For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വ്യായാമത്തിന് മുന്‍പും ശേഷവും....

By Super
|

വ്യായാമത്തെകുറിച്ച്‌ ചിന്തിക്കുമ്പോള്‍ നമ്മുടെ മനസ്സിലെത്തുന്നത്‌ ശരീര ഭംഗി ലഭിക്കാന്‍ സഹായിക്കുന്ന ഭാര പരിശീനം ഉള്‍പ്പടെയുള്ള വിവിധ കാര്യങ്ങളാണ്‌. എന്നാല്‍, ദിവസേന ജിമ്മില്‍ പോയി ചെയ്യുന്നതു പോലുള്ള വ്യായാമങ്ങള്‍ ഇതിനും അപ്പുറമാണ്‌.

ഒരു തികഞ്ഞ വ്യായാമ ശീലം എന്നത്‌ ശുചിത്വം, പോഷകം, വ്യായാമത്തിന്‌ മുമ്പ്‌ ചെയ്യേണ്ട കാര്യങ്ങള്‍ എന്നിവ കൂടി ഉള്‍പ്പെടുന്നതാണ്‌. ശരീരത്തിന്‌ ആരോഗ്യവും കരുത്തും നേടാനുള്ള ശ്രമങ്ങള്‍ ഫലപ്രദവും വിജയകരവുമാകുന്നതിന്‌ ശരിയായ കാര്യങ്ങളാണ്‌ പിന്തുടരുന്നതെന്ന്‌ ഉറപ്പ്‌ വരുത്തണം. ടാല്‍കം പൗഡര്‍ ക്യാന്‍സര്‍ വരുത്തും?

ജിമ്മിലും മറ്റുമായുള്ള വ്യായാമങ്ങള്‍ക്ക്‌ മുമ്പ്‌ ചെയ്യേണ്ടതും ചെയ്യാന്‍ പാടില്ലാത്തതുമായ കാര്യങ്ങളാണ്‌ ഇവിടെ പറയുന്നത്‌. ആരോഗ്യവും കരുത്തുമുള്ള ജീവിതം നയിക്കാന്‍ ഇവ നിങ്ങളെ സഹായിക്കും.

എന്ത്‌ കഴിക്കാം?

എന്ത്‌ കഴിക്കാം?

വ്യായാമം ചെയ്‌തു തുടങ്ങുന്നതിന്‌ മുമ്പ്‌ ആപ്പിള്‍, പഴങ്ങള്‍, ഓട്‌സ്‌ എന്നിവ കഴിക്കാം. പ്രത്യേകിച്ച്‌ ഒരു മണിക്കൂറിലേറെ പരിശീലനം നടത്തുന്നുണ്ടെങ്കില്‍. ഗ്ലൈസെമിക്‌ സൂചിക കുറഞ്ഞിരിക്കുന്ന ഈ ഭക്ഷണങ്ങള്‍ ദീര്‍ഘ നേരത്തേക്ക്‌ പേശികള്‍ക്കാവശ്യമായ ഇന്ധനവും ഊര്‍ജവും നല്‍കും. വ്യായാമം ചെയ്യാന്‍ പോകുന്നതിന്‌ തൊട്ട്‌ മുമ്പ്‌ ആഹാരം കഴിക്കരുത്‌. വ്യായാമത്തില്‍ ഏര്‍പ്പെടുന്നതിനും രണ്ട്‌ മണിക്കൂര്‍ മുമ്പ്‌ ആഹാരം കഴിക്കുന്നതാണ്‌ ഉചിതം.

