For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വയറൊതുക്കാന്‍ ചില ടിപ്‌സ്..

By Sruthi K M
|

ചെയ്തിട്ടും തിന്നാതിരുന്നിട്ടും ഈ വയര്‍ എന്താ ഒതുങ്ങാത്തത്.. വയറൊതുക്കാന്‍ നിങ്ങള്‍ എന്താണ് ചെയ്യുന്നത്. മസിലുകള്‍ ഇല്ലെങ്കിലും തള്ളിനില്‍ക്കാത്ത ഒരു വയര്‍, എന്ത് നല്ല സ്വപ്‌നം.. സ്വപ്‌നം മാത്രമാണോ അത്. വറുത്തതും പൊരിച്ചതും മുന്നില്‍ കാണുമ്പോള്‍ വയറിനെക്കുറിച്ച് മറന്നുപോകും..

വായില്‍ കപ്പലോടുന്ന വെള്ളം വന്നാല്‍ പിന്നെ രക്ഷയില്ല. വലിച്ചുവാരി തിന്നുക തന്നെ. പിന്നെ തള്ളിയ വയറും താങ്ങി നടക്കാനും ഓടാനും പോകും. എന്തിനാണ് നിങ്ങള്‍ ഇത്രയ്ക്ക് കഷ്ടപ്പെടുന്നത്. ഭക്ഷണകാര്യത്തില്‍ ഇനിയെങ്കിലും അല്‍പം ശ്രദ്ധിച്ചൂകൂടെ..?

നിങ്ങളുടെ വയറ് ഭംഗിയായിരിക്കാന്‍...

ഒന്നും കഴിക്കേണ്ട എന്ന് പറയുന്നില്ല. നിങ്ങളുടെ ഭക്ഷണരീതി ഒന്നു മാറ്റി നോക്കൂ. അഴകൊത്തതും വടിവൊത്തതുമായ ശരീരവും വയറും സ്വന്തമാക്കാം. വയറൊതുക്കാന്‍ പറ്റുന്ന ചില ഭക്ഷണങ്ങളെക്കുറിച്ച് പറഞ്ഞുതരാം. നിങ്ങള്‍ക്ക് ഇഷ്ടപ്പെടുന്ന ഭക്ഷണം തന്നെയാണ് ഇവയൊക്കെ.

ബദാം

ബദാം

ബദാം നിങ്ങളുടെ വയറൊതുക്കാന്‍ സഹായിക്കും. പ്രോട്ടീന്‍, നാരുകള്‍,വൈറ്റമിന്‍-ഇ എന്നിവകൊണ്ട് സമ്പുഷ്ടമാണ് ബദാം..രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിക്കാന്‍ ഇത് സഹായിക്കും. അങ്ങനെ നിങ്ങളുടെ ആര്‍ത്തിയും മാറികിട്ടും.

മുട്ട

മുട്ട

മനുഷ്യശരീരത്തിനാവശ്യമായ എല്ലാ മുലകങ്ങളും ഇതിലുണ്ട്. വിദേശികള്‍ രാവിലെ ഒരു മുട്ടയും ഒരു ഗ്ലാസ് നാരങ്ങവെള്ളവുമാണ് കുടിക്കുന്നത്. അവരെപ്പോലുള്ള വയറാണ് വേണ്ടതെങ്കില്‍ മുട്ട കഴിക്കുക.

ആപ്പിള്‍

ആപ്പിള്‍

അമിതവണ്ണം കുറയ്ക്കാന്‍ സഹായിക്കുന്ന ആപ്പിള്‍ തിന്നാല്‍ വിശപ്പും മാറി കിട്ടും. ദിവസം മൂന്ന് ആപ്പിള്‍ എങ്കിലും കഴിക്കുക.

തൈര്

തൈര്

ചാടിയ കുടവയറിനെ ഒതുക്കാന്‍ പറ്റിയ ഭക്ഷണമാണ് തൈര്. കാത്സ്യത്തിന്റെ നിറകുടമായ ഇത് വീര്‍ത്ത വയറിനെ ചുരുക്കാന്‍ സഹായിക്കും.

മീന്‍

മീന്‍

മത്തി,അയല,ട്യൂണ തുടങ്ങിയ മീനുകളില്‍ നിറയെ ഒമേഗ-3 ഫാറ്റി ആസിഡാണ്. ഇത് കൊഴുപ്പിനെ ഇല്ലാതാക്കും.

ചോളം

ചോളം

പ്രോട്ടീനും വൈറ്റമിന്‍-ബിയും അടങ്ങിയ ചോളം കഴിക്കാം. പ്രഭാതഭക്ഷണത്തില്‍ ചോളം ഉള്‍പ്പെടുത്തുകയാണെങ്കില്‍ വയര്‍ കുറയ്ക്കാം.

വെജിറ്റബിള്‍

വെജിറ്റബിള്‍

കാത്സ്യസമ്പുഷ്ടമായ പച്ചിലക്കറികള്‍ കഴിക്കാം. കോളീഫഌര്‍, ചീര, കാബേജ്, ബ്രോക്കോളി എന്നിവ കഴിക്കുക.

സ്‌ട്രോബെറി, മള്‍ബറി

സ്‌ട്രോബെറി, മള്‍ബറി

നാരുകളടങ്ങിയ പഴവര്‍ഗമാണ് ബെറീസ്. ഇവ കഴിക്കുന്നത് ദഹനപ്രക്രിയ മെച്ചപ്പെടാന്‍ സഹായകമാകും. മറ്റ് ഭക്ഷണങ്ങള്‍ ശരീരത്തിലെത്തിയാലും അവ അടിഞ്ഞുകൂടി അമിതവണ്ണത്തിന് കാരണമാകുമെന്ന പേടി വേണ്ട.

വെജിറ്റബിള്‍ സൂപ്പ്

വെജിറ്റബിള്‍ സൂപ്പ്

വെജിറ്റബിള്‍ സൂപ്പ് ഉണ്ടാക്കി കുടിക്കുന്നതും വയറൊതുക്കാന്‍ സഹായിക്കും. ചോറുണ്ണുന്നതിന് മുന്‍പ് കഴിക്കുക. ഇത് വിശപ്പ് കുറയ്ക്കും.

പയറുവര്‍ഗങ്ങള്‍

പയറുവര്‍ഗങ്ങള്‍

നല്ല പയറുപോലെ നടക്കണമെങ്കില്‍ ഡയറ്റില്‍ പയറുവര്‍ഗങ്ങള്‍ ഉള്‍പ്പെടുത്തുക. വന്‍പയര്‍, ചെറുപയര്‍, ഗ്രീന്‍പീസ്,ബീന്‍സ് തുടങ്ങി പയര്‍ വര്‍ഗങ്ങള്‍ കഴിക്കാം.

English summary

how to get a flat stomach

Shape Your Body some Tips to Get that Perfect Flat Tummy.
Story first published: Friday, April 24, 2015, 17:22 [IST]
X
Desktop Bottom Promotion