For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തടി കുറയ്ക്കാന്‍ ബ്രൗണ്‍ റൈസ് വിഭവങ്ങള്‍

By Sruthi K M
|

തടി കുറയ്ക്കാന്‍ എന്തൊക്കെ വഴികള്‍ ഉണ്ടെന്നാണ് എല്ലാവരും തിരയുന്നത്. എന്നാലോ ആര്‍ക്കും അരി ആഹാരം കഴിക്കാതിരിക്കാനും കഴിയില്ല. സാധാരണ ചോറ് വലിച്ചുവാരി തിന്നുന്നത് പൊണ്ണത്തടി വയ്ക്കാന്‍ കാരണമാകും എന്ന് പറയാറുണ്ട്. എന്നാല്‍ ചോറ് കഴിക്കാന്‍ കഴിയില്ലല്ലോ എന്നോര്‍ത്ത് വിഷമിക്കണ്ട. ബ്രൗണ്‍ റൈസ് കൊണ്ട് നിങ്ങള്‍ക്ക് ചോറുണ്ടാക്കാം.

തടി കുറയ്ക്കാന്‍ വെണ്ടക്കായ കഴിച്ചോളൂ..

ബ്രൗണ്‍ റൈസ് തടി കുറയ്ക്കാന്‍ സഹായിക്കും. ബ്രൗണ്‍ റൈസ് കൊണ്ട് നിങ്ങള്‍ക്ക് വിവിധ തരത്തിലുള്ള സ്വാദിഷ്ഠമായ വിഭവങ്ങള്‍ ഉണ്ടാക്കാം. നിങ്ങള്‍ക്ക് ഇതുവഴി നല്ല ഫിറ്റ്‌നസും സ്വന്തമാക്കാം. ബ്രൗണ്‍ റൈസില്‍ കലോറി കുറവും പോഷകങ്ങള്‍ കൂടുതലുമുണ്ട്. അര കപ്പ് ബ്രൗണ്‍ അരിയില്‍ 110 കലോറി മാത്രമേയുള്ളൂ.

വയര്‍ നിറയ്ക്കും

വയര്‍ നിറയ്ക്കും

ബ്രൗണ്‍ റൈസ് കൊണ്ടുണ്ടാക്കുന്ന ചോറും വിഭവങ്ങളും കുറച്ച് കഴിക്കുമ്പോള്‍ തന്നെ വയര്‍ നിറയും. ഇതിലടങ്ങിയിരിക്കുന്ന ഫൈബര്‍ നല്ല ഊര്‍ജ്ജവും നിങ്ങള്‍ക്ക് നല്‍കും.

ധാരാളം ഫൈബര്‍

ധാരാളം ഫൈബര്‍

ഇതിലടങ്ങിയിരിക്കുന്ന ഫൈബര്‍ ശരീരത്തിലെ വിഷാംശങ്ങളെയെല്ലാം ഇല്ലാതാക്കി ദഹനപ്രക്രിയ മെച്ചപ്പെടുത്തുന്നു. ഇത് മെറ്റബോളിസം വേഗത്തിലാക്കുന്നു.

രക്തത്തിലെ പഞ്ചസാര

രക്തത്തിലെ പഞ്ചസാര

ബ്രൗണ്‍ റൈസ് കഴിക്കുന്നതുവഴി ബ്ലഡ് ഷുഗര്‍ അളവും നിയന്ത്രിക്കാന്‍ കഴിയും. അതുകൊണ്ടുതന്നെ പ്രമേഹരോഗികള്‍ക്ക് ഇത് കഴിക്കാവുന്നതാണ്. ഇത് ഇന്‍സുലിന്റെ അളവ് നിയന്ത്രിക്കുന്നു.

സെലനിയം

സെലനിയം

സെലനിയം എന്ന മിനറല്‍സ് ശരീരത്തിന് ആവശ്യമാണ്. ഇത് പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കും. സെലനിയം ബ്രൗണ്‍ റൈസില്‍ ആവശ്യത്തിനുണ്ട്.

കൊളസ്‌ട്രോള്‍

കൊളസ്‌ട്രോള്‍

ഇതില്‍ ആവശ്യത്തിന് മെഗ്നീഷ്യവും അടങ്ങിയിട്ടുണ്ട്. ഇത് കൊളസ്‌ട്രോള്‍ അടിഞ്ഞുകൂടി തടി വയ്ക്കുന്ന സാഹചര്യം ഇല്ലാതാക്കും.

ബ്രൗണ്‍ റൈസ് എങ്ങനെ ഉപയോഗിക്കാം

ബ്രൗണ്‍ റൈസ് എങ്ങനെ ഉപയോഗിക്കാം

രാത്രി ബ്രൗണ്‍ റൈസ് കുതിര്‍ത്തുവച്ച് രാവിലെ എടുക്കുകയാണെങ്കില്‍ നല്ല മയമുള്ളതായി കിട്ടും. ഇത് ദഹനം പെട്ടെന്ന് നടക്കാന്‍ സഹായിക്കും.

ബ്രൗണ്‍ റൈസ് എങ്ങനെ ഉപയോഗിക്കാം

ബ്രൗണ്‍ റൈസ് എങ്ങനെ ഉപയോഗിക്കാം

കുതിര്‍ത്തു വച്ച ബ്രൗണ്‍ റൈസിലുള്ള വെള്ളം നന്നായി കളഞ്ഞ് വേണം പാകം ചെയ്യാന്‍.

ബ്രൗണ്‍ റൈസ് വിഭവങ്ങള്‍

ബ്രൗണ്‍ റൈസ് വിഭവങ്ങള്‍

ബ്രൗണ്‍ റൈസ്, ആപ്പിള്‍, തക്കാളി, സെലറി എന്നിവ ഉപയോഗിച്ച് മികച്ച വിഭവം ഉണ്ടാക്കാം. തടി കുറയ്ക്കാന്‍ സഹായിക്കുന്ന ഈ വിഭവം നിങ്ങളുടെ ഡയറ്റില്‍ ഉള്‍പ്പെടുത്താം.

ബ്രൗണ്‍ റൈസ് വിഭവങ്ങള്‍

ബ്രൗണ്‍ റൈസ് വിഭവങ്ങള്‍

ബ്രൗണ്‍ റൈസ് വേവിച്ച് അതിലേക്ക് മല്ലിയില, അവക്കാഡോ, ചെറീസ്, തക്കാളി, ഒലിവ് ഓയില്‍, വെളുത്തുള്ളി, ഗ്രാമ്പൂ എന്നിവ ചേര്‍ത്ത് വീണ്ടും പാകം ചെയ്യുക. തടി കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇഷ്ടപ്പെടുന്ന വിഭവമായിരിക്കും ഇത്.

English summary

brown rice good for you to lose weight

Eating brown rice is an excellent food option, even when trying to lose weight. It's a healthy, whole-grain starch compared to white rice.
Story first published: Friday, May 22, 2015, 11:13 [IST]
X
Desktop Bottom Promotion