എന്ത്‌ കഴിക്കാന്‍ പാടില്ല

എന്ത്‌ കഴിക്കാന്‍ പാടില്ല

ദഹിക്കാന്‍ ഏറെ സമയം എടുക്കുമെന്നതിനാല്‍ പ്രോട്ടീനും കൊഴുപ്പും ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കരുത്‌. ഇത്തരത്തിലുള്ള ഇന്ധനങ്ങള്‍ ഓക്‌സിജനും ഊര്‍ജവും നല്‍കുന്ന രക്തത്തിന്റെ പ്രവാഹം പേശികളില്‍ നിന്നും വയറ്റിലേക്ക്‌ കൂടുതലാക്കുമെന്നതിനാല്‍ വ്യായാമം ചെയ്യാനുള്ള ശേഷി കുറയാന്‍ ഇടവരും. പ്രോട്ടീനും കൊഴുപ്പും അമിതമായി അടങ്ങിയിട്ടുള്ള ഭക്ഷണങ്ങള്‍ ദഹിക്കാത്തതുമൂലം വ്യായാമ സമയത്ത്‌ വയറിന്‌ വേദനയും വലിച്ചിലും അനുഭവപ്പെടാം.

വാം അപ്‌

വാം അപ്‌

വ്യായാമം ചെയ്യുന്നതിന്‌ മുമ്പ്‌ പതിവായുന്ന വാം അപ്പുകള്‍ ചെയ്യാന്‍ മറക്കരുത്‌. ട്രെഡ്‌മില്ലില്‍ ഓടുക, ശരീരത്തിന്‌ അയവ്‌ കിട്ടുന്ന ചലനങ്ങള്‍, കുറച്ച്‌ നേരത്തെ നടത്തം എന്നിവ വ്യായാമത്തിന്‌ മുമ്പ്‌ ചെയ്യുന്നത്‌ പേശിയിലെ ഫൈബറുകള്‍ക്ക്‌ ഉണര്‍വ്‌ നല്‍കാന്‍ നല്ലതാണ്‌.

വ്യായാമവേളയില്‍ സമ്മര്‍ദ്ദം കൂടി പേശികള്‍ക്ക്‌ ക്ഷതം സംഭവിക്കാതിരിക്കാന്‍ ഇവയെ തയ്യാറാക്കിയെടുക്കുന്നതിന്‌ വേണ്ടിയാണിത്‌. സമ്മര്‍ദ്ദവും , ക്ഷതവും കുറയ്‌ക്കുന്നതിന്‌ പുറമെ ചലനങ്ങളുടെ വേഗത കൂട്ടാനും വാം അപ്‌ സഹായിക്കും.

ശരിയായ വിശ്രമം

ശരിയായ വിശ്രമം

എന്തെങ്കിലും കാരണത്താല്‍ സമ്മര്‍ദ്ദത്തില്‍ ആണെങ്കിലും ശരിയായ രീതിയില്‍ വിശ്രമിച്ചിട്ടില്ല എങ്കിലും കഠിനമായ വ്യായാമങ്ങളില്‍ ഏര്‍പ്പെടരുത്‌. വ്യായാമം വിജയകരമാകുന്നതിന്‌ ശരീരത്തിന്റെയും മനസ്സിന്റെയും ശരിയായ സമന്വയം ആവശ്യമാണ്‌. വ്യായാമത്തില്‍ ഏര്‍പ്പെടുന്നതിന്‌ മുമ്പ്‌ ജോലിയുടെ സമ്മര്‍ദ്ദങ്ങളും സന്തോഷകരമല്ലാത്ത ചിന്തകളും മനസ്സില്‍ നിന്നും ഒഴിവാക്കുക. ധ്യാനം, സംഗീതം എന്നിവയെല്ലാം ഇതിന്‌ സഹായിക്കും. ഭൗതിക കാര്യങ്ങളില്‍ നിന്നും മനസ്സിനെ വ്യതിചലിപ്പിച്ച്‌ ശരീരത്തിന്റെ ആരോഗ്യം എന്ന ഒറ്റ ലക്ഷ്യത്തിലേക്ക്‌ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ശ്വസന ക്രമങ്ങള്‍ ശീലിക്കുന്നത്‌ നല്ലതാണ്‌.

