For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുന്തിരി ജ്യൂസ് കഴിക്കൂ, കൊഴുപ്പ് അകറ്റൂ

By Sruthi K M
|

ഫാസ്റ്റ് ഫുഡിന്റെ കാലമാണിത്, അതുകൊണ്ടുതന്നെ മിക്കവര്‍ക്കും ശരീരത്തില്‍ കൊഴുപ്പാണ് വില്ലന്‍. എന്നാലോ, ജങ്ക് ഫുഡ് ഒഴിവാക്കാന്‍ തയ്യാറുമല്ല. എന്നാല്‍ ഇനി നിങ്ങള്‍ അതിനെക്കുറിച്ച് ഓര്‍ത്ത് പേടിക്കേണ്ട. ശരീരത്തിലെ അമിതമായ കൊഴുപ്പ് മൂലം ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്നവര്‍ക്ക് സന്തോഷ വാര്‍ത്താണ് എത്തിയിരിക്കുന്നത്.

grapejuice

കൊഴുപ്പടങ്ങിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ഒഴിവാക്കുകയാണ് ആദ്യം വേണ്ടത്. എന്നാല്‍, അമിതമായ കൊഴുപ്പിന്റെ ബുദ്ധിമുട്ടനുഭവിക്കുന്നവര്‍ക്ക് ആശ്വാസമാകുകയാണ് പുതിയ കണ്ടെത്തല്‍. കൊഴുപ്പുള്ള ആഹാരത്തിനൊപ്പം മുന്തിരിജ്യൂസ് കഴിച്ചാല്‍ കൊഴുപ്പിന്റെ അളവ് നിയന്ത്രിക്കാനാകുമെന്നാണ് പറയുന്നത്.

മായം ചേര്‍ത്ത ഭക്ഷണമാണെന്ന് തിരിച്ചറിയൂ

എലികളിലാണ് ഗവേഷകര്‍ പരീക്ഷണം നടത്തിയത്. എലികള്‍ക്ക് മൂന്നുമാസം കൊഴുപ്പുള്ള ആഹാരം നല്‍കി. അതോടൊപ്പം കുറച്ച് എലികള്‍ക്ക് മുന്തിരിജ്യൂസും, മറ്റ് എലികള്‍ക്ക് വെള്ളവും നല്‍കി. പരീശോധിച്ചപ്പോല്‍ മുന്തിരിജ്യൂസ് നല്‍കിയ എലികള്‍ക്ക് മറ്റ് എലികളേക്കാള്‍ പതിനെട്ട് ശതമാനം ഭാരം കുറവായതായി കണ്ടെത്തി.

grape

കൂടാതെ ഇവയ്ക്ക്് രക്തത്തിലെ പഞ്ചസാരയുടെ അളവും ഇന്‍സുലിന്റെ അളവും കുറവായിരുന്നു. ഫാസ്റ്റ് ഫുഡ് ഒഴിവാക്കാന്‍ കഴിയാത്തവര്‍ക്ക് ഏതായാലും ഈ മുന്തിരി ജ്യൂസ് പരീക്ഷിക്കാം. മധുരം കുറച്ച് മുന്തിരി ജ്യൂസ് ഉണ്ടാക്കി കഴിക്കൂ..തടിയും ശരീരത്തിലെ കൊഴുപ്പും എരിച്ചു കളയാം.

English summary

A glass of grapefruit juice every morning could help you lose weight

American study finds that chemical in grapes can slow the growth of fat cells.Red wine or grape juice could help burn fat cells
Story first published: Monday, June 22, 2015, 15:53 [IST]
X
Desktop Bottom Promotion