For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തിരക്കിനിടയിലും ശരീരം ഫിറ്റാക്കുന്നതെങ്ങനെ?

By Sruthi K M
|

തിരക്കാണ് എല്ലാവരുടെയും പ്രധാന പ്രശ്‌നം. എന്നാല്‍ ഇതിനിടയിലും നല്ല ഫിറ്റായ ശരീരവും സൗന്ദര്യവും വേണം. അതിനുള്ള എളുപ്പ വഴി എന്താണെന്നാണോ നിങ്ങല്‍ തിരയുന്നത്..? നിങ്ങളുടെ തിരക്കു പിടിച്ച ജീവിതത്തിനിടയിലും നിങ്ങള്‍ക്ക് എളുപ്പം ചെയ്യാവുന്ന ചില വ്യായാമ മുറകള്‍ ഉണ്ട്. ഇത് നിങ്ങളെ തിരക്കിനിടയിലും ശരീര സൗന്ദര്യം നഷ്ടപ്പെടാതെ കാത്തു സൂക്ഷിക്കും.

രാവിലെ നിങ്ങള്‍ ജോലിക്കു പോകുന്നതു മുതല്‍ രാത്രി തിരിച്ചെത്തുന്നതു വരെയുള്ള സമയത്തിനുള്ളില്‍ നിങ്ങള്‍ക്ക് ചില വ്യായാമങ്ങള്‍ എളുപ്പം ചെയ്യാം. ഇത്തരം വ്യായാമങ്ങള്‍ നിങ്ങളുടെ തിരക്കിനിടയിലും നിങ്ങള്‍ക്ക് ചെയ്യാവുന്നതാണ്. ഇപ്പോള്‍ തന്നെ നിങ്ങള്‍ക്ക് പരീക്ഷിച്ചു നോക്കാം ഈ ചെറിയ വ്യായാമങ്ങള്‍...

നിങ്ങള്‍ക്ക് ചെയ്യാന്‍ പറ്റുന്നതെന്താണ്?

നിങ്ങള്‍ക്ക് ചെയ്യാന്‍ പറ്റുന്നതെന്താണ്?

നിങ്ങള്‍ക്ക് എളുപ്പം ചെയ്യാന്‍ പറ്റുന്ന വ്യായാമം ഏതാണ്..? അത് നിങ്ങള്‍ എന്നും മറക്കാതെ ചെയ്യാന്‍ ശ്രമിക്കുക. അത് ചെറിയ രീതിയിലുള്ള വ്യായാമം ആയാലും അത് മുടങ്ങാതെ ചെയ്യുക.

ഗോവണി കയറി ഫിറ്റ്‌നസിലേക്ക്

ഗോവണി കയറി ഫിറ്റ്‌നസിലേക്ക്

നിങ്ങളുടെ ജോലി സ്ഥലത്ത് പോകുമ്പോള്‍ അവിടെ ലിഫ്റ്റാണോ ഉപയോഗിക്കുന്നത്. എന്നാല്‍ നിങ്ങള്‍ പടികള്‍ കയറി പോകുക. ഇത് നിങ്ങള്‍ക്ക് നല്ലൊരു വ്യായാമമാണ്. ശരീരഭാരം കുറച്ച് നിങ്ങളെ ഫിറ്റാക്കി നിര്‍ത്താന്‍ ഈ വ്യായാമം സഹായിക്കും.

നല്ലൊരു വ്യായാമം തിരഞ്ഞെടുക്കുക.

നല്ലൊരു വ്യായാമം തിരഞ്ഞെടുക്കുക.

കുറഞ്ഞ സമയത്ത് നിങ്ങളുടെ ശരീരത്തിന് കൂടുതല്‍ ഗുണം ചെയ്യുന്ന വ്യായാമം തിരഞ്ഞെടുക്കുക. ശരീരഭാരം കുറയ്ക്കാനുള്ള വ്യായാമ മുറകള്‍ തിരഞ്ഞെടുക്കുന്നതാകും ഉചിതം. അല്ലെങ്കില്‍ പുഷ് അപ് വ്യായാമം തിരഞ്ഞെടുക്കാം.

നിങ്ങളുടെ പ്രവര്‍ത്തികള്‍

നിങ്ങളുടെ പ്രവര്‍ത്തികള്‍

നിങ്ങളുടെ വീട്ടില്‍ നിന്നു തന്നെ ലളിതമായി ചില പ്രവര്‍ത്തികളിലൂടെ വ്യായാമങ്ങള്‍ ചെയ്യാം. വ്യായാമത്തിനായി സമയം കണ്ടെത്തി അത് ചെയ്യാന്‍ പറ്റുന്നില്ലല്ലോ എന്ന വിഷമം വേണ്ട. വീട്ടു മുറ്റത്തു കൂടി കുറച്ചു നേരം നടന്നോ, തുള്ളിയോ, ഓടിയോ വ്യായാമങ്ങള്‍ ചെയ്യാം.

ആഴ്ചയില്‍

ആഴ്ചയില്‍

തിരക്കു പിടിച്ച ജീവിതത്തിനിടയില്‍ ഇത്തരം ചെറിയ രീതിയിലുള്ള വ്യായാമങ്ങള്‍ ചെയ്യുന്നതിനിടയില്‍ ആഴ്ചയില്‍ ഒരു ദിവസമെങ്കിലും നന്നായി വര്‍ക്ക് ഔട്ട് ചെയ്യാം. ഇതിനായി കുറേ സമയം ചെലവഴിക്കുക.

ശരീര വണ്ണം പരിശോധിച്ചുകൊണ്ടിരിക്കുക

ശരീര വണ്ണം പരിശോധിച്ചുകൊണ്ടിരിക്കുക

ആഴ്ചയില്‍ നിങ്ങളുടെ ശരീരഭാരവും വണ്ണവും പരിശോധിച്ചു കൊണ്ടിരിക്കുക. ഇത് നിങ്ങള്‍ക്ക് ഇനിയും കുറയ്ക്കണമെന്ന ബോധം ഉണ്ടാക്കും. ഇത് വ്യായാമം ചെയ്യാനുള്ള ഒരു മനസ്സ് ഉണ്ടാക്കി തരും.

പങ്കാളിയെ ഒപ്പം കൂട്ടാം

പങ്കാളിയെ ഒപ്പം കൂട്ടാം

നിങ്ങളുടെ സുഹൃത്തിനെയോ ജീവിത പങ്കാളിയെയോ വ്യായാമം ചെയ്യാനായി ഒപ്പം കൂട്ടാം. കാര്‍ഡിയോ വര്‍ക്കൗട്ടുകള്‍ ഇതിന് തിരഞ്ഞെടുക്കുന്നതാകും ഉചിതം. ഒപ്പം ഒരാളുണ്ടെങ്കില്‍ നിങ്ങളുടെ മനസ്സ് സന്തോഷത്തോടെയിരിക്കും. ഇത് വ്യായാമത്തിന് നല്ല ഗുണം ചെയ്യും.

English summary

Is it possible to fit exercise into busy schedule

take a look at some ways in which you can fit exercise into busy schedule. Remember to start small some day rather than never starting at all
X
Desktop Bottom Promotion