For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രണ്ടാഴ്ചകൊണ്ട് തടി കുറയ്ക്കാന്‍ 14 വഴി

By Sruthi K M
|

തടി കുറയ്ക്കാന്‍ മാസങ്ങളോളം പരിശ്രമിച്ചിട്ടും ഫലം ഇല്ലാത്തവരുടെ ശ്രദ്ധയ്ക്ക്. നിങ്ങള്‍ക്ക് നിങ്ങളുടെ പൊണ്ണത്തടി വെറും രണ്ടാഴ്ചകൊണ്ട് കുറയ്ക്കാന്‍ സാധിക്കും. വെറും പതിനാലു എഴുപ്പ വഴികളിലൂടെ രണ്ടാഴ്ചകൊണ്ട് നിങ്ങള്‍ക്ക് സ്ലിമ് ആകാം. അടുക്കളയില്‍ നിങ്ങളുടെ കൈയെത്തും ദൂരത്തുണ്ട് ഇതിനുള്ള പരിഹാര മാര്‍ഗങ്ങള്‍ എന്നറിയുക.

തടി കുറയണമെങ്കില്‍ ആദ്യം വേണ്ടത് ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കണം. ഇതിനു സഹായിക്കുന്ന ചില ഭക്ഷണ സാധനങ്ങള്‍ പരിചയപ്പെടുത്തി തരാം. അധികം ചിലവില്ലാതെ നിങ്ങളുടെ ആഹാരത്തില്‍ ഒന്നു ശ്രദ്ധിച്ചാല്‍ രണ്ടാഴ്ച കൊണ്ടു തന്നെ നിങ്ങള്‍ക്ക് തടി കുറഞ്ഞു കിട്ടും. അതിനുള്ള പതിനാല് എളുപ്പ വഴികള്‍ ഇതാണ്...

പതിനാലു വഴികള്‍,രണ്ടാഴ്ചകൊണ്ട് തടി കുറയ്ക്കാം

പഴവര്‍ഗങ്ങള്‍

പഴവര്‍ഗങ്ങള്‍

നിങ്ങളുടെ ജീവിതത്തെ തന്നെ നിറമുള്ളതാക്കാന്‍ കഴിവുള്ളതാണ് പഴവര്‍ഗങ്ങള്‍. തണ്ണിമത്തങ്ങ,കൈതച്ചക്ക,സബര്‍ജല്ലി എന്നീ പഴങ്ങള്‍ കഴിക്കുക. ഇവയില്‍ ധാരാളം ജലാംശം അടങ്ങിയിരിക്കുന്നു. ഇത് ശരീരത്തില്‍ എത്തുന്നതുവഴി തടി കുറയ്ക്കാന്‍ സഹായിക്കും.

ധാരാളം വെള്ളം കുടിക്കുക

ധാരാളം വെള്ളം കുടിക്കുക

ധാരാളം വെള്ളം കുടിക്കുന്നതുവഴി നിങ്ങളുടെ ശരീരത്തില്‍ അടിഞ്ഞുകൂടിയിരിക്കുന്ന കൊഴുപ്പിനെ നീക്കം ചെയ്യാം.

ഗ്രീന്‍ ടീ

ഗ്രീന്‍ ടീ

ഗ്രീന്‍ ടീ തടി കുറയ്ക്കാന്‍ സഹായകമായ പാനീയമാണ്. ഇത് ശരീരത്തില്‍ കെട്ടിനില്‍ക്കുന്ന വെള്ളം നീക്കം ചെയ്ത് വാട്ടര്‍ റീടെന്‍ഷന്‍ വെയ്റ്റ് നീക്കാന്‍ സഹായിക്കും.

സിട്രസ് ഡയറ്റ്

സിട്രസ് ഡയറ്റ്

സിട്രസ് പഴവര്‍ഗമാണ് മറ്റൊരു വഴി. ഇതില്‍ ഓറഞ്ചും മുന്തിരിയും കഴിക്കുന്നതിലൂടെ വൈറ്റമിന്‍ സി ശരീരത്തില്‍ എത്തുന്നു. ഇതു തടി കുറയ്ക്കാന്‍ കാരണമാകുന്നു.

