For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തടി കുറയ്ക്കാന്‍ ലളിതമായ ഡയറ്റുകള്‍ !!

By Super
|

ശരീരഭാരം കുറയ്ക്കാന്‍ വേണ്ടി കര്‍ശനമായ ആഹാര നിയന്ത്രണങ്ങളിലേക്ക് പോകേണ്ടതില്ല. അവയില്ലാതെ തന്നെ ശരീരവടിവ് നിലനിര്‍ത്താന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളുണ്ട്.

ഒരു സെലിബ്രിറ്റി ഡയറ്റിനെ പിന്തുടരുന്നത് അത്ര നല്ല ആശയമല്ല എന്ന് ചിന്തിക്കേണ്ടതില്ല. ഇവയില്‍ ചിലത് പിന്തുടരാന്‍ ഏറെ എളുപ്പമുള്ളതാണ്. അതിന് വേണ്ടി നിങ്ങള്‍ സ്വയം ശിക്ഷിക്കേണ്ടതില്ല. നല്ല

ആഹാരങ്ങള്‍ ശരിയായും ബുദ്ധിപൂര്‍വ്വവും കഴിക്കാന്‍ സഹായിക്കുന്നതാണ് ഇനി പറയുന്ന അത്തരം ചില ‍ഡയറ്റുകള്‍‌.

22 ഡേ വെജന്‍ ഡയറ്റ്‌

22 ഡേ വെജന്‍ ഡയറ്റ്‌

22 ദിവസത്തെ സസ്യാഹാരം - ഇന്നത്തെ കാലത്ത് വെജിറ്റേറിയന്‍ ഭക്ഷണങ്ങള്‍ ശീലമാക്കുന്നതില്‍ അസാധാരണമായി ഒന്നുമില്ല. എന്നാല്‍ 22 ദിവസം അത് തുടരുന്നത് അത്ര എളുപ്പമാകില്ല. ജെ സെഡ്, ബിയോണ്‍സ് തുടങ്ങിയ സെലിബ്രിറ്റികള്‍ 2013 ഡിസംബറിലാണ് ഈ ട്രെന്‍ഡിന് തുടക്കമിട്ടത്. 2014 ലും ഇത് രംഗത്തുണ്ടായിരുന്നു. അമിതവണ്ണം കുറയ്ക്കാനുള്ള മികച്ച ഒരു മാര്‍ഗ്ഗമാണിത്. മക്രോണി, കൂണ്‍, ഗ്രില്‍ ചെയ്ത ചോളം തുടങ്ങിയവ സസ്യാഹാരങ്ങള്‍ വളരെ ആരോഗ്യകരമാണ്.

ഫ്ലെക്സിറ്റേറിയന്‍ ഡയറ്റ്

ഫ്ലെക്സിറ്റേറിയന്‍ ഡയറ്റ്

ഫ്ലെക്സിറ്റേറിയന്‍ ഡയറ്റ് - സസ്യാഹാരമാണ് പിന്തുടരുന്നതെങ്കിലും ഇടക്ക് വല്ലപ്പോഴും മാംസാഹാരം കഴിക്കുക. ഇത് വഴി ഒരു വെജിറ്റേറിയനായിരിക്കുന്നതിന്‍റെ നേട്ടങ്ങള്‍ അനുഭവിക്കുകയും പ്രത്യേക അവസരങ്ങളില്‍ ഒറ്റപ്പെട്ട് പോകുന്ന തോന്നല്‍ ഒഴിവാക്കുകയും ചെയ്യാം. ഇത്തരക്കാര്‍ക്ക് പതിവ് സസ്യാഹാരികളേക്കാള്‍ 15 ശതമാനം ഭാരം കുറവായിരിക്കും.

ജ്യൂസ് ഡയറ്റ്‌

ജ്യൂസ് ഡയറ്റ്‌

ജ്യൂസുകള്‍ - മിക്ക സെലിബ്രിറ്റികളും ചെയ്യുന്ന, സാധ്യമായ ഒന്നാണിത്. ഫ്രഷ് പഴങ്ങള്‍, ജ്യൂസുകള്‍, വീട്ടിലുണ്ടാക്കിയ സ്മൂത്തികള്‍, ഓര്‍ഗാനിക്കായ കൊഴുപ്പ് കുറഞ്ഞ ഭക്ഷണങ്ങള്‍ എന്നിവ അനുയോജ്യമാണ്. സ്റ്റാര്‍വേഷന്‍ ഡയറ്റ് എന്നും വിശേഷിപ്പിക്കുന്ന ഇത് പിന്തുടര്‍ന്നാല്‍ ശരീരഭാരം മികച്ച രീതിയില്‍ തന്നെ കുറയ്ക്കാനാവും.

കെറ്റോജെനിക് ഡയറ്റ്

കെറ്റോജെനിക് ഡയറ്റ്

കെറ്റോജെനിക് ഡയറ്റ് - കാര്‍ബോഹൈഡ്രേറ്റ് കുറഞ്ഞ കൊഴുപ്പ് കൂടിയ ഭക്ഷണ രീതിയാണിത്. കാര്‍ബോഹൈഡ്രേറ്റുകള്‍ ഒഴിവാക്കുകയും കൊഴുപ്പുള്ള ഭക്ഷണങ്ങള്‍ ധാരാളമായി കഴിക്കുകയും ചെയ്യണം (ഇത് വഴി ഊര്‍ജ്ജത്തിന് വേണ്ടി ശരീരം കൊഴുപ്പിനെ എരിച്ചുകൊള്ളും).

മെഡിറ്ററേനിയന്‍ ഡയറ്റ്

മെഡിറ്ററേനിയന്‍ ഡയറ്റ്

മെഡിറ്ററേനിയന്‍ ഡയറ്റ് - ധാരാളം പച്ചക്കറികളും, മത്സ്യവും, ആരോഗ്യകരമായ കൊഴുപ്പുകളും ഈ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുന്നു. പെനിലോപ് ക്രൂസ് ഈ ഡയറ്റ് പിന്തുടരുന്ന ആളാണ്.സെലിബ്രിറ്റി വിത്ത് ഹോട്ടസ്റ്റ് ബോഡിയായി തെരഞ്ഞെടുക്കപ്പെട്ട ഇവര്‍ ഇക്കാര്യത്തില്‍ അനുകരിക്കപ്പെടാന്‍ യോഗ്യ തന്നെയാണ്.

പാലിയോ ഡയറ്റ്

പാലിയോ ഡയറ്റ്

2013 ല്‍ ഏറ്റവും ജനകീയമായിരുന്ന ഇത് ഇന്നും അതേ പോലെ തുടരുന്നു. ഫൈബര്‍ സമ്പുഷ്ടമായ പഴങ്ങള്‍, പരിപ്പുകള്‍, മത്സ്യവിഭവങ്ങള്‍, മാംസം എന്നിവ ഉള്‍പ്പെടുന്ന ഈ ഭക്ഷണക്രമം അമിതഭാരം അകറ്റാന്‍ സഹായിക്കും.

English summary

Easy Diets To Lose Weight

For all those of you who thought opting for a celeb diet was a bad idea, hold that thought. Some celeb diet fads are actually pretty easy to emulate and follow and you don't need to punish yourself either.
X
Desktop Bottom Promotion