For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിങ്ങളുടെ വയറ് ഭംഗിയായിരിക്കാന്‍...

By Sruthi K M
|

നിങ്ങളുടെ വയറ് തൂങ്ങിയും വൃത്തികേടായും ഇരിക്കുകയാണോ? ഏത് വസ്ത്രങ്ങള്‍ ഇട്ടിട്ടും നിങ്ങള്‍ക്ക് പുറത്തിറങ്ങാന്‍ ആത്മവിശ്വാസം വരുന്നില്ല അല്ലേ? ശരീരത്തിന്റെ ഫിറ്റ്‌നസില്‍ മുഖ്യ ഘടകം വയറ് തന്നെയാണ്. വയറ് ഫിറ്റായി കിടക്കണം. അതിന് വ്യായാമം ചെയ്തിട്ട് മാത്രം കാര്യമുണ്ടോ?

നിങ്ങളുടെ യൗവനം കാട്ടുന്നതും വയറിന്റെ ഭംഗിയാണ്. നിങ്ങളുടെ ആഹാര രീതികളും ജീവിത രീതികളും മാറ്റാനാണ് വിദഗ്ധര്‍ പറയുന്നത്. നിങ്ങളുടെ വയറിന്റെ രൂപം ഭംഗിയാക്കാനുള്ള ചില ടിപ്‌സുകള്‍ പറഞ്ഞു തരാം.

തീവ്രതയിലുള്ള വ്യായാമം

തീവ്രതയിലുള്ള വ്യായാമം

കാര്‍ഡിയോ വര്‍ക്കൗട്ടുകളാണ് നിങ്ങള്‍ക്ക് ആദ്യം വേണ്ടത്. ഇത് നിങ്ങളുടെ പൊണ്ണത്തടി കുറയ്ക്കുന്നു. വയറിന്റെ ഭാഗങ്ങളില്‍ തൂങ്ങികിടക്കുന്ന കൊഴുപ്പിനെ കുറച്ചു കൊണ്ടുവരാന്‍ മികച്ച മാര്‍ഗമാണിത്. ചെറിയ ദൂരം വേഗത്തില്‍ ഓടുക, ഓട്ടമത്സരം, കുതിച്ചുച്ചാട്ടം, പുഷ് അപ്പ് എന്നീ വ്യായാമങ്ങള്‍ നിങ്ങള്‍ക്ക് തിരഞ്ഞെടുക്കാം. താരങ്ങളുടെ ഫിറ്റ്‌നസിന്റെ രഹസ്യങ്ങള്‍ ഇതാണെന്നാണ് വിദഗ്ധര്‍ പറയുന്നത്.

ശരീരഭാരം കുറയ്ക്കാന്‍

ശരീരഭാരം കുറയ്ക്കാന്‍

പെട്ടെന്ന് ശരീരഭാരം കുറയ്ക്കണം. ഇതിന് കാലുകൊണ്ട് അടിവയറ്റില്‍ ഊന്നല്‍ കൊടുക്കണം. സ്‌ക്വാറ്റ്, ഡെഡ്‌ലിഫ്റ്റ്‌സ് എന്നീ വ്യായാമങ്ങള്‍ ചെയ്യാം.

ജങ്ക് ഫുഡ് ഒഴിവാക്കി ഫൈബര്‍ കഴിക്കാം

ജങ്ക് ഫുഡ് ഒഴിവാക്കി ഫൈബര്‍ കഴിക്കാം

വയറിലെ തൂങ്ങിക്കിടക്കുന്ന കൊഴുപ്പ് ഇല്ലാതാക്കണ്ടേ? ഇതിന് നിങ്ങളുടെ ഡയറ്റ് ശരിയായിരിക്കണം. ആദ്യം നിങ്ങള്‍ കഴിക്കുന്ന ഭക്ഷണത്തില്‍ എന്തൊക്കെ ഒഴിവാക്കണം എന്ന് ചിന്തിക്കുക. ജങ്ക് ഭക്ഷണങ്ങള്‍ നിങ്ങള്‍ ഒഴിവാക്കണം. അതിനുപകരം ഫൈബര്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുക.

എന്ത് ഒഴിവാക്കണം

എന്ത് ഒഴിവാക്കണം

ജങ്ക് ഫുഡില്‍ ധാരാളം സോഡിയം അടങ്ങിയിട്ടുണ്ട്. ഇത് കലോറി കൂടാന്‍ കാരണമാക്കും. ആദ്യം അത് ഒഴിവാക്കുക. കാര്‍ബണേറ്റ്ഡ് പാനീയങ്ങളും ഒഴിവാക്കണം.

എന്ത് കഴിക്കണം

എന്ത് കഴിക്കണം

ഗ്രീന്‍ പച്ചക്കറികള്‍ കഴിക്കുക. പോഷകങ്ങള്‍ കൂടിയ പഴവര്‍ഗങ്ങളും ഡയറ്റില്‍ ഉള്‍പ്പെടുത്തുക.

വയറ് കുറയ്ക്കാന്‍

വയറ് കുറയ്ക്കാന്‍

ഫൈബര്‍ ധാരാളം ഉള്ള ഭക്ഷണങ്ങള്‍ കഴിക്കുന്നത് ചാടിയ വയറ് പെട്ടെന്ന് കുറയ്ക്കാന്‍ സഹായിക്കും.

സൂപ്പര്‍ ഫുഡ്

സൂപ്പര്‍ ഫുഡ്

തടി പെട്ടെന്ന് കുറയ്ക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍ ഏതൊക്കെയെന്ന് ആദ്യം അറിയുക. സൂപ്പര്‍ ഫുഡില്‍ ധാരാളം പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഓട്‌സ്, കോര മീന്‍ എന്നിവ കഴിക്കാം. ഇതില്‍ ധാരളം ഫൈബറും പ്രോട്ടീനും അടങ്ങിയിട്ടുണ്ട്.

സൂപ്പര്‍ ഫുഡ്

സൂപ്പര്‍ ഫുഡ്

പഴവര്‍ഗങ്ങളാണ് അടുത്ത സൂപ്പര്‍ ഫുഡ്. ഇതില്‍ ബ്ലൂബെറീസ്, മുന്തിരി,ഓറഞ്ച് എന്നിവ കഴിക്കുക. ഇത് ആന്റി-എയിജിങ് പഴവര്‍ഗങ്ങളാണ്. നിങ്ങളുടെ ദിവസമുള്ള ഡയറ്റില്‍ ഉള്‍പ്പെടുത്തുക.

ധാരാളം വെള്ളം കുടിക്കുക

ധാരാളം വെള്ളം കുടിക്കുക

വയറ് ഭംഗിയായിട്ടിരിക്കാന്‍ ധാരാളം വെള്ളം കുടിക്കണം. വെള്ളം നിങ്ങളുടെ ശരീരത്തിലെ വിഷാംശങ്ങളെയെല്ലാം നീക്കം ചെയ്യും.

English summary

some ways how to shape up for belly

If you have some tires on your belly, get rid of them by making a few changes in your diet and lifestyle, says an expert.
Story first published: Wednesday, March 18, 2015, 11:16 [IST]
X
Desktop Bottom Promotion