ചെറുനാരങ്ങ ജ്യൂസ്

ചെറുനാരങ്ങ ജ്യൂസ്

ചെറുനാരങ്ങ തടി കുറയ്ക്കാന്‍ ഉത്തമമായ ഒന്നാണ്. ചെറുനാരങ്ങ ജ്യൂസ് കുടിക്കുന്നതിലൂടെ പെട്ടെന്ന് കൊഴുപ്പ് പുറന്തള്ളാം. ചെറുനാരങ്ങ ജ്യൂസില്‍ അല്‍പം തേന്‍ കൂടി ചേര്‍ത്താല്‍ നല്ലതാണ്.

പച്ചക്കറികള്‍

പച്ചക്കറികള്‍

നിങ്ങളുടെ തടി കുറയണമെങ്കില്‍ ശരീരത്തില്‍ കൂടുതല്‍ പ്രോട്ടീന്‍ ഉണ്ടാവണം. അതിനായി പച്ചക്കറികള്‍ ധാരാളം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. ഇതില്‍ ഉരുളക്കിഴങ്ങും വഴുതനയും ഒഴിവാക്കണം.

മത്സ്യം

മത്സ്യം

നോണ്‍ വെജിറ്റേറിയന്‍ നിര്‍ബന്ധമുള്ളവര്‍ക്ക് മത്സ്യം കഴിക്കാവുന്നതാണ്. എന്നാല്‍ വറുത്ത മീനുകള്‍ കഴിക്കുന്നത് ഒഴിവാക്കാം.

കാര്‍ബോഹൈഡ്രേറ്റ്

കാര്‍ബോഹൈഡ്രേറ്റ്

ശരീരത്തില്‍ കാര്‍ബോഹൈഡ്രേറ്റ് ഉണ്ടാകാന്‍ ആഴ്ചയില്‍ ഒരുതവണ വെണ്ണപ്പഴവും ഉരുളകിഴങ്ങും കഴിക്കാവുന്നതാണ്.

ജ്യൂസുകള്‍

ജ്യൂസുകള്‍

ജ്യൂസുകള്‍ തടി കുറയ്ക്കാന്‍ സഹായിക്കുന്നതാണ്. ഇത് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. പച്ചക്കറി ജ്യൂസും പഴവര്‍ഗ ജ്യൂസും കുടിക്കുക. ഇതില്‍ അല്‍പം പഞ്ചസാരയോ തേനോ ചേര്‍ക്കാവുന്നതാണ്.

ബദാമും പിസ്തയും

ബദാമും പിസ്തയും

ബദാമും പിസ്തയും കഴിക്കുന്നതിലൂടെയും തടി കുറയ്ക്കാം. ഇത് ഓട്‌സില്‍ ചേര്‍ത്ത് കഴിക്കുന്നതും നല്ലതാണ്.

പാവയ്ക്ക

പാവയ്ക്ക

കയ്പ്പാണെങ്കിലും പാവയ്ക്ക കഴിക്കുന്നത് ശരീരത്തിന് എന്തുകൊണ്ടു നല്ലതാണ്. കയ്പ്പുള്ള ചുരയ്ക്കയും, ബ്രൊക്കോളിയും കഴിക്കുന്നതും തടി കുറയ്ക്കാന്‍ നല്ലതാണ്.

മുളപ്പിച്ച പയറുകള്‍

മുളപ്പിച്ച പയറുകള്‍

പയര്‍ വര്‍ഗങ്ങള്‍ മുളപ്പിച്ചു കഴിക്കുന്നതും തടി കുറയ്ക്കാന്‍ സഹായിക്കുന്ന മറ്റൊരു മാര്‍ഗമാണ്.

പശുവിന്‍ പാലും പനീറും

പശുവിന്‍ പാലും പനീറും

പശുവിന്‍ പാല്‍ പാട നീക്കി ഉപയോഗിക്കാവുന്നതാണ്. പനീര്‍ വിഭവങ്ങളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം.

ഫൈബര്‍ ഡയറ്റ്

ഫൈബര്‍ ഡയറ്റ്

ഫൈബര്‍ വിഭവങ്ങളും ഭക്ഷണത്തിന്റെ കൂടെ ഉല്‍പ്പെടുത്താവുന്നതാണ്. ഇത്തരം വിഭവങ്ങളില്‍ കൂടുതല്‍ കലോറി അടങ്ങിയിരിക്കുന്നു. ഇത് നിങ്ങളുടെ ശരീരത്തില്‍ എത്തുന്നതുവഴി തടി കുറയ്ക്കാന്‍ സഹായകമാകുന്നു.

English summary

14 diet to lose weight in two weeks

If you want to get rid of that ugly fat thriving on your body, then here are 14 effective diets you can follow to lose weight.
X
Desktop Bottom Promotion