അയഞ്ഞ വസ്‌ത്രങ്ങള്‍ ധരിക്കുക

അയഞ്ഞ വസ്‌ത്രങ്ങള്‍ ധരിക്കുക

വ്യായാമ സമയത്ത്‌ കാണാന്‍ ഭംഗിയും സ്റ്റൈലും ഉള്ള വസ്‌ത്രങ്ങള്‍ ധരിക്കുന്നത്‌ ഉത്സാഹം കൂട്ടും എന്നത്‌ ശരി തന്നെയാണ്‌. എന്നാല്‍, സ്വതന്ത്രമായി ചലിക്കാന്‍ അനുവദിക്കാത്ത ഇറുകിയ വസ്‌ത്രങ്ങള്‍ വ്യായാമ വേളയില്‍ ധരിക്കുന്നത്‌ ഒഴിവാക്കുക. പേശികളിലേക്ക്‌ ഓക്‌സിജന്‍ അടങ്ങിയ രക്തം ശരിയായ രീതിയില്‍ എത്തിക്കാന്‍ ഇത്‌ തടസ്സമാകും. വ്യായാമ വേളയില്‍ ധരിക്കാന്‍ വിവിധ തരത്തിലുള്ള വസ്‌ത്രങ്ങള്‍ ലഭ്യമാകും. നല്ല വായു സഞ്ചാരമുള്ള, പെട്ടെന്ന്‌ ഉണങ്ങുന്ന, വലിയാതെ തന്നെ ആകൃതി നിലനിര്‍ത്തുന്ന വസ്‌ത്രങ്ങള്‍ വേണം തിരഞ്ഞെടുക്കാന്‍.

ശുചിത്വം

ശുചിത്വം

വ്യായാമവും ശുചിത്വം എല്ലായ്‌പ്പോഴും പരിസ്‌പര പൂരിതങ്ങളാണ്‌ . വ്യായാമത്തിന്‌ മുമ്പ്‌ എപ്പോഴും ശ്രദ്ധിക്കേണ്ട കാര്യം ശരീര ശുചിത്വം പാലിക്കുന്നില്ലേ എന്നതാണ്‌. എന്നും വ്യായമത്തിന്‌ ശേഷം കുളിക്കുക . വ്യായാമ സമയത്ത്‌ വിയര്‍ക്കുമ്പോള്‍ തുടയ്‌ക്കാന്‍ വൃത്തിയുള്ള ടൗവല്‍ കൈയില്‍ കരുതണം. അണുക്കള്‍ പരക്കുന്നത്‌ തടയുക.

ആരോഗ്യ പരിശോധന

ആരോഗ്യ പരിശോധന

ഇത്‌ അത്ര പ്രാധാന്യമുള്ള കാര്യമല്ല എന്ന്‌ നിങ്ങള്‍ ചിന്തിക്കുന്നുണ്ടാകാം. , എന്നാല്‍, ഏത്‌ തരത്തിലുള്ള വ്യായാമങ്ങള്‍ ചെയ്യുന്നതിന്‌ മുമ്പും ശരീരത്തിന്റെ ആരോഗ്യ സ്ഥിതി പരിശോധിക്കേണ്ടത്‌ ആവശ്യമാണ്‌. രക്ത സമ്മര്‍ദ്ദം, ഹൃദയമിടുപ്പ്‌, നാഡിമിടുപ്പ്‌ എന്നിവ നേക്കുന്നത്‌ വ്യായാമം അനായസകരമായി ചെയ്യാന്‍ കഴിയുമെന്ന ഉറപ്പ്‌ നല്‍കും.ലിംഗവലിപ്പം വര്‍ദ്ധിപ്പിയ്‌ക്കൂ

English summary

Dos And Don'ts Before A Workout

Here are some of the dos and dont's of a workout. Read more to know about,
X
Desktop Bottom Promotion