലെ കൊഴുപ്പു കത്തിച്ചു കളയുന്ന മറ്റൊരു ഇന്ത്യന്‍ ചേരുവയാണ്. നല്ലതല്ലാത്ത കൊഴുപ്പും കൊളസ്‌ട്രോളും നീക്കാന്‍ ഇത് നല്ലതാണ്.

കടുകെണ്ണ

കടുകെണ്ണ

മററ് ഓയിലുകളെ അപേക്ഷിച്ച് കടുകെണ്ണയില്‍ സാച്വറേറ്റഡ് കൊഴുപ്പ് ഏറെ കുറവാണ്. ഇതില്‍ ഫാറ്റി ആസിഡ്, ലിനോലെയിക് ആസിഡ്, ഒലീയിക് ആസിഡ്, ആന്റിഓക്‌സിഡന്റുകള്‍ എന്നിവ അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം ചീത്ത കൊളസ്‌ട്രോളും കൊഴുപ്പും കളയാന്‍ നല്ലതാണ്.

ക്യാബേജ്

ക്യാബേജ്

ക്യാബേജ് കൊഴുപ്പു കത്തിച്ചു കളയുന്ന നല്ലൊന്നാന്തരം ഭക്ഷണമാണ്. ഇത് പഞ്ചസാര, കാര്‍ബോഹൈഡ്രേറ്റുകള്‍ എന്നിവ കൊഴുപ്പായി മാറുന്നതു തടയും.ഇതുവഴി തടി കൂടുന്നത് തടയും.

ചെറുപയര്‍

ചെറുപയര്‍

ചെറുപയര്‍ കാല്‍സ്യം, അയേണ്‍, പൊട്ടാസ്യം, വൈറ്റമിന്‍ എ, ബി, സി, ഇ എന്നിവ അടങ്ങിയതാണ്. തടി കുറയ്ക്കാന്‍ ഡയറ്റെടുക്കുന്നവര്‍ക്ക് ചേര്‍ന്നൊരു ഭക്ഷണം. ഇവയിലെ നാരുകള്‍ ദഹനം വേഗത്തിലാക്കുന്നു. ചീത്ത കൊളസ്‌ട്രോള്‍ തോത് കുറയ്ക്കുന്നു. രക്തത്തിലെ പഞ്ചസാര നിയന്ത്രിയ്ക്കാനും ഇതുവഴി പ്രമേഹം തടയാനും ഇത് നല്ലതാണ്.

തേന്‍

തേന്‍

തേന്‍ അമിതവണ്ണത്തിനുള്ള നല്ലൊന്നാന്തരം പരിഹാരമാണ്. ഇത് ശരീരത്തിലെ കൊഴുപ്പിളക്കി ഇത് ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഊര്‍ജമാക്കി മാറ്റുന്നു. രാവിലെ ചെറുചൂടുവെള്ളത്തിലോ ചെറുനാരങ്ങാവെള്ളത്തിലോ ഒരു ടേബിള്‍ സ്പൂണ്‍ തേന്‍ കലക്കി കുടിയ്ക്കുന്നതു തടി കുറയാനുള്ള നല്ലൊരു വഴിയാണ്.

സംഭാരം, മോര്

സംഭാരം, മോര്

സംഭാരം, മോര് എന്നിവ ദാഹശമനത്തിനു മാത്രമല്ല, തടി കുറയാനും സഹായിക്കും. സാധാരണ പാലില്‍ 8.9 ഗ്രാം കൊഴുപ്പും 157 കലോറിയുമുണ്ട്. എന്നാല്‍ സംഭാരത്തിലാകട്ടെ, 99 കലോറിയും 2.2 ഗ്രാം കൊഴുപ്പും മാത്രമാണുള്ളത്.

ചോളം, റാഗി, ബാര്‍ലി

ചോളം, റാഗി, ബാര്‍ലി

ചോളം, റാഗി, ബാര്‍ലി തുടങ്ങിയ ധാന്യങ്ങള്‍ ഇന്ത്യന്‍ ഭക്ഷണങ്ങളില്‍ ഉപയോഗിയക്കുന്നവയാണ്. ഇവ ശരീരത്തിലെ കൊഴുപ്പു കളയുന്ന നല്ലൊന്നാന്തരം ഭക്ഷണവസ്തുക്കളാണ്. കൊഴുപ്പുരുക്കി കളയുന്ന ബൈല്‍ ഉല്‍പാദനത്തിനും കൊളസ്‌ട്രോള്‍ ശരീരത്തില്‍ നിന്നും വലിച്ചെടുക്കാനും ഇവയ്ക്കു കഴിയും.

കറുവാപ്പട്ട, ഗ്രാമ്പൂ

കറുവാപ്പട്ട, ഗ്രാമ്പൂ

കറുവാപ്പട്ട, ഗ്രാമ്പൂ തുടങ്ങിയ ഇന്ത്യന്‍ മസാലകള്‍ തടി കുറയ്ക്കാന്‍, കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍, പ്രമേഹനിയന്ത്രണത്തിന് തുടങ്ങിയ കാര്യങ്ങള്‍ക്ക് സഹായകമാണ്. വയര്‍ കാണിയ്ക്കും വസ്ത്രങ്ങളില്‍ താരങ്ങള്‍

English summary

Indian Foods That Cut Fat

Indian foods are always considered as fat deposits. But certain Indian foods aids in fat burning mechanism. Read more to know about,
Story first published: Wednesday, March 4, 2015, 12:00 [IST]
X
Desktop Bottom Promotion